A CHANCE IN LIFE  സംഘടനാംഗങ്ങളുമായി പാപ്പാ A CHANCE IN LIFE സംഘടനാംഗങ്ങളുമായി പാപ്പാ 

യുവജനങ്ങള്‍ സമഗ്രപരിസ്ഥിതി പരിപാലനത്തില്‍ പങ്കാളികളാകണം.

സമഗ്രപരിസ്ഥിതി പരിപാലനത്തില്‍ പങ്കാളിത്തമുള്ള പൗരത്വം നേടുന്നതിന് യുവജനങ്ങള്‍ക്ക് പ്രചോദനം നല്‍കണമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മോൺസിഞ്ഞോർ ജോൺ പാട്രിക് കരോൾ-ആബിംഗിന്‍റെ വീക്ഷണത്തില്‍ നിന്ന്, രൂപപ്പെട്ട ജീവിതത്തില്‍ ഒരു അവസരം (A CHANCE IN LIFE) എന്ന സംഘടന ഇന്ന് ഇറ്റലി, ബൊളീവിയ, കൊളംബിയ, ഗ്വാട്ടിമാല, പെറു എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുകയും അവരുടെ വിവിധ വിദ്യാഭ്യാസ സംരംഭങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. ഈ സംരംഭങ്ങൾ കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യേകിച്ച്  ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യങ്ങളിൽ അവരുടെ പ്രതിസന്ധികളെ  അതിജീവിക്കുന്നതിനും ഓരോരുത്തർക്കും വേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതിയെ പൂർണ്ണമായി തിരിച്ചറിയുന്നതിനും അവസരമൊരുക്കുന്നുവെന്ന് പാപ്പാ ചൂണ്ടികാണിച്ചു.

മോൺ. ജോൺ പാട്രിക് കരോൾ-ആബിംഗിന്‍റെ ആഗ്രഹം ഇറ്റലിയിലെ ഫൗണ്ടേഷന്‍റെ ദേശിയ ബോയ്സ് ടൌൺ എന്നതായിരുന്നു.  എന്നാല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ ഉദാരമായ പിന്തുണയില്‍ വിദ്യാഭ്യാസ രീതിക്ക് അനുസൃതമായി പിന്നോക്കം നിൽക്കുന്ന യുവജനങ്ങളുടെ സേവനത്തോടുള്ള പ്രതിബദ്ധതയുടെ ഒരു നീണ്ട പാരമ്പര്യത്തിലെത്തി നില്‍ക്കുന്നുവെന്ന് ചൂണ്ടികാണിച്ച പാപ്പാ ഈ വളര്‍ച്ചയില്‍ അവർക്ക് അഭിമാനിക്കാമെന്ന് ആശംസിച്ചു.

ഓരോ വ്യക്തിയുടെയും,  ലോകത്തിന്‍റെയും വികസനത്തെ ലക്ഷ്യമിട്ടുള്ള ഒരു സമഗ്രപരിസ്ഥിതി ശാസ്‌ത്രത്തിന്‍റെ പേരിൽ പ്രസിദ്ധീകരിച്ച ലൗദാത്തോ സി എന്ന അപ്പോസ്‌തോലിക പ്രബോധനം ഫൗണ്ടേഷന്‍റെ ശ്രമങ്ങൾക്ക് പ്രചോദനമായെന്നറിഞ്ഞതില്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ മനുഷ്യനെ കേന്ദ്രീകരിച്ച് പരിസ്ഥിതിയെ പരിപാലിക്കുന്നതും, സജീവവും പങ്കാളിത്തമുള്ള പൗരത്വം നേടുന്നതിനും പുതിയ തലമുറയെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. കൂടാതെ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാങ്കേതിക കണ്ടുപിടിത്തവും ആവശ്യമാണെന്നും  ഇന്നത്തെ അതിവേഗ സാങ്കേതിക ലോകത്തില്‍ ജനിച്ച് വളർന്നത് കൊണ്ട് യുവജനങ്ങള്‍ക്ക് നല്ല പ്രചോദനമുണ്ടെങ്കിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് പാപ്പാ പ്രത്യാശിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2019, 16:29