തിരയുക

Displaced people in Dablo village of Burkina faso Displaced people in Dablo village of Burkina faso 

ബുര്‍ക്കീന ഫാസോയുടെ സമാധാനത്തിനായി പാപ്പായുടെ അഭ്യര്‍ത്ഥന

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കീന ഫാസോയുടെ സമാധാനത്തിനായി പരിശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് .

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പൊതുകൂടിക്കാഴ്ച വേദിയിലെ സമാധാനാഭ്യര്‍ത്ഥന
നവംബര്‍ 13-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ബുര്‍ക്കീന ഫാസിനോയുടെ സമാധാനത്തിനായി ലോകത്തോടും തന്നെ കാണാനെത്തിയ ആയിരക്കണക്കിനു വിശ്വാസസമൂഹത്തോടും പാപ്പാ സമാധാനാഭ്യര്‍ത്ഥന നടത്തിയത്.

പൗരപ്രമുഖരോടും മതനേതാക്കളോടും
സന്മനസ്സുള്ള സകലരോടുമുള്ള അഭ്യര്‍ത്ഥന

ബുര്‍ക്കീന ഫാസോയിലെ ജനങ്ങള്‍ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും ഇരയാവുകയാണ്. നൂറുകണക്കിനു ജനങ്ങളുടെ ജീവിതങ്ങളാണ് അവിടത്തെ അതിക്രമങ്ങളില്‍ പൊലിഞ്ഞുപോയിട്ടുള്ളത്. അതിക്രമങ്ങള്‍ക്ക് ഇരയായവരെയും മുറിപ്പെട്ടവരെയും, സ്വന്തം നാടും വീടും വിട്ടുപോകാന്‍ നിര്‍ബന്ധിതരായ അനേകരെയും താന്‍ പ്രാര്‍ത്ഥനയില്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. വ്രണിതാക്കളും നിരാലംബരുമായവരെ സംരക്ഷിക്കണമെന്നും, പൗരപ്രമുഖരും മതനേതാക്കളും, സന്മനസ്സുള്ള സകലരും ഒത്തുചേര്‍ന്ന് അബുദാബിയിലെ മാനവസാഹോദര്യ പ്രബോധനത്തിന്‍റെ അടിസ്ഥാനത്തില്‍ മതാന്തരസംവാദത്തിലൂടെ ബുര്‍ക്കീന ഫോസോയില്‍ സമാധാനം പുനര്‍സ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2019, 17:30