വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഒരുക്കിയിരിക്കുന്ന പുല്‍ക്കൂടിന്‍റെ ഒരു ദൃശ്യം. ഇടതുവശത്ത് പിന്നിലായി ഫ്രാന്‍സീസ് പാപ്പായെയും കാണാം 18/12/2019 വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ഒരുക്കിയിരിക്കുന്ന പുല്‍ക്കൂടിന്‍റെ ഒരു ദൃശ്യം. ഇടതുവശത്ത് പിന്നിലായി ഫ്രാന്‍സീസ് പാപ്പായെയും കാണാം 18/12/2019 

ആനന്ദത്തോടെ ദിവ്യ ഉണ്ണിയെ വരവേല്ക്കുക!

തിരുക്കുടുംബത്തെ മാതൃകയാക്കാം-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ത്താവായ യേശുവിന് നമ്മോടുള്ള സ്നേഹം നമ്മുടെ ഹൃദയത്തില്‍ ആധിപത്യമുറപ്പിക്കുന്നതിന് നാം അനുവദിക്കണമെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (18/12/19) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായില്‍ അനുവദിച്ച പ്രതിവാര പൊതുദര്‍ശനത്തിന്‍റെ അവസാനം വിവിധ ഭാഷാക്കരെ അഭിവാദ്യം ചെയ്ത ഫ്രാന്‍സീസ് പാപ്പാ യുവജനത്തെയും പ്രായംചെന്നവരെയും യുവതീയുവാക്കളെയും നവദമ്പതികളെയും സംബോധന ചെയ്യുകയായിരുന്നു.

കര്‍ത്താവായ യേശുവിന്‍റെ തിരുപ്പിറവിത്തിരുന്നാളിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നുള്ളുവെന്ന് ഓര്‍മ്മപ്പെടുത്തിയ പാപ്പാ തിരുക്കുടുംബത്തിന്‍റെ മാതൃക പിന്‍ചെന്നുകൊണ്ട് ആനന്ദത്തോടെ ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ നമുക്ക് ഒരുങ്ങാമെന്ന് പറഞ്ഞു.

എല്ലാവര്‍ക്കും തിരുപ്പിറവിത്തിരുന്നാള്‍ മംഗളങ്ങള്‍ പാപ്പാ നേരുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2019, 13:40