മതങ്ങൾ തമ്മിലുള്ള സംവാദത്തിനായുള്ള അർജന്‍റീനയിലെ  സംഘടനയും (Instituto para e Inter Religious Dialogue de la Argentina)  പൊന്തിഫിക്കൽ കൗൺസിലും ചേർന്ന് റോമിൽ സംഘടിപ്പിച്ച സമ്മേളനത്തില്‍  പങ്കെടുത്തവരുമായി പാപ്പാ... മതങ്ങൾ തമ്മിലുള്ള സംവാദത്തിനായുള്ള അർജന്‍റീനയിലെ സംഘടനയും (Instituto para e Inter Religious Dialogue de la Argentina) പൊന്തിഫിക്കൽ കൗൺസിലും ചേർന്ന് റോമിൽ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരുമായി പാപ്പാ... 

മതങ്ങൾ ജനതകളും സംസ്കാരങ്ങളും തമ്മിൽ പാലങ്ങൾ നിർമ്മിക്കണം.

മതങ്ങൾ തമ്മിലുള്ള സംവാദത്തിനായുള്ള അർജന്‍റീനയിലെ സംഘടനയും (Instituto para e Inter Religious Dialogue de la Argentina) പൊന്തിഫിക്കൽ കൗൺസിലും ചേർന്ന് റോമിൽ സംഘടിപ്പിച്ച സമ്മേളനത്തില്‍ പാപ്പാ സന്ദേശം നല്‍കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഫെബ്രുവരി 4 ന് അബുദാബിയിൽ ഒപ്പുവച്ച  "ലോകസമാധാനത്തിനും പൊതു സഹവാസത്തിനായുള്ള മനുഷ്യസാഹോദര്യം " എന്ന പ്രഖ്യാപനത്തെ കേന്ദ്രീകരിച്ചായിരുന്നു സമ്മേളനം. അഭിസംബോധന ചെയ്തവസരത്തില്‍  അർജന്‍റീനയുടെ വത്തിക്കാനിലെ നയതന്ത്രജ്ഞനും  സംഘാടകർക്കും പാപ്പാ നന്ദി പറഞ്ഞു.

തെക്കൻ അമേരിക്കകളിലും ഈ രേഖ ചലനമുണ്ടാക്കുന്നു എന്നറിയുന്നതിൽ സന്തോഷിക്കുന്നു എന്ന് പറഞ്ഞ പാപ്പാ വിവിധ രാജ്യങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും ഈ രേഖയുടെ പഠനത്തിലും, സന്ദേശത്തെ മനസ്സിലാക്കുവാനും പ്രചരിപ്പിക്കാനും വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നു പാപ്പാ അറിയിച്ചു. 

ഭാവിയെ നമ്മൾ ഒരുമിച്ച് കെട്ടിപ്പെടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന്  അബുദാബിയിലെ സമ്മേളനത്തിൽ പറഞ്ഞത് വീണ്ടും ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ മതങ്ങൾക്ക് ജനതകളും സംസ്കാരങ്ങളും തമ്മിൽ പാലങ്ങൾ നിർമ്മിക്കാനുളള കടമ ഒഴിവാക്കാൻ കഴിയില്ല എന്നും മതങ്ങൾ ധൈര്യപൂർവ്വം മനുഷ്യകുടുംബത്തെ അനുരഞ്ജനത്തിനും, പ്രത്യാശയുടെ ദർശനത്തിനും, സമാധാനത്തിനും പ്രകടമായ വഴികൾ കാണിച്ചു കൊടുക്കണമെന്നും വ്യക്തമാക്കി.

നമ്മുടെ മതപാരമ്പര്യങ്ങൾ പരസ്പര സമാഗമത്തിന്‍റെ സംസ്കാരം വളർത്താൻ അത്യാവശ്യമായ അടിത്തറയാണ്. അതിനാൽ ആത്മാർത്ഥത നിറഞ്ഞ സംവാദത്തിലും വിവിധ മതങ്ങൾ തമ്മിലുള്ള സഹകരണം അടിസ്ഥാനപരമാണെന്നും പാപ്പാ അറിയിച്ചു.

