ഗ്രേച്ചോയിലെ തിരുപ്പിറവി രംഗം ഗ്രേച്ചോയിലെ തിരുപ്പിറവി രംഗം 

ക്രിസ്മസ് ക്രിബ്ബിനെകുറിച്ച് പാപ്പായുടെ അപ്പോസ്തോലിക രേഖ പ്രസിദ്ധപ്പെടുത്തി.

ക്രിസ്തുമസ് അനുബന്ധിച്ച് തിരുപ്പിറവി രംഗം ഒരുക്കിവയ്ക്കാറുള്ള പുൽക്കൂടുകളെക്കുറിച്ച് പാപ്പാ ‘അത്ത്മിറാബിലെ സിഞ്ഞൂം’ എന്ന അപ്പോസ്ത്തലിക രേഖ പ്രസിദ്ധീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തിരുപ്പിറവി രംഗം സജ്ജീകരിക്കുന്നതിന്‍റെ അർത്ഥവും പ്രാധാന്യവും പരാമർശിക്കുന്ന “Admirabile signum” എന്ന രേഖയില്‍ പുൽക്കൂട് നൽകുന്ന അത്ഭുതം ഒരിക്കലും അവസാനിക്കുന്നില്ല എന്ന് പറയുന്ന പാപ്പാ സുവിശേഷത്തിന്‍റെ താളുകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ജീവിക്കുന്ന സുവിശേഷമാണത് എന്ന് ഉദ്ബോധിപ്പിക്കുന്നു. ഈ പാരമ്പര്യം പ്രോൽസാഹിപ്പിക്കാനാഗ്രഹിക്കുന്നു എന്ന് പറയുന്ന പാപ്പാ ആദ്യ ഖണ്ഡികകളിൽ ഈ പാരമ്പര്യത്തിന്‍റെ  തുടക്ക ചരിത്രം വിവരിക്കുന്നു. പിന്നീടു‌ള്ള ഭാഗങ്ങളില്‍ ആ രംഗസജ്ജീകരണത്തിൽ കാണുന്ന  മലകളും, പുഴയും, ആട്ടിൻ കൂട്ടങ്ങളും, ഇടയരും തുടങ്ങി ഓരോ കാര്യങ്ങൾക്കുമുള്ള അഗാധമായ അർത്ഥം വിശദീകരിക്കുന്നുമുണ്ട്. കൂടാതെ ചിലപ്പോൾ പ്രതീകാത്മകമായി കൂട്ടിച്ചേർക്കാറുള്ള ഭിക്ഷക്കാരുടെ രൂപങ്ങളെക്കുറിച്ച് എഴുതിക്കൊണ്ട് പാപ്പാ പാവപ്പെട്ടവരാണ് ഈ രഹസ്യത്തിന്‍റെ ഏറ്റവും വലിയ അവകാശികൾ എന്ന് സൂചിപ്പിക്കുന്നു. മാതാവും യൗസേപ്പും ദൈവത്തിന്‍റെ വിളിക്ക് പ്രത്യുത്തരം നല്‍കിയവരാണെന്ന് വ്യാഖ്യാനിക്കുന്ന പാപ്പാ ജീവിതത്തിന്‍റെ  മഹാ രഹസ്യത്തെയാണ് പുൽക്കൂടുകൾ ഓർമ്മിപ്പിക്കുന്നതെന്നും  ഉണ്ണിയേശുവിനെ അന്വേഷിച്ചു വന്ന മൂന്നു ജ്ഞാനികൾ വലിയ ദൂരത്തിലായിരിക്കുന്നവർക്കും ക്രിസ്തുവിനെ കാണാൻ കഴിയുമെന്ന് നമ്മെ പഠിപ്പിക്കുന്നുവെന്നും പാപ്പാ ഈ അപ്പോസ്തോലിക രേഖയിൽ വെളിപ്പെടുത്തുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2019, 10:17