തിരയുക

 പാപ്പാ ലൊറേറ്റോ മാതാവിന്‍റെ തീര്‍ത്ഥാടന ദേവാലയം സന്ദര്‍ശിച്ചവസരത്തില്‍... പാപ്പാ ലൊറേറ്റോ മാതാവിന്‍റെ തീര്‍ത്ഥാടന ദേവാലയം സന്ദര്‍ശിച്ചവസരത്തില്‍... 

കുടുംബങ്ങൾക്ക് ജീവന്‍റെ അനുഗ്രഹം നല്‍കുന്ന ലൊറെറ്റോയിലെ പരിശുദ്ധ കന്യക.

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ആതിഥ്യ ഔദാര്യത്തിലും, ക്ഷമയിലും, അപരനോടുള്ള ബഹുമാനത്തിലും, സ്നേഹത്തിലും അധിഷ്ഠിതമായ സമാധാനത്തിനും സാഹോദര്യത്തിനുമായുള്ള യാത്ര നടത്താൻ ലൊറെറ്റോയിലെ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ. കുടുംബങ്ങൾക്ക് ജീവന്‍റെ അനുഗ്രഹവും പരീക്ഷണങ്ങളിൽ ഉഴലുന്നവർക്ക് സഹായവും സമാശ്വാസവും അവൾ നൽകട്ടെ!” ലൊറോറ്റോയിലെ ജൂബിലി പ്രമാണിച്ച് പാപ്പാ എഴുതിയ ട്വിറ്റർ സന്ദേശം.

ഡിസംബർ പത്താം തിയതി #Lauretan Jubilee എന്ന ഹാന്‍ഡിലില്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, , പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ യഥാക്രമം  ഏഴ് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2019, 15:06