തിരയുക

ഫ്രാന്‍സീസ് പാപ്പാ, സഭയെയും സംഗീതത്തെയും അധികരിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തവരുമൊത്ത് വത്തിക്കാനില്‍, 09/11/2019 ഫ്രാന്‍സീസ് പാപ്പാ, സഭയെയും സംഗീതത്തെയും അധികരിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തവരുമൊത്ത് വത്തിക്കാനില്‍, 09/11/2019 

കാലാകരന്‍റെ എളിയ ഭാവം!

കലയുടെ സേവനത്തിനായി സ്വന്തം സംവേദനക്ഷമതയും പ്രതിഭയും വളര്‍ത്തിയെടുക്കാന്‍ കലാകാരന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കലയുടെ നല്ല ആവിഷ്ക്കര്‍ത്താവ് തന്‍റെതതല്ലാത്ത കലാസൃഷ്ടിക്കുമുന്നില്‍ അഗാധമായ എളിമയോടെ നയിക്കപ്പെടുന്നവനായിരിക്കുമെന്ന് മാര്‍പ്പാപ്പാ.

സാംസ്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി വിശുദ്ധ സംഗീതത്തിനായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെയും  (PONIFICAL INSTITUTE FOR SACRED MUSIC) വിശുദ്ധ ആന്‍സലമിന്‍റെ നാമത്തിലുള്ള പൊന്തിഫിക്കല്‍ വിദ്യാപീഠത്തിന്‍റെയും സഹകരണത്തോടെ വത്തിക്കാനില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിച്ച അറുപതോളം പേരെ ശനിയാഴ്ച (09/11/19) സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“സഭയും സംഗീതവും ആവിഷ്ക്കര്‍ത്താക്കളും: അനിവാര്യ സംഭാഷണം” എന്നതായിരുന്നു 7-9 വരെ (07-09/11/2019) ദീര്‍ഘിച്ച ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

ഒരു വിവര്‍ത്തകനൊ അല്ലെങ്കില്‍ താന്‍ സ്വീകരിച്ചതെന്തൊ അത് അപരന് മനസ്സിലാക്കാവുന്ന തരത്തില്‍ പകര്‍ന്നു നല്കുകയെന്ന ദൗത്യം നിക്ഷിപ്തമായിരിക്കുന്നവനൊ ആണ് ആവിഷ്ക്കര്‍ത്താവ് എന്ന ധാരണയാണ് പലപ്പോഴും നാം വച്ചുപലര്‍ത്തുന്നതെന്നു പറഞ്ഞ പാപ്പാ, എന്നാല്‍, സംഗീത ലോകത്തില്‍ പ്രത്യേകിച്ച്, ഗാനരചയിതാവ് കുറിച്ചിട്ടവ സുന്ദരമായി മാറ്റൊലികൊള്ളുന്നതിനും കലാപരമായി അന്യൂനമായിരിക്കുന്നതിനും സ്വന്തം ആത്മാവ് കൊണ്ട് വിവര്‍ത്തനം ചെയ്യുന്നവനാണ് ആവിഷ്ക്കര്‍ത്താവ് എന്ന് ഉദ്ബോധിപ്പിച്ചു. 

ഇങ്ങനെയുള്ള ആവിഷ്ക്കര്‍ത്താവ്, താന്‍ സമൂഹത്തിന്‍റെ സേവകനാണെന്ന അവബോധം പുലര്‍ത്തിക്കൊണ്ട്, സംഗീതത്തിന്‍റെ  സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതിനു വേണ്ടി, പരിശീലനം നേടാനും ആന്തരികമായും സാങ്കേതികമായും രൂപപ്പെടുത്തപ്പെടാനും സദാ ശ്രമിക്കുമെന്നും പാപ്പാ പറഞ്ഞു.

കലയുടെ സേവനത്തിനായി സ്വന്തം സംവേദനക്ഷമതയും പ്രതിഭയും വളര്‍ത്തിയെടുക്കാന്‍ ആവിഷ്ക്കര്‍ത്താക്കള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സംഗീതാവിഷ്ക്കര്‍ത്താവിന് ദൈവവചനത്തിന്‍റെ അനുവാചകനായ ബൈബിള്‍ പണ്ഡിതനോട് ഏറെ സാമ്യമുണ്ടെന്ന്, കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍, കാലത്തിന്‍റെ അടയാളങ്ങള്‍ വ്യാഖ്യാനിക്കുന്നവരുമായി സാമ്യമുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

സ്വന്തം അസ്തിത്വത്തില്‍ ദൈവഹിതത്തിന് വ്യാഖ്യാനം നല്കുന്നവനാണ് ഒരോ ക്രൈസ്തവനെന്നും ആ അസ്തിത്വത്താല്‍  ദൈവത്തിന് സ്തുതിയുടെയും കൃതജ്ഞതയുടെയും ഗീതം അവന്‍ ആനന്ദത്തോടെ പൊഴിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2019, 14:30