തിരയുക

Vatican News
പ്രാര്‍ത്ഥനയുടെ ഒരു നിമിഷം- ഫ്രാന്‍സീസ് പാപ്പാ 23/02/2019 പ്രാര്‍ത്ഥനയുടെ ഒരു നിമിഷം- ഫ്രാന്‍സീസ് പാപ്പാ 23/02/2019  (Vatican Media)

ഹൃത്തിന് ഔഷധമായ പ്രാര്‍ത്ഥന!

പ്രാര്‍ത്ഥനയെ അധികരിച്ച് ഒരു ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ വാതിലാണെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (06/12/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

“പ്രാര്‍ത്ഥനയാണ് വിശ്വാസത്തിന്‍റെ വാതില്‍, ഹൃദയത്തിനു വേണ്ട ഔഷധവുമാണ് പ്രാര്‍ത്ഥന” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

 

07 December 2019, 08:07