തിരയുക

Vatican News
അന്തർദേശീയ ക്രിമിനല്‍ നിയമ സംഘടനയുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരുമായി പാപ്പാ. അന്തർദേശീയ ക്രിമിനല്‍ നിയമ സംഘടനയുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരുമായി പാപ്പാ.  (Vatican Media)

പാപ്പാ:കച്ചവടചന്തയിലെ മൂർത്തീ പൂജയ്ക്കെതിരെ നിയമങ്ങൾ ശക്തിപ്പെടുത്തണം

അന്തർ ദേശീയ ക്രിമിനല്‍ നിയമ സംഘടനയുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയവരുമായുള്ള കൂടികാഴ്ച്ചയിൽ പാപ്പാ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

20ആം അന്തർദ്ദേശീയ ശിക്ഷാ നിയമ സമ്മേളനത്തിനെത്തിയ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങളെ ഹനിക്കുന്നവയിൽ നിന്ന് സംരക്ഷിക്കാനും നിയമം പൂർണ്ണമായും നടപ്പിലാക്കാനും ക്രിമിനൽ നിയമങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും ക്രിമിനൽ നിയമ അന്തർദ്ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രൊഫസർമാരും, മജിസ്ട്രേറ്റുകളും, അഭിഭാഷകരും, ഗവേഷകരും, വിദ്യാർത്ഥികളും ഉൾപ്പെട്ട 600 ക്രിമിനൽ നിയമ വിദഗ്ദ്ധരോടു പാപ്പാ പറഞ്ഞു.

ക്രിമിനൽ നിയമത്തെ ഭയപ്പെടുത്തുന്നത് കച്ചവടത്തിലെ വിഗ്രഹാരാധനയും കുറ്റകരമായ ആദർശവാദങ്ങളുമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. വ്യാപാര മേഖലയിലെ താല്പര്യങ്ങൾക്കും ചില സാമ്പത്തിക മേഖലകൾ സർക്കാരിനു മേൽ പ്രയോഗിക്കുന്ന സ്വാധീനവും മൂലം ബലഹീനരായവർ പ്രതിരോധശേഷിയില്ലാത്തരായി തീരുന്നു. യുക്തിഹീനമായ ശിക്ഷാരീതികളായി കാണുന്ന കൂട്ട അറസ്റ്റുകളും, കൂട്ട ജയിൽ ശിക്ഷയും, ജയിലിലെ പീഡനങ്ങളും, ഏകപക്ഷീയതയും, സുരക്ഷാ ചുമതലയുടെ ദുരുപയോഗവും, സാമൂഹീക പ്രതിഷേധങ്ങളെ കുറ്റകരമാക്കുന്നതും തുടങ്ങിയവയ്ക്കെതിരെ ജനാധിപത്യ സംവിധാനങ്ങളെ സംരക്ഷിക്കാനും മനുഷ്യകുലത്തിന്‍റെ വികസനത്തിനുമായി നിയമജ്ഞർക്ക്  എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

ശിക്ഷാശാസ്ത്രം യാഥാർത്ഥ്യങ്ങളോടു അടുത്ത് നില്‍ക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. സർക്കാരുകളുടെ അധിക കടബാധ്യതകൾക്കും, പ്രകൃതി വിഭവങ്ങളുടെ കൊള്ളയടിക്കും ഉത്തരവാദിയായ ആഗോള സാമ്പത്തിക മൂലധനം  ജനങ്ങളോടും പ്രകൃതിയോടും വലിയ സംഘടിതമായ കുറ്റങ്ങളാണ് ചെയ്യുന്നതെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

നീതിക്കുവേണ്ടിയുള്ള ഉത്തരവാദിത്വവും ഉൽസാഹസവും ശിക്ഷാ നിയമങ്ങളുമായി ഇടപഴകുന്നവർക്ക് വേണമെന്നും, അങ്ങനെ പ്രവര്‍ത്തിച്ചാല്‍  മാത്രമേ നിയമം നിയമത്തിന് വേണ്ടിയല്ലാതെ കുറ്റകൃത്യത്തിന് ഉത്തരവാദികളായവർക്കും, ഇരയായവർക്കും നേരെയുള്ള ഒരു സേവനമാവുകയുള്ളൂ. പാപ്പാ വ്യക്തമാക്കി.

ഒരു തിന്മയെ നീതീകരിക്കാൻ മറ്റൊരു തിന്മ കൊണ്ടു പ്രത്യുത്തരിക്കലല്ല, ഇരയ്ക്ക് നീതി ലഭിക്കേണ്ടതാണ് അക്രമിയെ വധിക്കുന്നതിനേക്കാൾ പ്രധാനം എന്നും ക്രിസ്തീയ കാഴ്ചപ്പാടനുസരിച്ചുള്ള നീതിയുടെ മാതൃകയുടെ അവതാരം അനീതിക്ക് പാത്രമായ ശേഷം സമാധാനത്തിന്‍റെയും, ക്ഷമയുടേയും, അനുരഞ്ജനത്തിന്‍റെയും സന്ദേശം നൽകുന്ന യേശുവിന്‍റെ ജീവിതത്തിലാണ് കണ്ടെത്തുന്നതെന്നും ഇതൊക്കെ എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും എല്ലാവരുടേയും നല്ല ജീവിതത്തിന് അത്യാവശ്യമാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.

15 November 2019, 12:01