ഫ്രാന്‍സിസ് പാപ്പാ ക്രിസ്തുമസ് ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ പകര്‍ത്തപ്പെട്ട ചിത്രം. ഫ്രാന്‍സിസ് പാപ്പാ ക്രിസ്തുമസ് ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ പകര്‍ത്തപ്പെട്ട ചിത്രം.  

തിരുപ്പിറവി രംഗം യേശു ജീവന്‍റെ അപ്പമാണെന്ന് ഓർമ്മിപ്പിക്കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ബെദ്ലഹേം എന്നതിന്‍റെ അർത്ഥം “അപ്പത്തിന്‍റെ വീട്” എന്നാണ്. നാം വീട്ടിൽ സജ്ജമാക്കിയിരിക്കുന്ന തിരുപ്പിറവി രംഗം യേശു ജീവന്‍റെ അപ്പമാണെന്ന് നമ്മെ  ഓർമ്മിപ്പിക്കുന്നു:  അവിടുന്നാണ് നമ്മുടെ സ്നേഹത്തെ ഊട്ടുന്നതും, നമ്മുടെ കുടുംബങ്ങൾക്ക് മുന്നോട്ട് പോകാന്‍ ശക്തി നൽകുന്നതും, നമ്മോടു ക്ഷമിക്കുന്നതും" ഡിസംബര്‍ 28 ആം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ # NATIVITY SCENE എന്ന ഹാന്‍ഡിലില്‍ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2019, 13:57