തിരയുക

ഫ്രാന്‍സിസ് പാപ്പാ ഒരു യാത്രയില്‍... ഫ്രാന്‍സിസ് പാപ്പാ ഒരു യാത്രയില്‍... 

"ആകാശപുരി "യിൽ (CITTADELLA CIELO) പാപ്പായുടെ ആകസ്മീക സന്ദർശനം.

റോമിനടുത്തുള്ള ഫ്രോസിനോണെ എന്ന സ്ഥലത്തില്‍ "ആകാശ പുരി " (CITTADELLA CIELO) എന്ന പേരിലറിയപ്പെടുന്ന പാവപ്പെട്ടവർക്ക് സഹായം നൽകുന്ന "പുത്തൻ ചക്രവാളം'' (NEW HORIZON) എന്ന സമൂഹത്തിന്‍റെ "ആകാശപുരി" എന്ന കേന്ദ്രത്തിൽ സെപ്റ്റംബര്‍ 24 ആം തിയതി സ്വകാര്യ സന്ദർശനം നടത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ക്യാരാ അമ്മിറാന്തെ എന്ന സ്ത്രീ 1993 ൽ സ്ഥാപിച്ച "പുത്തൻ ചക്രവാളം'' (NEW HORIZON) എന്ന സമൂഹം നടത്തുന്ന ഈ കേന്ദ്രത്തിൽ, പാവപ്പെട്ടവർക്കുള്ള താമസവും തൊഴിൽ പരിശീലനവും ജോലി സാധ്യതകളും ലഭ്യമാക്കുന്നു. ജീവിതസാഹചര്യങ്ങളിൽ മയക്കുമരുന്നിനും ചൂതാട്ടത്തിനും വേശ്യാവൃത്തിക്കും മറ്റു പല വഴികളിലും സമൂഹത്താൽ തഴയപ്പെടേണ്ടി വന്നവരെ സഹായിക്കുകയാണ് ഈ കേന്ദ്രം. അധികം ആരെയും അറിയിക്കാതെ രാവിലെ 9.15 നാണ് പാപ്പാ തന്‍റെ ചെറിയ കാറിൽ അവിടെ എത്തിയത്. പാപ്പായോടൊപ്പം സുപ്രസിദ്ധ ഇറ്റാലിയൻ സംഗീതജ്ഞനായ അന്ത്രയാ ബൊച്ചെല്ലിയും ഉണ്ടായിരുന്നു. "പുത്തൻ ചക്രവാളം" എന്ന സമൂഹവുമായുള്ള പാപ്പായുടെ ബന്ധം വളരെ സുദൃഢമാണ്. കഴിഞ്ഞ ജൂൺ 8ന് അവരുടെ 25ആം വാർഷീകം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ നേരിട്ട് ഫോൺ വിളിക്കുകയും, കത്തയയ്ക്കുകയും, വീഡിയോ സന്ദേശം വഴി ഫ്രോസിനോണിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടികൾക്കിടയിൽ ആശംസകളർപ്പിക്കുകയും ചെയ്തിരുന്നു.  "സന്തോഷത്തിന്‍റെ കുഞ്ഞുങ്ങൾ" എന്നാണ് ഈ സമൂഹത്തില്‍ സേവനം ചെയ്യുന്ന അൽമായർ അറിയപ്പെടുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2019, 15:48