മനുഷ്യാവകാശ പ്രശ്നങ്ങളുടെ മുന്നിലും നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ മുന്നിലും വിശ്വാസികളായ നമ്മുടെ പ്രതികരണങ്ങളെ ലോകം ഉറ്റുനോക്കുന്നുവെന്നും വിശ്വാസികളായ നമ്മൾ തമ്മിലുള്ള സഹകരണവും, മതവിശ്വാസമില്ലാത്തവരുമായുള്ള സഹകരണവും ലോകത്തെ ഹനിക്കുന്ന യുദ്ധങ്ങൾക്കും, പട്ടിണിക്കും, പരിസ്ഥിതി അപകടസന്ധികളിലും,അനീതിക്കും, കൈകൂലിക്കും മതിയായ ഉത്തരം കണ്ടെത്താൻ ആവശ്യപ്പെടുന്നെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

"ലോകസമാധാനത്തിനും പൊതു സഹവാസത്തിനായുള്ള മനുഷ്യസാഹോദര്യം" എന്ന രേഖയിൽ പറഞ്ഞിരിക്കുന്നതു പോലെ സംവാദസംസ്ക്കാരം വഴിയായും, പൊതു സഹകരണത്തെ പെരുമാറ്റ രീതിയായും, പരസ്പരമുള്ള അറിവിനെ പ്രമാണമായും സ്വീകരിച്ച് ഇപ്പോൾ മുതൽ മതങ്ങൾ മാറ്റം വരാത്ത ഒരു അടഞ്ഞ സംവിധാനമല്ല മറിച്ച് യാത്ര നടത്തുന്ന ഒന്നാണെന്നും നമുക്ക് മനസ്സിലാക്കാമെന്നും പാപ്പാ ബോധ്യപ്പെടുത്തി.

സാഹോദര്യം ഒരു സങ്കീർണ്ണ മാനുഷീക യാഥാർത്ഥ്യമാണെന്നും അതിനാൽ ശ്രദ്ധയും സൂക്ഷ്മതയോടും കൂടി വേണേം സമീപിക്കാനെന്നും അറിയിച്ച ഫ്രാൻസിസ് പാപ്പാ "എവിടെ നിന്‍റെ സഹോദര"നെന്ന ചോദ്യത്തിന് അറിയില്ലെന്ന് ഉത്തരം നന്‍കാൻ ആർക്കും കഴിയില്ലെന്നും,  അതിനാൽ മതങ്ങളാണ് വിദ്വേഷവും അക്രമവും പ്രകോപിപ്പിക്കുന്നതെന്ന കുറ്റമാരോപിക്കലിന് ഉത്തരം നല്‍കാൻ വിശ്വാസികളായ നമ്മൾ മനുഷ്യസമൂഹത്തിന് സമാധാനത്തിന്‍റെ വക്താക്കളാകുവാനും ആഹ്വാനം ചെയ്ത പാപ്പാ മതങ്ങൾ തമ്മിലുള്ള സംവാദം ബലഹീനതയുടെ അടയാളമല്ല എന്നും ദൈവവും മനുഷ്യകുലവുമായുള്ള സംവാദത്തിലാണ് അതിന്‍റെ അടിസ്ഥാനമെന്നും അറിയിച്ചു. 

അന്തർദേശീയ സമൂഹം ഈ സഹോദര്യത്തിന്‍റെ സന്ദേശം മനുഷ്യകുലം മുഴുവനും നന്മ പകരാനായി സ്വീകരിച്ച് സഹിഷ്ണുതയും സമാധാനപരമായ സഹവാസവും സഹവർത്തിത്വവും ഉറപ്പാക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന അഭ്യർത്ഥനയോടെ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2019, 10:43