ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റില്‍: ബാങ്കോക്കിലെ ദേശീയ സ്റ്റേഡിത്തില്‍ ദിവ്യപൂജ അര്‍പ്പിക്കുന്നു, 21/11/2019 ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റില്‍: ബാങ്കോക്കിലെ ദേശീയ സ്റ്റേഡിത്തില്‍ ദിവ്യപൂജ അര്‍പ്പിക്കുന്നു, 21/11/2019 

പാപ്പായുടെ തായ്‌ലന്‍റ് സന്ദര്‍ശനം!

പാപ്പായുടെ മുപ്പത്തിരാണ്ടാം ഇടയസന്ദര്‍ശനം- വ്യാഴാഴ്ച ഉച്ചതിരിഞ്ഞും വെള്ളിയാഴ്ച രാവിലെയും തായ്‌ലന്‍റിന്‍റെ തലസ്ഥാന നഗരിയായ ബാങ്കോക്കില്‍ നടന്ന പരിപാടികളുടെ അവലോകനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാപ്പാ തായ്‌ലന്‍റില്‍

ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ്  പാപ്പാ തന്‍റെ മുപ്പത്തിരണ്ടാം  വിദേശ   അപ്പസ്തോലിക   പര്യടനത്തിന്‍റെ പ്രഥമ വേദിയായ തായ്‌ലന്‍റിലാണ്.   ഈ ഇടയസന്ദര്‍ശനത്തിനായി ചൊവ്വാഴ്ച (19/11/19) റോമില്‍ നിന്ന് വിമാനം കയറിയ പാപ്പാ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം രാവിലെ 10.30-ന്, തായ്‌ലന്‍റിന്‍റെ തലസ്ഥാനഗരമായ ബാങ്കോക്കിലെ വിമാനത്താവളത്തില്‍ എത്തി. സമയത്തില്‍, ഇന്ത്യ, തായ്‌ലന്‍റിനെക്കാള്‍ ഒരു മണിക്കൂറും മുപ്പതു മിനിറ്റും പിന്നിലാണ്.     “ക്രിസ്തു ശിഷ്യര്‍ പ്രേഷിത ശിഷ്യര്‍” എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന  തായ്‌ലന്‍റ്  അജപാലന സന്ദര്‍ശനം ഇരുപത്തിമൂന്നാം തീയതി ശനിയാഴ്ച (23/11/19) വരെ നീളും.

ഇനി പാപ്പായുടെ ഇടയസന്ദര്‍ശനാജന്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യാഴാഴ്ച (21/11/19) വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച (22/11/19) ഉച്ചവരെയുള്ള പരിപാടികളിലൂടെ 

തായ്‌ലന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലുള്ള “ആം​ഫോണ്‍” രാജകൊട്ടാരത്തില്‍ (Amphorn Royal Palace) വച്ച് മഹാരാജാവ് വജിറലോംഗോണ്‍ രാമാ പത്താമനുമായുള്ള കൂടിക്കാഴ്ച, “രാജമംഗല” ദേശീയ മൈതാനിയില്‍, അഥവാ, സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം എന്നിവ ആയിരുന്നു പാപ്പായുടെ പരിപാടികള്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്. വെള്ളിയാഴ്ച രാവിലെ പാപ്പാ വാഴ്ത്തപ്പെട്ട നിക്കൊളാസ് ബങ്കേര്‍ഡ്   കിത്ത്ബാംറുംഗിന്‍റെ നാമധേയത്തിലുള്ള ദേവാലയം സന്ദര്‍ശിക്കുകയും വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള ഇടവക ദേവാലയത്തില്‍ വച്ച് വൈദികരും സന്ന്യാസി സന്ന്യാസിനികളും വൈദികാര്‍ത്ഥികളും മതബോധകരുമായി കൂടിക്കാഴ്ചനടത്തുകയും, വാഴ്ത്തപ്പെട്ട നിക്കൊളാസ് ബങ്കേര്‍ഡ്   കിത്ത്ബാംറുംഗിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ വച്ച് തായ്‌ലന്‍റിലെ മെത്രാന്മാരും ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സംയുക്ത സമിതിയിലെ അംഗങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടുകയും, തായ്‌ലന്‍റിലെ ഈശോസഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  

