പാപ്പായും,  സാല്‍വേഷന്‍ ആർമി സഭയുടെ ജനറല്‍  ബ്രയാൻ പെഡേലും വത്തിക്കാനില്‍ കണ്ടുമുട്ടിയപ്പോൾ...  പാപ്പായും, സാല്‍വേഷന്‍ ആർമി സഭയുടെ ജനറല്‍ ബ്രയാൻ പെഡേലും വത്തിക്കാനില്‍ കണ്ടുമുട്ടിയപ്പോൾ...  

സാല്‍വേഷന്‍ ആർമി ജനറലുമായി പാപ്പാ കൂടികാഴ്ച നടത്തി

നവംബർ എട്ടാം തിയതി, വെള്ളിയാഴ്ച രക്ഷാസൈന്യം (SALVATION ARMY) എന്ന പേരിൽ അറിയപ്പെടുന്ന പ്രൊട്ടെസ്റ്റന്‍റ് ക്രൈസ്തവ സഭയുടെ ജനറൽ ബ്രയാൻ പെഡേലിനേയും, അദ്ദേഹത്തിന്‍റെ ഭാര്യയെയും അവരോടൊപ്പം പാപ്പായെ കാണാനെത്തിയ അനുയായികളെയും വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ ശിഷ്യത്വത്തിനും, ദരിദ്ര സേവനത്തിന് അവർ നൽകുന്ന പ്രാമുഖ്യത്തിനും എല്ലാ അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും അനുമോദനവും നന്ദിയും അർപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാരാണെന്നു  അത് മൂലം ലോകം അറിയും"(യോഹയ.13:34). എന്ന ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ കല്‍പന അനുസരിക്കുന്നു എന്നതിന്‍റെ വ്യക്തവും വിശ്വസനീയവുമായ അടയാളമാണ് അവര്‍ ചെയ്യുന്ന ഉപവി പ്രവര്‍ത്തികള്‍ എന്ന് പാപ്പാ സൂചിപ്പിച്ചു. ഏറ്റവും ചെറിയ സഹോദരങ്ങൾക്ക് നല്‍കുന്ന എളിയ സേവനത്തിന്‍റെ മാതൃക ഉയർന്ന ശബ്ദത്തിൽ പ്രഘോഷിക്കുന്നതിനേക്കാൾ വലുതാണെന്നു അനുസ്മരിച്ചു.

അഞ്ച് വർഷം മുമ്പ് സാല്‍വേഷന്‍ ആർമിയുടെ മുൻജനറലിനെ കണ്ടുമുട്ടിയപ്പോൾ  അദ്ദേഹം വിശുദ്ധി വിഭാഗീയ അതിർത്തികൾക്കും അതീതമാണെന്നു പ്രകടിപ്പിച്ച ഉൾക്കാഴ്ചയെക്കുറിച്ച് താനിപ്പോൾ ഓർക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. പ്രത്യക്ഷമായ നന്മ പ്രവർത്തികളും, ഐക്യദാർഢ്യവും, വിശുദ്ധിയെ സ്വയം വെളിപ്പെടുത്തുന്നുവെന്നു പറഞ്ഞ പാപ്പാ   അത് ഹൃദയത്തോടു സംസാരിക്കുകയും നമ്മുടെ ശിഷ്യത്വത്തിന്‍റെ ആധികാരികതയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുവന്നും വ്യക്തമാക്കി. ഈ അടിസ്ഥാനത്തിൽ, കത്തോലിക്കർക്കും സാൽ‌വേഷൻ ആർമി വിശ്വാസികളും പരസ്പരം സഹായിക്കാനും പരസ്പര ബഹുമാനത്തോടെ സഹകരിക്കാനും കഴിയും പാപ്പാ പ്രത്യാശിച്ചു. ഒരു സ്ത്രീ മൂന്നളവു മാവിൽ അത് മുഴുവനും പുളിക്കുവോളം ചേർത്ത് വെച്ച പുളിപ്പുപോലെയാണ്(ലൂക്കാ.13:21) എന്ന ക്രിസ്തു പഠിപ്പിച്ച ഉപമയെ അനുസ്മരിപ്പിച്ച പാപ്പാ ആവശ്യമുള്ളവർക്കായി  സേവനം ചെയ്യണമെന്ന പ്രചോദനം നൽകുന്ന സ്വമേധയായുള്ള സ്നേഹം ഒരു പുളിപ്പ് മാത്രമല്ല;  അത് പുതുതായി ചുട്ടെടുത്ത അപ്പത്തിന്‍റെ സുഗന്ധമുള്ളതും എല്ലാവരെയും ആകർഷിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നതുമാണ്. ഈ സുഗന്ധത്തെ യുവജനങ്ങള്‍ ശ്വസിക്കേണ്ടതായിട്ടുണ്ട്. കാരണം മിക്കപ്പോഴും ഇത് അവരുടെ അനുദിന ജീവിതാനുഭവത്തിൽ നിന്നും വിട്ടുനിൽക്കുന്നു. പാപ്പാ വ്യക്തമാക്കി.

സ്വാർത്ഥതയും ഭിന്നതയും നിറഞ്ഞ ഒരു ലോകത്തിൽ, കലര്‍പ്പില്ലാതെ സ്വയം നൽകുന്ന സ്നേഹത്തിന്‍റെ ശ്രേഷ്ഠമായ സുഗന്ധം ആവശ്യമാണ്.  നമ്മുടെ മനസ്സിനെയും ഹൃദയത്തെയും നമ്മുടെ അസ്തിത്വത്തിന്‍റെ  ശ്രേഷ്ഠമായ അര്‍ത്ഥതലങ്ങളില്ലേക്ക് തുറക്കാന്‍  നമുക്ക് സാധിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. റോമിലെ മെത്രാൻ എന്ന നിലയിൽ, ഭവനരഹിതർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി നഗരത്തിൽ ചെയ്യുന്ന എല്ലാത്തിനും സാൽ‌വേഷൻ ആർമിക്ക് നന്ദി പറഞ്ഞ പാപ്പാ മനുഷ്യക്കടത്ത്, മറ്റ് ആധുനിക അടിമത്തം എന്നിവയ്ക്കെതിരേയുള്ള പോരാട്ടത്തിൽ അവരുടെ കാര്യമായ പങ്കാളിത്തത്തെക്കുറിച്ചറിയാമെന്നും അവരുടെ പരിശ്രമങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ആശംസിച്ചു. പ്രാർത്ഥനയിൽ പരസ്പരം ഓർമ്മിക്കുകയും സേവന പ്രവർത്തനങ്ങളിലൂടെയും ഐക്യദാർഢ്യത്തിലൂടെയും ദൈവസ്നേഹം വ്യാപിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യാമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2019, 10:40