ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, ചക്രക്കസേരാവലംബിയായ ഒരു രോഗിയുടെ പക്കല്‍, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍,11/12/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, ചക്രക്കസേരാവലംബിയായ ഒരു രോഗിയുടെ പക്കല്‍, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍,11/12/2019 

ക്രിസ്തുവിനായി ധീരതയോടെ!

ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ ദുരിതങ്ങള്‍ക്കൊ, ആശങ്കകള്‍ക്കൊ, പീഡനങ്ങള്‍ക്കൊ ആകില്ലയെന്ന ഉറപ്പുള്ളവരായിരിക്കുക-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരീക്ഷണങ്ങള്‍ക്കു മുന്നില്‍ വിശ്വാസത്തില്‍ അചഞ്ചലരായി നിലകൊള്ളാന്‍ ഭയപ്പെടരുതെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (11/12/19) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായില്‍, അനുവദിച്ച പ്രതിവാര പൊതുദര്‍ശനത്തിന്‍റെ അവസാനം, ഫ്രാന്‍സീസ് പാപ്പാ, വിവിധ ഭാഷാക്കരെ അഭിവാദ്യം ചെയ്യവ്വെ, ഇറാക്ക്, ലെബനന്‍, സിറിയ, തുടങ്ങിയരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന അറബി ഭാഷാക്കാരെ പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു.

ക്രിസ്തുവിനെ പ്രതി ധൈര്യം പുലര്‍ത്തണമെന്നും അവിടത്തെ സ്നേഹത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ ദുരിതങ്ങള്‍ക്കൊ, ആശങ്കകള്‍ക്കൊ, പീഡനങ്ങള്‍ക്കൊ ആകില്ലയെന്ന ഉറപ്പുള്ളവരായിരിക്കണമെന്നും പാപ്പാ അവരെ ഓര്‍മ്മിപ്പിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ചക്രവാളത്തില്‍ പരന്നിരിക്കുന്ന ഉണ്ണിയേശുവിന്‍റെ പ്രകാശകിരണങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ അവിടത്തെ അനുഗ്രഹമായി നിറയട്ടെയെന്ന് പാപ്പാ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്യവെ ആശംസിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2019, 07:58