പാപ്പാ “ആംഫോണ്‍” രാജ മന്ദിരത്തില്‍

തായ്‌ലന്‍റില്‍ പാപ്പായുടെ താല്ക്കാലിക വാസയിടമായ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 8 കിലോമീറ്ററോളം അകലെയാണ് തായ്‌ലന്‍റിലെ രാജാവിന്‍റെ    വസതിയായ “ആംഫോണ്‍” രാജ മന്ദിരം (Amphorn Royal Palace). രാമ പഞ്ചമന്‍ രാജാവിന്‍റെ  ഹിതാനുസാരം 1890-ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ രാജകൊട്ടരാത്തിന്‍റെ പണി പൂര്‍ത്തിയായത് 1906-ലാണ്. അക്കൊല്ലം ഫെബ്രുവരി 22-ന് ഔദ്യോഗിമായി ഉദ്ഘാടനം ചെയ്ത പ്രസ്തുത കൊട്ടാരത്തില്‍ രാമാ അഞ്ചാമന്‍ രാജാവ് 1910-ല്‍, അദ്ദേഹം നാടു നീങ്ങുന്നതു വരെ, താമസിച്ചു. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളും അവിട താമസിച്ചുണ്ടെങ്കിലും ഒരു തുടര്‍ച്ച ഉണ്ടായിരുന്നില്ല. 1972-ലാണ് ഇപ്പോഴത്തെ രാജാവ് രാമ പത്താമന്‍ ഈ കൊട്ടാരത്തില്‍ വാസം തുടങ്ങിയത്. സമാന്തരമായി പണിതുയര്‍ത്തിയ രണ്ടു ദീര്‍ഘചതുര മൂന്നു നില കെട്ടിടങ്ങളെ ഒരു പാലംകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന, ആംഗല ഭാഷയിലെ എച്ച് എന്ന അക്ഷരത്തിന്‍റെ   രൂപത്തിലുള്ളതാണ് ഈ കൊട്ടാരം. 1897 മുതല്‍ 1901 വരെയുള്ള കാലയളവില്‍ രാമ പഞ്ചമന്‍ രാജാവ് നിര്‍മ്മിച്ച പതിമൂന്നു രാജകൊട്ടാരങ്ങളടങ്ങിയ സൗധസമുച്ചയത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് “ആംഫോണ്‍” രാജമന്ദിരം. “ഡൂസിറ്റ് കൊട്ടാരം” എന്നറിയപ്പെടുന്ന രാജമന്ദിര സമുച്ചയം 64000 (അറുപത്തിനാലായിരം) ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള ഒരു സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു.

രാമ പത്താമന്‍ രാജാവ്

രാമ പത്താമന്‍ എന്നറിയപ്പെടുന്ന മഹാ രാജാവിന്‍റെ പൂര്‍ണ്ണ നാമം വജിറലോംഗോണ്‍ ബൊദീന്ദ്രദേബയവരങ്കുണ്‍ എന്നാണ്. രാമ ഒമ്പതാമന്‍ രാജാവായിരുന്ന ഭൂമിബോള്‍ അദുലിയാദേജിന്‍റെയും രാജ്ഞി സിറിക്കിത്തിന്‍റെയും മകനായി 1952-ല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ബ്രിട്ടന്‍, ആസ്ത്രേലിയ എന്നിവിടങ്ങളിലായി വിദ്യഭ്യാസവും, തായ്‌ലന്‍റ്, ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഉന്നത സൈനിക പരിശീലനവും നേടിയ അദ്ദേഹം 2016-ലാണ്, പിതാവിന്‍റെ   മരണത്തെ തുടര്‍ന്ന് രാജാവായത്. 2019 മെയ് 4-നായിരുന്നു ഔപചാരിക കിരീടധാരണം. സുത്തിദ തിദ്ജയ് ആണ് രാജ്ഞി.

പാപ്പായും രാജാവും

രാജകൊട്ടാരത്തിലെത്തിയ ഫ്രാന്‍സീസ് പാപ്പായെ കൊട്ടാരത്തിലെ അന്തരംഗകാര്യസ്ഥന്‍ (chamberlain) അരമന കവാടത്തില്‍ വച്ച് സ്വീകരിച്ച് രാജാവും രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള വേദിയിലേക്കാനയിച്ചു. പാപ്പാ രാമ പത്താമന്‍ രാജാവും  സുത്തിദ തിദ്ജയ് രാജ്ഞിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും അവരുമൊത്ത് ഛായാഗ്രഹണത്തിന് നില്ക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

1800-കളുടെ മദ്ധ്യ ഘട്ടത്തില്‍ ഇറ്റലിയിലെ ചിത്രകാരന്‍ ഇപ്പോളിത്തൊ കാഫി വരച്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയും ചത്വരവുമടങ്ങുന്ന എണ്ണച്ചായാ ചിത്രത്തിന്‍റെ   മൊസൈക് പതിപ്പായിരുന്നു പാപ്പാ രാജാവിന് സ്വര്‍ണ്ണവര്‍ണ്ണ ചട്ടക്കൂട്ടില്‍ സമ്മാനിച്ചത്.

