തിരയുക

ഫ്രാന്‍സീസ് പാപ്പാ വത്തിക്കാന്‍ മ്യൂസിയത്തില്‍ "ആനിമ മൂന്തി" (ANIMA MUNDI) ഗോത്രവര്‍ഗ്ഗ മ്യൂസിയ വിഭാഗം ഉദ്ഘാടനം ചെയ്ത വേളയില്‍ 18/10/2019 ഫ്രാന്‍സീസ് പാപ്പാ വത്തിക്കാന്‍ മ്യൂസിയത്തില്‍ "ആനിമ മൂന്തി" (ANIMA MUNDI) ഗോത്രവര്‍ഗ്ഗ മ്യൂസിയ വിഭാഗം ഉദ്ഘാടനം ചെയ്ത വേളയില്‍ 18/10/2019 

ജനതകളുടെ ഹൃദയങ്ങളില്‍ നിന്ന് പിറക്കുന്ന കലാസൃഷ്ടികള്‍!

കലാസൃഷ്ടികള്‍ നല്കുന്ന സന്ദേശം : സംസ്ക്കാരങ്ങളെയും മറ്റുള്ളവരെയും തുറന്ന മനസ്സോടെ നോക്കണം. ഫ്രാന്‍സീസ് പാപ്പാ, “ലോകത്തിന്‍റെ ജീവാത്മാവ്“ എന്ന അര്‍ത്ഥം വരുന്ന “ആനിമ മൂന്തി” (ANIMA MUNDI) എന്നൊരു ഗോത്രവര്‍ഗ്ഗ മ്യൂസിയ വഭാഗവും ആമസോണിനെ അധികരിച്ചുള്ള ഒരു പ്രദര്‍ശനവും വത്തിക്കാന്‍ മ്യൂസിയത്തില്‍ ഉദ്ഘാടനം ചയ്തു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കലാസൃഷ്ടികള്‍ ജനതകളുടെ ആത്മാവിന്‍റെ ആവിഷ്ക്കാരമാണെന്ന് മാര്‍പ്പാപ്പാ.

ആമസോണ്‍ പ്രദേശത്തെ അധികരിച്ച് വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡിന്‍റെ  അസാധാരണ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ മ്യൂസിയത്തില്‍ “ലോകത്തിന്‍റെ ജീവാത്മാവ്“ എന്ന അര്‍ത്ഥം വരുന്ന “ആനിമ മൂന്തി” (ANIMA MUNDI) എന്നൊരു ഗോത്രവര്‍ഗ്ഗ മ്യൂസിയ വഭാഗവും ആമസോണിനെ അധികരിച്ചുള്ള ഒരു പ്രദര്‍ശനവും വെള്ളിയാഴ്ച (18/10/19) വൈകുന്നേരം ഉദ്ഘാടനം ചയ്ത അവസരത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

ഓരോ സംസ്ക്കാരത്തെയും മറ്റുള്ളവരെയും നോക്കേണ്ടത് തുറന്ന മനസ്സോടും കരുണയോടും കൂടി ആയിരിക്കണം എന്ന സന്ദേശമാണ് കലാസൃഷ്ടികള്‍ നല്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സൗന്ദര്യം നമ്മെ ഒന്നിപ്പിക്കുകയും എന്നും പതിയിരുന്നാക്രമിക്കുന്നതായ ഉള്‍പ്പകയുടെയും വര്‍ഗ്ഗീയതയുടെയും ദേശീയവാദത്തിന്‍റെയും സംസ്ക്കാരത്തെ ചെറുത്തുകൊണ്ട് മാനവസാഹോദ്യര്യം ജീവിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.‌

പ്രതിബന്ധങ്ങളെയും അകലങ്ങളെയും തരണംചെയ്തുകൊണ്ട് ഗുണപ്രദങ്ങളായ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കലാസൃഷ്ടികള്‍ വഴി സാധിക്കുമെന്ന് പാപ്പാ, ഏതാനും മാസങ്ങള്‍ക്കുമുമ്പ് വത്തിക്കാന്‍ മ്യൂസിയത്തില്‍ നിന്ന്, ചൈനയുടെ തലസ്ഥാനമായ, ബൈയ്ജിങ്ങിലേക്കും, അതിനുമുമ്പ്, മറ്റേതാനും നാടുകളിലേക്കും” ചില കലാരൂപങ്ങള്‍ കൊണ്ടുപോകപ്പെട്ടത് അനുസ്മരിച്ചുകൊണ്ട്, ഉദ്ബോധിപ്പിച്ചു.

കലാസൃഷ്ടികള്‍ ജനതകളുടെ ഹൃദയങ്ങളില്‍ നിന്നു പിറവിയെടുക്കുന്നുവെന്നും ജനതകളുടെ ഹൃദയങ്ങളി‍ല്‍ നിന്ന് ജനതകള്‍ക്കുള്ള സന്ദേശമാണ് അവയെന്നും പാപ്പാ പറഞ്ഞു.

ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള പൊരുത്തത്തിന്‍റെയും സമാധാനത്തിന്‍റെയും മൂല്യത്തെക്കുറിച്ച് എല്ലാവരെയും ഓര്‍മ്മിപ്പിക്കാനും തനിമ നിലനിറുത്താനും വത്തിക്കാന്‍ മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഗോത്രവര്‍ഗ്ഗ മ്യൂസിയത്തിന് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. 

“ജനനി ആമസോണ്‍- ലോകത്തിന്‍റെ അഗാധ ശ്വാസം” “MATER AMAZONIA-THE DEEP BREATH OF THE WORLD” എന്നതാണ് വത്തിക്കാന്‍ മ്യൂസിയത്തില്‍ ആമസോണ്‍ പ്രദേശത്തെ അധികരിച്ചു നടക്കുന്ന പ്രദര്‍ശനത്തിനു നല്കിയിരിക്കുന്ന പേര്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2019, 12:31