തിരയുക

Vatican News
സ്നേഹ നാഥന്‍ യേശുക്രിസ്തു സ്നേഹ നാഥന്‍ യേശുക്രിസ്തു  (Vatican News)

നിന്നെക്കുറിച്ച് കരുതലുള്ള ദൈവം!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം ആരെയും മറക്കില്ല എന്ന് സഭയുടെ അസ്തിത്വം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മാര്‍പ്പാപ്പാ.

നവമ്പര്‍ 30-ന് ശനിയാഴ്ച (30/11/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

“സഭ നിലകൊള്ളുന്നത് മനുഷ്യരെ ദൈവം സ്നേഹിക്കുന്നു എന്നതിന്‍റെ സ്മരണ അവരുടെ ഹൃദയങ്ങളില്‍ സജീവമാക്കി നിറുത്തുന്നതിനാണ്. ദൈവം നിന്നെ മറക്കുന്നില്ല, നിന്നെക്കുറിച്ച് കരുതലുള്ളവനാണ് എന്ന് ദൂരത്തും ചാരത്തുമുള്ള സകലരോടും പറയുന്നതിനാണ് സഭ നിലകൊള്ളുന്നത്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

പാപ്പാ വെള്ളിയാഴ്ച (29/11/19) “#വചനസമീക്ഷസാന്തമാര്‍ത്ത” എന്ന ഹാഷ്ടാഗോടുകൂടി ട്വറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം ഇപ്രകാരമായിരുന്നു:

“ആകാശവും ഭൂമിയും കടന്നുപോകും, എന്‍റെ വാക്കുകള്‍ കടന്നുപോവുകയില്ല” (ലൂക്കാ-21,33). ഇഹത്തില്‍ കര്‍ത്താവിനോടുകൂടെ ജീവിക്കാമെന്നതും പിന്നീട് അവിടത്തോടൊപ്പം എന്നെന്നും ജീവിക്കാമെന്നാതുമാണ് നമ്മുടെ ജീവിതത്തെ പ്രബുദ്ധമാക്കുന്ന പ്രത്യാശ”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

 

 

01 December 2019, 10:49