കൂടിക്കാഴ്ചാനന്തരം രാജാവിനോടും രാജ്ഞിയോടും യാത്ര ചൊല്ലിയ പാപ്പാ രാജകൊട്ടാരത്തില്‍ നിന്ന് പോയത് 6 കിലോമീറ്റര്‍ അകലെയുള്ള “രാജമംഗല” ദേശീയ സ്റ്റേഡിയത്തിലേക്കാണ്. 65000 പേര്‍ക്ക് ഇരിപ്പിടസൗകര്യമുള്ള ഈ മൈതാനി പതിമൂന്നാം ഏഷ്യന്‍ കായികമേളയോടനുബന്ധിച്ച് 1998-ലാണ് ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര കാല്‍പ്പന്തു കളിയുള്‍പ്പടെയുള്ള മത്സരങ്ങള്‍ക്കും മറ്റു കായിക മത്സരങ്ങള്‍ക്കും സംഗീതവിരുന്നുകള്‍ക്കും പ്രകടനങ്ങള്‍ക്കും വേദിയായിട്ടുണ്ട് ഈ സ്റ്റേഡിയം.

പാപ്പാ ബാങ്കോക്കിലെ ദേശീയ സ്റ്റഡിയത്തില്‍

സ്റ്റേഡിയത്തിനു പുറത്ത് കാറില്‍ എത്തിയ പാപ്പാ അവിടെ ഇറങ്ങിയതിനു ശേഷം തുറന്ന പേപ്പല്‍ വാഹനത്തിലേക്കു മാറി കയറുകയും സ്റ്റേഡിയത്തിനകത്തുണ്ടായിരുന്ന വിശ്വാസികളുടെ സമൂഹത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ആ വാഹനത്തില്‍ നിങ്ങുകയും ചെയ്തു. ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനെത്തിയിരുന്ന അറുപതിനായിരത്തിലേറെ വിശ്വാസികള്‍ മഞ്ഞയും വെള്ളയും നിറങ്ങള്‍ ചേര്‍ന്ന  പേപ്പല്‍ പതാക വീശുകയും “പാപ്പാ നീണാള്‍ വാഴട്ടെ” എന്നര്‍ത്ഥം വരുന്ന “വീവാ ഇല്‍ പാപ്പാ” എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശ്വാസികളെ വലം വച്ച പാപ്പാ “പേപ്പല്‍” വാഹനത്തില്‍ നിന്നിറങ്ങിയതിനു ശേഷം പൂജാവസ്ത്രങ്ങളണിയുന്നതിന് സങ്കീര്‍ത്തിയിലേക്കു പോയി. സ്റ്റേഡിയത്തിന്‍റെ   മദ്ധ്യഭാഗത്തായിട്ടായിരുന്നു ചുവന്ന പരവതാനിവിരിച്ച് പുഷ്പങ്ങളാലും പൂച്ചെടികളാലും അലങ്കരിച്ച ബലിവേദി സജ്ജീകരിച്ചിരുന്നത്. സ്റ്റേഡിയത്തിന്‍റെ ഒരു വശത്ത് വലിയൊരു കുരിശും അതിനു താഴെ പേപ്പല്‍ മുദ്രയുടെ ചിത്രവും ദൃശ്യമായിരുന്നു. പ്രവേശനഗീതം ആരംഭിച്ചപ്പോള്‍ പാപ്പായും സഹകാര്‍മ്മികരും പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങി.

വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം സ്റ്റേഡിയത്തില്‍

പരിശുദ്ധ കന്യകാമറിയത്തിന്‍റെ സമര്‍പ്പണത്തിരുന്നാള്‍ കുര്‍ബ്ബാനയായിരുന്നു അര്‍പ്പിക്കപ്പെട്ടത്. ഈ കുര്‍ബ്ബാന ചൊല്ലുന്നതിന് പാപ്പാ ആംഗല ഭാഷയാണ് ഉപയോഗിച്ചത്. ധൂപാര്‍ച്ചനയ്ക്കും ആമുഖ പ്രാര്‍ത്ഥനയ്ക്കും ശേഷം വചന ശുശ്രൂഷയായിരുന്നു. സിയോന്‍ പുത്രീ ആനന്ദിക്കൂ എന്ന് എന്ന് ദൈവം സഖറിയാ പ്രവാചകന്‍ വഴി ഉദ്ഘോഷിക്കുന്ന ഭാഗം ആയിരുന്നു ആദ്യവായന. ആരാണ് തന്‍റെ  അമ്മയും സഹോദരങ്ങളും എന്നു യേശുനാഥന്‍ വ്യക്തമാക്കുന്ന, മത്തായിയുടെ സുവിശേഷം 12,46-50 വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷവായനയ്ക്കായി എടുത്തിരുന്നത്. തായ് ഭാഷയിലായിരുന്നു  സുവിശേഷവായന. ഈ വായന അവസാനിച്ചതിനെ തുടര്‍ന്ന ഫ്രാന്‍സീസ് പാപ്പാ വചനസന്ദേശം നല്കി. ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് ബാംങ്കോക്ക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് സേവ്യര്‍ ക്രിയെംഗ്സാക്ക് കോവിതവനിജി പാപ്പായക്ക് നന്ദി പ്രകാശിപ്പിക്കുകയും ഒരു സമ്മാനം നല്കുകയും ചെയ്തു.

