തിരയുക

ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. 

പാപ്പാ: വിശുദ്ധി സ്വന്തം ശക്തിയാല്‍ നേടാനാവുന്നതല്ല.

സകല വിശുദ്ധരുടെയും തിരുന്നാൾ ദിനമായി ആചരിക്കുന്ന നവംബർ ഒന്നാം തിയതി വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസ സമൂഹത്തോടു വിശുദ്ധി സ്വന്തം ശക്തിയാല്‍ നേടുന്നതല്ല, ദൈവകൃപയുടെയും അതിനോടുള്ള നമ്മുടെ സ്വതന്ത്രമായ പ്രത്യുത്തരവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 സകല വിശുദ്ധരുടേയും തിരുനാൾ നമ്മെ എല്ലാവരേയും വിശുദ്ധിയിലേക്കുള്ള വിളിയെ ഓർമ്മിപ്പിക്കുന്നു. എല്ലാക്കാലത്തെയും വിശുദ്ധരെ ഇന്നൊരുമിച്ച് നമ്മൾ ആഘോഷിക്കുമ്പോൾ അവർ എത്തിപ്പെടാൻ പറ്റാത്ത അകലത്തിൽ ജീവിച്ച മനുഷ്യരല്ല മറിച്ച് ഭൂമിയിൽ അനുദിന ജീവിതത്തിന്‍റെ കഷ്ടപ്പാടുകളിൽ, അതിന്‍റെ വിജയത്തിലും, പരാജയത്തിലും കർത്താവിൽ ശക്തി കണ്ടെത്തി എഴുന്നേറ്റ് യാത്ര തുടർന്നവരാണ്. ഇതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് വിശുദ്ധി സ്വന്തം ശക്തിയാലല്ല, ദൈവകൃപയുടെയും അതിനോടുള്ള നമ്മുടെ സ്വതന്ത്രമായ പ്രത്യുത്തരവുമാണെന്നാണ്. അതിനാൽ വിശുദ്ധി ദാനവും വിളിയുമാണ്.ദൈവകൃപ ദാനമായതിനാൽ വിലകൊടുത്തു വാങ്ങാൻ കഴിയാത്തതും ജ്ഞാനസ്നാനത്തിൽ നമുക്ക്  പരിശുദ്ധാത്മാവു വഴി ലഭിച്ച ദൈവീക ജീവനിൽ പങ്കുചേർന്ന് സ്വീകരിക്കുന്നതുമാണ്. ശാഖ തായ്ത്തടിയോടു ചേർക്കും പോലെ ക്രിസ്തുവോടു നമ്മെ ഒട്ടിച്ച് പിടിപ്പിച്ചിരിക്കുകയാണെന്നും  യേശുവിൽ നമുക്ക് ദൈവമക്കളായി ജീവിക്കാൻ കഴിയുമെന്ന ബോധ്യം പാകപ്പെട്ട് രുന്നതുമാണ്. അതിനാൽ വിശുദ്ധി ദൈവത്തോടു മുഴുവനായി ഒന്ന് ചേർന്ന് ഈ ഭൂമിയിലെ തീർത്ഥാടനത്തിൽ തന്നെ ജീവിക്കലാണ്.

വിശുദ്ധി ദാനം മാത്രമല്ല ഒരു വിളി കൂടിയാണ്. വിശുദ്ധി എല്ലാ ക്രിസ്തു ശിഷ്യരുടെ വിളിയും ദൈവവുമായി നിത്യമായ ജീവിതത്തിൽ ഒന്നിക്കുന്ന അന്ത്യലക്ഷ്യത്തിലേക്ക് എത്താൻ  ഓരോ ക്രിസ്ത്യാനിയും വിശ്വാസത്തിൽ നടക്കാൻ വിളിക്കപ്പെട്ട വഴിയുമാണ്. അങ്ങനെ വിശുദ്ധി ദൈവത്തിന്‍റെ ദാനത്തിനുള്ള ഉത്തരമായി നിലകൊള്ളുന്നു. കാരണം  അത്  ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്‍റെ തെളിവാണ്. അതിനാൽ  ഗൗരവപരമായ അനുദിന വിശുദ്ധിയുടെ ചര്യ നമ്മുടെ ജീവിതത്തിന്‍റെ കടമകളിലും, സാഹചര്യങ്ങളിലും സ്നേഹത്തോടും ഉപവിയോടും കൂടി ജീവിക്കാൻ പരിശ്രമിക്കണം.

ഇന്ന് ആരാധനക്രമത്തിൽ നാം ആലോഷിക്കുന്ന വിശുദ്ധർ അവരുടെ ജീവിതത്തിൽ ഈ ദൈവീക വെളിച്ചം ആവശ്യമുണ്ടെന്നറിഞ്ഞവരും അവരെ തന്നെ വിശ്വാസത്തിൽ ആ വെളിച്ചത്തിലേക്ക് വിട്ടുകൊടുത്തവരുമാണ്. ഇപ്പോൾ, ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്നിൽ (അപ്പോ.7,15) അവിടുത്തെ അനന്തമഹിമകൾ പാടുന്നു. ഭൂമിയിൽ തളർന്ന് തകർന്ന്  തീർത്ഥാടകരായി നീങ്ങുന്ന നമ്മൾ പ്രത്യാശയോടെ നോക്കുന്ന, നമ്മുടെ അത്യന്തിക ലക്ഷ്യമായ വിശുദ്ധ നഗരം കെട്ടിപ്പടുക്കുന്നവരാണവർ. നമുക്കവരുടെ ജീവിതം നോക്കി അവരെ അനുകരിക്കാനുള്ള കാഴ്ച്ച നേടാം. അവരോടൊപ്പം വിശുദ്ധിയുടെ ഒട്ടനവധി സാക്ഷ്യങ്ങൾ നമ്മുടെ വാതിൽ പടിക്കൽ, നമുക്കടുത്ത് ദൈവത്തിന്‍റെ പ്രതിഫലനമായിട്ടുണ്ട്.(Gaudete et exsultate 7).ഭൂമിയുടെ യാഥാർത്ഥ്യങ്ങളെ മറക്കാനല്ല മറിച്ച് ധൈര്യത്തോടും പ്രത്യാശയോടും കൂടെ അവയെ അഭിമുഖീകരിക്കാൻ വിശുദ്ധരുടെ ഓർമ്മ നമ്മെ സ്വർഗ്ഗത്തിലേക്ക് കണ്ണകളുയർത്താൻ പ്രേരിപ്പിക്കുന്നു.  ആശ്വാസത്തിന്‍റെയും പ്രത്യാശയുടെ ഉറപ്പുമായ നമ്മുടെ പരിശുദ്ധയായ അമ്മ മറിയം തന്‍റെ മാതൃസഹജമായ പ്രാർത്ഥനയാൽ നമ്മെ അനുയാത്ര ചെയ്യട്ടെ. പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2019, 16:17