തിരയുക

ലെബനനില്‍ നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭണത്തിന്‍റെ ഒരു ദൃശ്യം, ബെയ്റൂട്ടിലേക്കുള്ള ഒരു പാത ഉപരോധിക്കുന്നവര്‍, 28/10/2019 ലെബനനില്‍ നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭണത്തിന്‍റെ ഒരു ദൃശ്യം, ബെയ്റൂട്ടിലേക്കുള്ള ഒരു പാത ഉപരോധിക്കുന്നവര്‍, 28/10/2019 

പാപ്പാ, ലെബനനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു!

ലെബനന്, സമാധാനപരമായ സഹജീവനത്തിന്‍റെ ഇടമായി തുടരാന്‍ അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായത്തോടെ സാധിക്കട്ടെ, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലബനന്‍റെ പ്രതിസന്ധികള്‍ക്ക് നീതിപൂര്‍വ്വകമായ പരിഹാരങ്ങള്‍ തേടുന്നതിന് സംഭാഷണത്തിന്‍റെ പാത പിന്‍ചെല്ലാന്‍ മാര്‍പ്പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.

ഞായറാഴ്ച (27/10/2019) മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ അവസാന ഭാഗത്ത്, ഫ്രാന്‍സീസ് പാപ്പാ, ലെബനന്‍ ജനതയെ പ്രത്യേകം അനുസ്മരിക്കുകയായിരുന്നു.

ലെബനന്‍റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളുടെയും വെല്ലുവിളികളുടെയും മുന്നില്‍ ഉയരുന്ന തങ്ങളുടെ രോദനം ഇക്കഴിഞ്ഞ ദിനങ്ങളില്‍ കേള്‍ക്കുമാറാക്കിത്തീര്‍ത്ത അന്നാട്ടിലെ ജനങ്ങളെ, പ്രത്യേകിച്ച്, യുവജനത്തെ പാപ്പാ അഭിവാദ്യം ചെയ്തു. 

അന്താരാഷ്ട്രസമൂഹത്തിന്‍റെ സഹായത്തോടെ ലെബനന്, സമാധാനപരമായ സഹജീവനത്തിന്‍റെയും വ്യക്തിയുടെ ഔന്നത്യത്തോടും സ്വാതന്ത്ര്യത്തോടുമുള്ള ആദരവിന്‍റെയും ഇടമായി തുടരാന്‍ കഴിയുന്നതിനു വേണ്ടിയും ഏറെയാതനകളനുഭവിച്ച മദ്ധ്യപൂര്‍വ്വദേശത്തിനു മുഴുവനു വേണ്ടിയും പാപ്പാ പരിശുദ്ധ കന്യകാമറിയത്തോടു പ്രാര്‍ത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2019, 09:18