ഈ കൃതജ്ഞതാ പ്രകാശനത്തെ തുടര്‍ന്ന് പാപ്പാ സമാപനാശീര്‍വ്വാദം നല്കി. പാപ്പായും സഹകാര്‍മ്മികരും ബലിവേദിവിടുന്നതിനു മുമ്പ് പാരമ്പര്യ വേഷങ്ങളോടുകൂടിയ നര്‍ത്തകരുടെ ഒരു സംഘം തായ്‌ലന്‍റിന്‍റെ തനതായ ശൈലിയിലുള്ള ഒരു സംഘനൃത്തം അവതരിപ്പിച്ചു.

 ഈ നൃത്തം അവസാനിച്ചപ്പോള്‍ പാപ്പായും സഹകാര്‍മ്മികരും സങ്കീര്‍ത്തിയിലേക്കു പോകുകയും തിരുവസ്ത്രങ്ങള്‍ മാറുകയും ചെയ്തു.

തദ്ദനന്തരം പാപ്പാ സ്റ്റേഡിയം വിടുന്നതിനു മുമ്പ് പ്രസ്തുത സ്റ്റേഡിയത്തിന്‍റെ  മേധാവിയെയും ഉപമേധാവിയെയും അഭിവാദ്യം ചെയ്തു.

അതിനുശേഷം പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു മടങ്ങുകയും അത്താഴം കഴിച്ച് വ്യാഴാഴ്ച (21/11/19) രാത്രി വിശ്രമിക്കുകയും ചെയ്തു.

തായ്‌ലന്‍റില്‍ പാപ്പായുടെ വെള്ളിയാഴ്ച രാവിലത്തെ പരിപാടികള്‍

വെള്ളിയാഴ്ച (22/11/19) രാവിലെ ഫ്രാന്‍സീസ് പാപ്പായുടെ ആദ്യ പരിപാടി തായ്‌ലന്‍റിലെ പ്രഥമ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്  കിത്ബാംറുങിന്‍റെ നാമധേയത്തിലുള്ള ദേവാലയം സന്ദര്‍ശിക്കലായിരുന്നു. നണ്‍ഷിയേച്ചറില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള ആ ദേവാലയത്തില്‍ പാപ്പാ എത്തിയത് കാറിലായിരുന്നു. പാതയോരങ്ങളിലും ദേവാലയത്തിന്‍റെ പരിസരത്തും നിരവധിപ്പേര്‍ പാപ്പായെ ഒരു നോക്കു കാണുന്നതിനായി കാത്തുനില്ക്കുന്നുണ്ടായിരുന്നു.

വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്  കിത്ബാംറുങ് ജനിച്ച സ്ഥലത്തിനടുത്തു തന്നെ, സാം പ്രാണ്‍ ജില്ലയില്‍ വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള ഇടവകയ്ക്കു മുന്നിലായിട്ടാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. 2003 മെയ് മാസത്തില്‍ പണിപൂര്‍ത്തിയായ ഈ ദേവാലയത്തിനകത്ത് വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്   കിത്ബാംറുങിന്‍റെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. രണ്ടായിരാമാണ്ടില്‍ മാര്‍ച്ച് 5-നാണ് ഈ നിണസാക്ഷി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്. ഈ വാഴ്ത്തപ്പെട്ടവന്‍റെ വിരോചിത ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രദര്‍ശന ശാലയും ഈ ദേവാലയത്തിലുണ്ട്. ഈ ദേവാലയത്തിന് തൊട്ട‌ടുത്തുള്ള ഇടവകദേവാലയത്തിലേക്ക് പോകവെ പാപ്പാ പേപ്പല്‍ വാഹനത്തിലേറി എല്ലാവരെയും അഭിവാദ്യം ചെയ്തു. ദേവാലയത്തിനടുത്തു വച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ വിശുദ്ധ പത്രോസിന്‍റെ  ഇടവകയുടെ വികാരി സ്വീകരിച്ച് ദേവാലയത്തിനകത്തേക്കാനയിച്ചു. ദേവാലയത്തിനകത്തുള്ള വിശുദ്ധ പത്രോസിന്‍റെ  രൂപത്തിനു മുന്നില്‍ പാപ്പാ പുഷ്പമഞ്ജരി സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചതിനു ശേഷം സക്രാരിയുടെ മുന്നില്‍ അല്പസമയം മൗനപ്രാര്‍ത്ഥയില്‍ ചിലവഴിച്ചു. തദ്ദനന്തരം വൈദികരും സന്ന്യാസി സന്ന്യാസിനികളും വൈദികാര്‍ത്ഥികളും മതബോധകരുമായി കൂടിക്കാഴ്ച നടത്തി. സമര്‍പ്പിതരുടെ ചുമതലയുള്ള മെത്രാന്‍ പാപ്പായെ സ്വാഗതം ചെയ്തതിനെ തുടര്‍ന്ന് ഒരു ഗാനം ആലപിക്കപ്പെട്ടു.

