ഇറ്റാലിയൻ റെയിൽവേ ഡയറക്ടർമാരുമായി പാപ്പാ... ഇറ്റാലിയൻ റെയിൽവേ ഡയറക്ടർമാരുമായി പാപ്പാ...  

സുരക്ഷയും അന്തരീക്ഷപരിരക്ഷയും റെയില്‍ ഗതാഗത വിഭാഗം സംരക്ഷിക്കണം.

ഇറ്റാലിയൻ റെയിൽവേയുടെ ഡയറക്ടർമാർക്ക് പാപ്പാ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റെയിൽ ഗതാഗതം സാമൂഹിക സാമ്പത്തീക വളർച്ചയ്ക്കും അതേ സമയം തന്നെ ഗതാഗതത്തിനം ബന്ധങ്ങൾക്കും അടിസ്ഥാനമാർഗ്ഗമാണ് എന്നും അത് രക്തവാഹിനി കുഴലുകൾ പോലെ രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച് വ്യക്തികളെയും, വ്യാപാര  വസ്തുക്കളെയും അനുഭവങ്ങളെയും, അറിവിനേയും, സംസ്കാരങ്ങളേയും സമ്പന്നതയേയും ഒന്നിപ്പിക്കുന്നു. ഇതിന്‍റെ ഡയറക്ടർമാർ എന്ന നിലയിൽ അവരുടെ വലിയ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ച പാപ്പാ  തീരുമാനങ്ങൾ എടുക്കുമ്പോൾ ദാർഢ്യത്തോടൊപ്പം മനുഷ്യരുടെ യഥാർത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കുന്ന ഒരു ഹൃദയവും എല്ലാറ്റിലും ഉപരിയായി നിങ്ങളെ ആശ്രയിച്ചു നില്‍ക്കുന്ന ജീവനക്കാരുടെ കാര്യത്തിലും,  റെയിലിലൂടെ അനുദിന ജീവിതയാത്ര നടത്തുന്നവരുടെ കാര്യത്തിലും ഇങ്ങനെ ഒരു ശ്രദ്ധ വേണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. കാര്യക്ഷമതയുള്ള ഒരു റെയിൽ യാത്രാസംവിധാനം അവരുടെ ജീവിത നിലവാരത്തിനും സമാധാനപരവും സുഖപ്രദവുമായ നീക്കങ്ങൾക്കും സൗകര്യമായിരിക്കും എന്നും പാപ്പാ നിരീക്ഷിച്ചു.

സുരക്ഷ മുതൽ അന്തരീക്ഷപരിരക്ഷയും നാടുകൾ തമ്മിലുള്ള സമ്പർക്കം വരെ നിങ്ങളുടെ സംവിധാനത്തിൽ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ടെന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ അതിവേഗ റെയിൽ സംവിധാനം നിലവിൽ വന്നതിന്‍റെ  പത്താം വാർഷികത്തിൽ ഇത്ര ചുരുങ്ങിയ കാലയളവിൽ നേടിയെടുത്ത ഈ പുരോഗതിക്ക് അവരെ അനുമോദിച്ചു. ആഴമായ പഠനത്തിന്‍റെയും വിദഗ്ദ്ധരുമായുള്ള സഹകരണത്തിന്‍റെന്‍റെയും ഭാവിയെക്കുറിച്ചുള്ള ദർശനത്തിന്‍റെയും സംയുക്ത സമ്മേളനമാണ് ഈ ത്വരിതപുരോഗതി എന്നും എന്നാൽ ഇറ്റാലിയൻ റെയിൽവേയ്ക്ക് തന്‍റെ ആശംസകൾ അത് എക്കാലവും കൂടുതൽ കൂടുതൽ ആകർഷകമായും, പരിപോഷിപ്പിക്കുന്നതും, സഹാനുഭാവമുള്ളതുമായിത്തീരട്ടെ എന്നും പാപ്പാ അറിയിച്ചു. ഈ മൂന്നു കാര്യങ്ങളെയും വിശദീകരിച്ച പാപ്പാ ആകർഷണീയത എന്നാൽ ഗുണമേന്മയുള്ളതും, വീണ്ടും വീണ്ടും തിരിച്ചു വരാൻ തോന്നുന്നതും പരിപോഷിപ്പിക്കുന്നതെന്നാൽ  കമ്പനികൾക്കും ഓരോ പൗരനും കടന്നു പോകുന്ന ഇടങ്ങൾക്കും ഗുണകരവും, സഹാനുഭാവമെന്നാൽ ദരിദകുടുംബങ്ങളോടും, വാർദ്ധക്യ ദുരിതങ്ങൾ നേരിടുന്നവരോടും, ശാരീരീക ദൗർബല്യമുള്ളവരോടും അനുഭാവം പ്രകടിപ്പിക്കുന്നതുമായി മാറട്ടെ എന്നും അങ്ങനെ ഒരാളെയും ഒരിടത്തേയും മാറ്റി നിറുത്താത്ത ഒരു ഹൃദയമുള്ള ഒരു റെയിലാകട്ടെ എന്നും ആശംസിച്ചു. പൊതുനന്മയ്ക്കായി ചെയ്യുന്ന ഈ സേവനത്തിന് നന്ദി പറഞ്ഞ് അവർക്ക് ദൈവാനുഗ്രഹം നല്‍കി തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയോടെയുമാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2019, 09:45