തിരയുക

Vatican News
Pope Francisകപ്പൂച്ചിന്‍ വൈദികന്‍ റനിയേരൊ കന്തലമേസ്സ വത്തിക്കാനില്‍ ഇക്കൊല്ലത്തെ പ്രഥമ ആഗമനകാല പ്രഭാഷണം നടത്തുന്നു.  ധ്യാനപ്രസംഗം ശ്രവിക്കുന്ന ഫ്രാന്‍സീസ് പാപ്പായെയും കാണാം 06/12/2019 Pope Francisകപ്പൂച്ചിന്‍ വൈദികന്‍ റനിയേരൊ കന്തലമേസ്സ വത്തിക്കാനില്‍ ഇക്കൊല്ലത്തെ പ്രഥമ ആഗമനകാല പ്രഭാഷണം നടത്തുന്നു. ധ്യാനപ്രസംഗം ശ്രവിക്കുന്ന ഫ്രാന്‍സീസ് പാപ്പായെയും കാണാം 06/12/2019  (ANSA)

കന്യകാമറിയം ഉത്തമ വഴികാട്ടി!

ആരാധനാക്രമം നമ്മെ തിരുപ്പിറവിയിലേക്ക് നയിക്കുന്നതിന് പ്രവാചകനായ ഏശയ്യാ, മുന്നോടിയായ സ്നാപകയോഹന്നാന്‍, പരിശുദ്ധ അമ്മയായ കന്യകാമറിയം എന്നീ മൂന്നു മാര്‍ഗ്ഗദര്‍ശികളെ ആശ്രിയിക്കുന്നുവെന്നും ഇവരില്‍ കന്യകാമറിയം രക്ഷകന്‍റെ ആഗമനം സ്വഗാത്രത്തില്‍ ജീവിച്ചവളാണെന്നും കപ്പൂച്ചിന്‍ വൈദികന്‍ കന്തലമേസ്സ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

രക്ഷകന്‍റെ പിറവി ആഘോഷിക്കുന്നതിന് നമ്മെ ഏറ്റവും നന്നായി ഒരുക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിനല്ലാതെ  മറ്റാര്‍ക്കും  സാദ്ധ്യമല്ല എന്ന് കപ്പൂച്ചിന്‍ വൈദികന്‍ റനിയേരൊ കന്തലമേസ്സ.

തിരുപ്പിറവിക്കൊരുങ്ങുന്നതിനുള്ള സമയമായ ആഗമനകാലം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, വത്തിക്കാനില്‍, പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികനായ അദ്ദേഹം, ഫ്രാന്‍സീസ് പാപ്പായുടെ സാന്നിധ്യത്തില്‍,  ആറാം തീയതി വെള്ളിയാഴ്ച (06/12/2019) നടത്തിയ ആഗമനകാല പ്രഭാഷണത്തിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

പരിശുദ്ധ കന്യകാമറിയം രക്ഷകന്‍റെ ആഗമനം ആഘോഷിക്കുകയല്ല, പ്രത്യുത,  സ്വഗാത്രത്തില്‍ ജീവിക്കുകയാണ് ചെയ്തതെന്ന് ഫാദര്‍ കന്തലമേസ്സ പറഞ്ഞു.    

അനുവര്‍ഷം ആരാധനാക്രമം നമ്മെ തിരുപ്പിറവിയിലേക്ക് നയിക്കുന്നത് മൂന്നു മാര്‍ഗ്ഗദര്‍ശികള്‍ വഴിയാണെന്നും പ്രവാചകനായ ഏശയ്യായും, മുന്നോടിയായ സ്നാപകയോഹന്നാനും, അമ്മയായ കന്യകാമറിയവും ആണ് ഈ വഴികാട്ടികള്‍ എന്നും അദ്ദേഹം അനുസ്മരിച്ചു.

ഈ മൂവരില്‍ ആദ്യത്തെയാള്‍, അതായത് ഏശയ്യാ, ഏറെക്കാലം മുമ്പേ മിശിഹായെക്കുറിച്ച് അറിയിച്ചുവെന്നും രണ്ടാമത്തെയാളാകട്ടെ, സ്നാപകയോഹന്നാന്‍, മിശിഹായെ വര്‍ത്തമാനകാലത്തില്‍ കാട്ടിത്തന്നുവെന്നും മൂന്നാമത്തെയാള്‍, അതായത്, മറിയം സ്വന്തം ഉദരത്തില്‍ മിശിഹായെ സംവഹിച്ചുവെന്നും ഫാദര്‍ കന്തലമേസ്സ വിശദീകരിച്ചു. 

 

07 December 2019, 08:17