ഈ ഗാനത്തിനു ശേഷം സവേരിയന്‍ സഹോദരികള്‍ എന്നറിയപ്പെടുന്ന മറിയത്തിന്‍റെ  പ്രേഷതിര്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ ഒരംഗമായ ബെനെദേത്ത ജോങ്റാക് ദൊണറാന്‍റെ സാക്ഷ്യമായിരുന്നു.

ബുദ്ധമതവിശ്വാസം പിന്‍ചെല്ലുന്ന ഒരു കുടുംബത്തില്‍ 1975 ല്‍ ജനിച്ച താന്‍ കത്തോലിക്കാ വിശ്വാസത്തിലെത്തുകയും 2012-ല്‍ മമ്മോദീസാ സ്വീകരിക്കുകയും സവേരിയന്‍ പ്രേഷിതസമൂഹത്തില്‍ ചേരുകയും ചെയ്ത ചരിത്രം സംക്ഷിപ്തമായി നല്കിയ ബെനെദേത്ത ദൈവഹിതാന്വേഷണം താന്‍ തുടരുമെന്ന് ഉറപ്പേകി. സാക്ഷ്യം നല്കിയതിനു ശേഷം പാപ്പായുടെ പക്കലെത്തി ആശീര്‍വ്വാദം സ്വീകരിച്ച ബെനെദേത്തയ്ക്ക് പാപ്പാ ഒരു ചെറുസമ്മാനം നല്കി.

ഈ സാക്ഷ്യത്തെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പായുടെ പ്രഭാഷണമായിരുന്നു.   പാപ്പായുടെ വാക്കുകളെ തുടര്‍ന്ന് ദൈവവിളികള്‍ക്കായുള്ള പ്രാര്‍ത്ഥനയായിരുന്നു. അതിനുശേഷം പാപ്പാ സമാപനാശീര്‍വ്വാദം നല്കി.  പാപ്പാ ഒരു അരുളിക്ക ഈ ദേവാലയത്തിനു സമ്മാനിക്കുകയും ചെയ്തു.

ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്   കിത്ബാംറുങിന്‍റെ ദേവാലയത്തിലേക്കു നടന്നു പോയി.

തായ്‌ലന്‍റിലെ മെത്രാന്മാരും ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സംയുക്ത സമിതിയിലെ- (എഫ്.എ.ബി.സി-FABC)യിലെ- അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ വേദിയായി ഈ ദേവാലയം.

തായ്‌ലന്‍റിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം

തായ്‌ലന്‍റിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം 1965-ലാണ് രൂപീകൃതമായത്. 2 അതിരൂപതകളിലേയും 9 സമാന്തരൂപതകളിലേയും മെത്രാന്മാരുള്‍പ്പടെ 16 അംഗങ്ങളുണ്ട് ഈ മെത്രാന്‍സംഘത്തില്‍. ബാംങ്കോക്ക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് സേവ്യര്‍ ക്രിയെംഗ്സാക്ക് കോവിതവനിജി ആണ് മെത്രാന്‍സംഘത്തിന്‍റെ  തലവന്‍.

എഫ്.എ.ബി.സി-FABC

ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സംയുക്ത സമിതിസി (എഫ്.എ.ബി.സി-FABC) ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. 1972-ലാണ് ഇത് സ്ഥാപിതമായത്. ഭാരതമുള്‍പ്പടെ 19 ഏഷ്യന്‍ നാടുകളിലെ മെത്രാന്‍ സംഘങ്ങള്‍ക്കാണ് ഇതില്‍ അംഗത്വമുള്ളത്. മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ചാള്‍സ് ബൊ ആണ്, ഇക്കൊല്ലം ജനുവരി 1 മുതല്‍,  എഫ്.എ.ബി.സിയുടെ പ്രസിഡന്‍റ്. ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് മുന്നദ്ധ്യക്ഷന്‍.

മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച

ദേവാലയത്തിലെത്തിയ പാപ്പായെ ബാംങ്കോക്ക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് സേവ്യര്‍ ക്രിയെംഗ്സാക്ക് കോവിതവനിജി സ്വാഗതം ചെയ്തു.

പാവപ്പെട്ടവര്‍ക്കും യേശുവിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി സഹോദര്യ സംഭാഷണത്തിന്‍റെ അരൂപിയില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്നും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ശില്പികളാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഏഷ്യയിലെ മെത്രാന്മാരുടെ നാമത്തില്‍ അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ വാക്കുകളെ തുടര്‍ന്ന് പാപ്പാ സുദീര്‍ഘമായ ഒരു സന്ദേശം നല്കി

പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് മെത്രാന്മാര്‍ ഒരോരുത്തരായി പാപ്പായുടെ അടുത്തു ചെല്ലുകയും കരം മുത്തുകയും ചെയ്തു. തദ്ദനന്തരം എല്ലാവരും പാപ്പായോടൊപ്പം നിന്ന് ഫോട്ടൊ എടുത്തു.  അതിനുശേഷം ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റിലെ ഈശോസഭാംഗങ്ങളുമൊത്ത് സ്വകാര്യകൂടിക്കാഴ്ച നടത്തി. ഇതോടെ വെള്ളിയാഴ്ച രാവിലത്തെ ഇടയസന്ദര്‍ശന പരിപാടികള്‍ക്ക് സമാപനമായി. തുടര്‍ന്ന് പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു മടങ്ങുകയും ഉച്ചവിരുന്നില്‍ പങ്കുകൊള്ളുകയും ചെയ്തു.

ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് ബാംങ്കോക്ക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് സേവ്യര്‍ ക്രിയെംഗ്സാക്ക് കോവിതവനിജി പാപ്പായക്ക് നന്ദി പ്രകാശിപ്പിക്കുകയും ഒരു സമ്മാനം നല്കുകയും ചെയ്തു.

ആര്‍ച്ച്ബിഷപ്പ്

ഈ കൃതജ്ഞതാ പ്രകാശനത്തെ തുടര്‍ന്ന് പാപ്പാ സമാപനാശീര്‍വ്വാദം നല്കി. പാപ്പായും സഹകാര്‍മ്മികരും ബലിവേദിവിടുന്നതിനു മുമ്പ് പാരമ്പര്യ വേഷങ്ങളോടുകൂടിയ നര്‍ത്തകരുടെ ഒരു സംഘം തായ്‌ലന്‍റിന്‍റെ തനതായ ശൈലിയിലുള്ള ഒരു സംഘനൃത്തം അവതരിപ്പിച്ചു.

ഗാനം

ഈ നൃത്തം അവസാനിച്ചപ്പോള്‍ പാപ്പായും സഹകാര്‍മ്മികരും സങ്കീര്‍ത്തിയിലേക്കു പോകുകയും തിരുവസ്ത്രങ്ങള്‍ മാറുകയും ചെയ്തു.

തദ്ദനന്തരം പാപ്പാ സ്റ്റേഡിയം വിടുന്നതിനു മുമ്പ് പ്രസ്തുത സ്റ്റേഡിയത്തിന്‍റെ  മേധാവിയെയും ഉപമേധാവിയെയും അഭിവാദ്യം ചെയ്തു.

അതിനുശേഷം പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു മടങ്ങുകയും അത്താഴം കഴിച്ച് വ്യാഴാഴ്ച (21/11/19) രാത്രി വിശ്രമിക്കുകയും ചെയ്തു.

....സംഗീതം...

വെള്ളിയാഴ്ച (22/11/19) രാവിലെ ഫ്രാന്‍സീസ് പാപ്പായുടെ ആദ്യ പരിപാടി തായ്‌ലന്‍റിലെ പ്രഥമ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്  കിത്ബാംറുങിന്‍റെ നാമധേയത്തിലുള്ള ദേവാലയം സന്ദര്‍ശിക്കലായിരുന്നു. നണ്‍ഷിയേച്ചറില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള ആ ദേവാലയത്തില്‍ പാപ്പാ എത്തിയത് കാറിലായിരുന്നു. പാതയോരങ്ങളിലും ദേവാലയത്തിന്‍റെ പരിസരത്തും നിരവധിപ്പേര്‍ പാപ്പായെ ഒരു നോക്കു കാണുന്നതിനായി കാത്തുനില്ക്കുന്നുണ്ടായിരുന്നു.

