തിരയുക

Vatican News
തെക്കെ ഇറ്റലിയിലുള്ള പൊംപയ് നഗരത്തിലെ  ജപമാല നാഥയുടെ ചിത്രം തെക്കെ ഇറ്റലിയിലുള്ള പൊംപയ് നഗരത്തിലെ ജപമാല നാഥയുടെ ചിത്രം 

പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം തേടുക!

ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരായിത്തീരണം -ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രേഷിത തീക്ഷ്ണതയും ത്വരയും അനുവര്‍ത്തിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. 

ബുധനാഴ്ച (10/10/2019) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യുകയായിരുന്ന ഫ്രാന്‍സീസ് പാപ്പാ ഒക്ടോബര്‍ പരിശുദ്ധ കന്യകാമറിയത്തിനു പ്രത്യേകം പ്രതിഷ്ഠിതിമായിരിക്കുന്ന മാസമാണെത് അനുസ്മരിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്.

ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരായിത്തീരാന്‍ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

പോളണ്ടില്‍ നിന്നെത്തിയിരുന്നവരെ അഭിവാദ്യം ചെയ്യവെ പാപ്പാ ഒക്ടോബര്‍ ജപമാല മാസമാണെന്നത് അനുസ്മരിക്കുകയും വിശ്വാശാന്തിക്കു വേണ്ടിയും ഭരണകര്‍ത്താക്കള്‍ക്ക് അറിവും, കുടുംബങ്ങള്‍ക്ക് വിശ്വാസവും ഐക്യവും ലഭിക്കുന്നതിനായും വരപ്രസാദ നാഥയുടെ മാദ്ധ്യസ്ഥ്യം യാചിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

 

10 October 2019, 09:06