തിരയുക

Pope Francis before addressing the congress on Dignity of child in the digital world congress Pope Francis before addressing the congress on Dignity of child in the digital world congress 

ഡിജിറ്റല്‍ ലോകം കുട്ടികളുടെ അന്തസ്സു മാനിക്കണം!

“ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ അന്തസ്സ്” എന്ന രാജ്യാന്തര സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധന ചെയ്തപ്പോള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യൂ.എ.ഈ-യുടെ ആഭ്യന്തരമന്ത്രി, ഷെയ്ക്ക് സായിഫ് ബിന്‍ സായദ് അല്‍ നഹ്യാനും റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡിയും സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.  നവംബര്‍ 14, വ്യാഴാഴ്ച രാവിലെ  വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍വച്ചാണ്  100-ല്‍ അധികം മാധ്യമവിദഗ്ദ്ധര്‍ പാപ്പായുമായുള്ള കൂടിക്കാഴ്ച നടത്തിയത്.  

1. ഡിജിറ്റല്‍ ലോകത്ത് സുരക്ഷമായി വളരാനുള്ള
കുട്ടികളുടെ അവകാശം

നവസാങ്കേതികത കുട്ടികളുടെ പഠനത്തിനും അറിവിനും ആവശ്യമാണെങ്കിലും ഒരു ഡിജിറ്റല്‍ ലോകത്ത് ജീവിക്കാനും വളരുവാനും, അവ കൈകാര്യംചെയ്യാനുമുള്ള സുരക്ഷമായ സാദ്ധ്യതയാണ് പ്രായപൂര്‍ത്തി എത്താത്ത കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടത്.
അസ്വീകാര്യവും കുറ്റകരവുമായ അതിക്രമങ്ങളിലേയ്ക്കും, മനസ്സിന്‍റെയും ശരീരത്തിന്‍റെയും സമഗ്രത തകര്‍ക്കുന്നതുമായ ഡിജിറ്റല്‍ പരിപാടികളില്‍നിന്നും ശ്രൃംഖലകളില്‍നിന്നും കുട്ടികളെ അകറ്റിനിര്‍ത്താനാകുന്ന സംവിധാനങ്ങള്‍ ക്രമീകരിക്കേണ്ടത് ഇന്നിന്‍റെ അടിയന്തിര ആവശ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

2. അതിരുകള്‍ ലംഘിക്കുന്ന നവസാങ്കേതികത
കുട്ടികള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു തടയാനുള്ള സ്ഥാപനങ്ങളുടെയും സുരക്ഷാ ഏജെന്‍സികളുടെയും ക്രമീകരണങ്ങളെ തകര്‍ക്കുന്ന വിധത്തില്‍ രാജ്യാന്തര തലത്തില്‍ ആശയവിനിമയത്തിന്‍റെ ധാര്‍മ്മികതയെ അതിലംഘിച്ചും ഡിജിറ്റല്‍ സാങ്കേതികത തലപൊക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പാപ്പാ പ്രസ്താവിച്ചു. അതിനാല്‍ കുട്ടികള്‍ ചൂഷണംചെയ്യപ്പെടുന്ന ഡിജിറ്റല്‍ ലോകത്തിന്‍റെ സാദ്ധ്യതകള്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചതാണെന്ന അവബോധം എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. പാപ്പാ താക്കീതു നല്കി. ഇന്ന് നവമാധ്യമ ശൃംഖലകള്‍ പരത്തുന്ന അശ്ലീലചിത്രങ്ങളും പരിപാടികളും പൊതുവെ നഷ്ടമായ മനുഷ്യാന്തസ്സിന്‍റെയും വര്‍ദ്ധിച്ചുവരുന്ന കുട്ടികളുടെ ചൂഷണത്തിന്‍റെയും അടയാളമാണെന്നും, അതിനാല്‍ കൂടുതല്‍ ഗൗരവകരവും അക്രമാസക്തവുമാകുന്ന ഡിജിറ്റല്‍ കണ്ണികളാണ് നവസാങ്കേതികതകള്‍ തുറന്നുവിടുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.

3. മാധ്യമങ്ങള്‍ കുട്ടികളില്‍ വളര്‍ത്തുന്ന മാനസിക അടിമത്വം
ഡിജിറ്റല്‍ ലോകത്തെ അധികവും അശ്ലീല ശ്രൃംഖലകള്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതാണ്. അവ ഇന്‍റെര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളിലൂടെയും ലഭ്യമാക്കപ്പെടുന്നുണ്ട്. ഇത്തരം അശ്ലീലങ്ങള്‍ കുട്ടികളുടെ ചിന്താഗതിയെയും പെരുമാറ്റരീതികളെയും സാരമായി ബാധിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ചെറുപ്രായത്തിലെ കുട്ടികള്‍ അകപ്പെടുന്ന  അശ്ലീലത്തിന്‍റെ ഡിജിറ്റല്‍ ശ്രൃംഖലകള്‍ അവരെ  മാനസിക അടിമത്വത്തില്‍ ആഴ്ത്തുകയും,  അക്രമാസക്തമായ സംസാരവും പെരുമാറ്റ രീതികളും  അവരില്‍ വളര്‍ത്തുമെന്നും പാപ്പാ വിശദീകരിച്ചു.

4. വിദഗ്ദ്ധര്‍ കൈക്കൊള്ളേണ്ട ധാരണകള്‍
സാങ്കേതികതയുടെ അനിയന്ത്രിതമായ വളര്‍ച്ച കാരണമാക്കുന്ന വിപത്തുകളെക്കുറിച്ച് സാങ്കേതിക വിദഗ്ദ്ധരും, നവമാധ്യമങ്ങളും, ആശയവിനിമയ ലോകവും വ്യക്തമായ ധാരണയോടെ സമൂഹത്തിന്‍റെ, വിശിഷ്യ ഭാവിതലമുറയുടെയും കുട്ടികളുടെയും നന്മയ്ക്കായി നിലകൊള്ളണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.  (discourse partial).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2019, 18:25