സംഗീതം

വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്  കിത്ബാംറുങ് ജനിച്ച സ്ഥലത്തിനടുത്തു തന്നെ, സാം പ്രാണ്‍ ജില്ലയില്‍ വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള ഇടവകയ്ക്കു മുന്നിലായിട്ടാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. 2003 മെയ് മാസത്തില്‍ പണിപൂര്‍ത്തിയായ ഈ ദേവാലയത്തിനകത്ത് വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്   കിത്ബാംറുങിന്‍റെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. രണ്ടായിരാമാണ്ടില്‍ മാര്‍ച്ച് 5-നാണ് ഈ നിണസാക്ഷി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്. ഈ വാഴ്ത്തപ്പെട്ടവന്‍റെ വിരോചിത ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രദര്‍ശന ശാലയും ഈ ദേവാലയത്തിലുണ്ട്. ഈ ദേവാലയത്തിന് തൊട്ട‌ടുത്തുള്ള ഇടവകദേവാലയത്തിലേക്ക് പോകവെ പാപ്പാ പേപ്പല്‍ വാഹനത്തിലേറി എല്ലാവരെയും അഭിവാദ്യം ചെയ്തു. ദേവാലയത്തിനടുത്തു വച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ വിശുദ്ധ പത്രോസിന്‍റെ  ഇടവകയുടെ വികാരി സ്വീകരിച്ച് ദേവാലയത്തിനകത്തേക്കാനയിച്ചു. ദേവാലയത്തിനകത്തുള്ള വിശുദ്ധ പത്രോസിന്‍റെ  രൂപത്തിനു മുന്നില്‍ പാപ്പാ പുഷ്പമഞ്ജരി സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചതിനു ശേഷം സക്രാരിയുടെ മുന്നില്‍ അല്പസമയം മൗനപ്രാര്‍ത്ഥയില്‍ ചിലവഴിച്ചു. തദ്ദനന്തരം വൈദികരും സന്ന്യാസി സന്ന്യാസിനികളും വൈദികാര്‍ത്ഥികളും മതബോധകരുമായി കൂടിക്കാഴ്ച നടത്തി. സമര്‍പ്പിതരുടെ ചുമതലയുള്ള മെത്രാന്‍ പാപ്പായെ സ്വാഗതം ചെയ്തതിനെ തുടര്‍ന്ന് ഒരു ഗാനം ആലപിക്കപ്പെട്ടു.

ഗാനം.

ഈ ഗാനത്തിനു ശേഷം സവേരിയന്‍ സഹോദരികള്‍ എന്നറിയപ്പെടുന്ന മറിയത്തിന്‍റെ  പ്രേഷതിര്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ ഒരംഗമായ ബെനെദേത്ത ജോങ്റാക് ദൊണറാന്‍റെ സാക്ഷ്യമായിരുന്നു.

ബുദ്ധമതവിശ്വാസം പിന്‍ചെല്ലുന്ന ഒരു കുടുംബത്തില്‍ 1975 ല്‍ ജനിച്ച താന്‍ കത്തോലിക്കാ വിശ്വാസത്തിലെത്തുകയും 2012-ല്‍ മമ്മോദീസാ സ്വീകരിക്കുകയും സവേരിയന്‍ പ്രേഷിതസമൂഹത്തില്‍ ചേരുകയും ചെയ്ത ചരിത്രം സംക്ഷിപ്തമായി നല്കിയ ബെനെദേത്ത ദൈവഹിതാന്വേഷണം താന്‍ തുടരുമെന്ന് ഉറപ്പേകി. സാക്ഷ്യം നല്കിയതിനു ശേഷം പാപ്പായുടെ പക്കലെത്തി ആശീര്‍വ്വാദം സ്വീകരിച്ച ബെനെദേത്തയ്ക്ക് പാപ്പാ ഒരു ചെറുസമ്മാനം നല്കി.

ഈ സാക്ഷ്യത്തെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പായുടെ പ്രഭാഷണമായിരുന്നു. ... പാപ്പാ ...

    പ്രഭാഷണം 5 (സമയം:09:19)

പാപ്പായുടെ വാക്കുകളെ തുടര്‍ന്ന് ദൈവവിളികള്‍ക്കായുള്ള പ്രാര്‍ത്ഥനയായിരുന്നു. അതിനുശേഷം പാപ്പാ സമാപനാശീര്‍വ്വാദം നല്കി.

പാപ്പാ ഒരു അരുളിക്ക ഈ ദേവാലയത്തിനു സമ്മാനിക്കുകയും ചെയ്തു.

സംഗീതം

ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ വാഴ്ത്തപ്പെട്ട നിക്കൊളാസ് ബുങ്കേര്‍ട്   കിത്ബാംറുങിന്‍റെ ദേവാലയത്തിലേക്കു നടന്നു പോയി. 

തായ്‌ലന്‍റിലെ മെത്രാന്മാരും ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സംയുക്ത സമിതിയിലെ- (എഫ്.എ.ബി.സി-FABC)യിലെ- അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ വേദിയായി ഈ ദേവാലയം.

തായ്‌ലന്‍റിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം 1965-ലാണ് രൂപീകൃതമായത്. 2 അതിരൂപതകളിലേയും 9 സമാന്തരൂപതകളിലേയും മെത്രാന്മാരുള്‍പ്പടെ 16 അംഗങ്ങളുണ്ട് ഈ മെത്രാന്‍സംഘത്തില്‍. ബാംങ്കോക്ക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് സേവ്യര്‍ ക്രിയെംഗ്സാക്ക് കോവിതവനിജി ആണ് മെത്രാന്‍സംഘത്തിന്‍റെ  തലവന്‍. 

... സംഗീതം ...

ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ സംയുക്ത സമിതിസി (എഫ്.എ.ബി.സി-FABC) ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. 1972-ലാണ് ഇത് സ്ഥാപിതമായത്. ഭാരതമുള്‍പ്പടെ 19 ഏഷ്യന്‍ നാടുകളിലെ മെത്രാന്‍ സംഘങ്ങള്‍ക്കാണ് ഇതില്‍ അംഗത്വമുള്ളത്. മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ചാള്‍സ് ബൊ ആണ്, ഇക്കൊല്ലം ജനുവരി 1 മുതല്‍,  എഫ്.എ.ബി.സിയുടെ പ്രസിഡന്‍റ്. ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് മുന്നദ്ധ്യക്ഷന്‍.

... സംഗീതം ....

ദേവാലയത്തിലെത്തിയ പാപ്പായെ ബാംങ്കോക്ക് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഫ്രാന്‍സീസ് സേവ്യര്‍ ക്രിയെംഗ്സാക്ക് കോവിതവനിജി സ്വാഗതം ചെയ്തു.

പാവപ്പെട്ടവര്‍ക്കും യേശുവിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി സഹോദര്യ സംഭാഷണത്തിന്‍റെ അരൂപിയില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്നും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ശില്പികളാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഏഷ്യയിലെ മെത്രാന്മാരുടെ നാമത്തില്‍ അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

ശബ്ദം

അദ്ദേഹത്തിന്‍റെ വാക്കുകളെ തുടര്‍ന്ന് പാപ്പാ സുദീര്‍ഘമായ ഒരു സന്ദേശം നല്കി

പാപ്പാ 

പ്രഭാഷണം 6(സമയം 10:14)

പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് മെത്രാന്മാര്‍ ഒരോരുത്തരായി പാപ്പായുടെ അടുത്തു ചെല്ലുകയും കരം മുത്തുകയും ചെയ്തു. തദ്ദനന്തരം എല്ലാവരും പാപ്പായോടൊപ്പം നിന്ന് ഫോട്ടൊ എടുത്തു.

അതിനുശേഷം ഫ്രാന്‍സീസ് പാപ്പാ തായ്‌ലന്‍റിലെ ഈശോസഭാംഗങ്ങളുമൊത്ത് സ്വകാര്യകൂടിക്കാഴ്ച നടത്തി. ഇതോടെ വെള്ളിയാഴ്ച രാവിലത്തെ ഇടയസന്ദര്‍ശന പരിപാടികള്‍ക്ക് സമാപനമായി. തുടര്‍ന്ന് പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്കു മടങ്ങുകയും ഉച്ചവിരുന്നില്‍ പങ്കുകൊള്ളുകയും ചെയ്തു.

  ....സംഗീതം....  

ചുലലോംഗ്കോണ്‍ സര്‍വ്വകലാശാലയില്‍ വച്ച് ക്രൈസ്തവ-അക്രൈസ്തവ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച, ബാങ്കോക്കിലെ സ്വര്‍ഗ്ഗാരോപിതനാഥയുടെ കത്തീദ്രലില്‍ വച്ച് യുവജനങ്ങള്‍ക്കായുള്ള ദിവ്യപൂജാര്‍പ്പണം എന്നിവയാണ് വെള്ളിയാഴ്ച (22/11/19) ഉച്ചതിരിഞ്ഞ് പാപ്പായുടെ സന്ദര്‍ശനാജന്തിയിലെ പരിപാടികള്‍

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2019, 07:15