അന്തർദേശീയ ഐസ് ഹോക്കി ഫെഡറേഷനിൽ (IIHF) പങ്കെടുക്കുന്നവർക്കൊപ്പം പാപ്പാ... അന്തർദേശീയ ഐസ് ഹോക്കി ഫെഡറേഷനിൽ (IIHF) പങ്കെടുക്കുന്നവർക്കൊപ്പം പാപ്പാ...  

കായികരംഗം: സമാധാനത്തിന്‍റെയും, ഐക്യത്തിന്‍റെയും വേദിയെന്ന്പാപ്പാ

അന്തർദേശീയ ഐസ് ഹോക്കി ഫെഡറേഷനിൽ (IIHF) പങ്കെടുക്കുന്നവർക്ക് പാപ്പായുടെ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ 27ആം തിയതി,  അന്തർദേശീയ ഐസ് ഹോക്കിയുടെ  അർദ്ധ വാർഷിക കോൺഗ്രസിൽ പങ്കെടുക്കുന്നവരെ അഭിവാദ്യം ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നു പറഞ്ഞ പാപ്പാ ഫെഡറേഷൻ പ്രസിഡന്‍റ് റെനെ ഫാസലിന് തനിക്ക് നേര്‍ന്ന ആശംസകൾ നേർന്നതിന് നന്ദി പറയുകയും  ചെയ്തു.സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക മാർഗ്ഗമാണ് കായികവിനോദമെന്നും,  വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന വ്യക്തികള്‍  ഒരുമിക്കുന്ന വേദിയാണെന്നും പാപ്പാ വ്യക്തമാക്കി. കായികരംഗത്ത് എങ്ങനെ ഒരു സമൂഹ അവബോധം പ്രകടിപ്പിക്കാമെന്നതിന് മികച്ച ഉദാഹരണമാണ് ഹോക്കിയെന്നും ഇത് ഒരു സംഘമായി ഒന്ന് ചേർന്ന് കളിക്കുന്ന വിനോദമാണെന്നും  അതിൽ ഓരോ അംഗത്തിനും ഒരു പ്രധാന പങ്കുണ്ടെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.  

 

നമ്മുടെ വളർച്ചയിലും സമഗ്രവികസനത്തിലും കായികരംഗത്തിന് പങ്കുണ്ടെന്ന കാര്യം ഓർമ്മിക്കണം. അതുകൊണ്ടാണ് വിനയം, ധൈര്യം, ക്ഷമ എന്നീ പുണ്യങ്ങള്‍ വളർത്തിയെടുക്കാനും നന്മ, സത്യം, ആനന്ദം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനുമുള്ള ഒരു മേഖലയായി സഭാമാതാവ് കായികരംഗത്തെ വിലമതിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി. അന്തർ‌ദ്ദേശീയ ഐസ് ഹോക്കിയുടെ നേതാക്കളായതിനാൽ‌, നിങ്ങളുടെ ലക്ഷ്യം കായികരംഗത്തെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും നിയമങ്ങളും നിയന്ത്രിക്കുക മാത്രമല്ല, വ്യക്തികളെ ഉൾ‌ക്കൊള്ളിക്കുകയും  ആഗോളതലത്തിൽ അവര്‍ക്ക് ‌ലഭ്യതയുണ്ടാക്കുകയും ചെയ്യുകയെന്നതാണ്. ഐസ് ഹോക്കിക്ക് അതുല്യമായ കഴിവുകളും ശക്തിയും ആവശ്യമാണ്. ഹിമപാളികളിലെ തെന്നിയോട്ടക്കളിയിലും (SKATING) മഞ്ഞില്‍ സമതുലിതാവസ്ഥ (ICE BALANCE) നിലനിർത്തുന്നതിലുമുള്ള തന്ത്രങ്ങൾ അറിയുന്നതില്‍  കളിക്കാര്‍ പ്രാവീണ്യം നേടിയിരിക്കണം. കൂടാതെ അവർ ഐസ് ഹോക്കിയില്‍ പന്തായി ഉപയോഗിക്കുന്നതിന്‍റെ (PUCK) ചലനം നിലനിർത്തുകയും വീഴുമ്പോള്‍ എഴുന്നേൽക്കാൻ കഴിയുകയും വേണം. ഇതുപോലുള്ള കായിക വിനോദങ്ങൾക്ക് മണിക്കൂറുകളുടെ പരിശീലനം ആവശ്യമാണ്.  പാപ്പാ അവരോടു  ആഹ്വാനം ചെയ്തു. ഈ കായിക വിനോദത്തെ നിങ്ങൾ‌ പിന്തുണയ്‌ക്കുമ്പോൾ‌ തങ്ങളിൽ‌ ഏറ്റവും മികച്ചത് പുറത്തെടുക്കുന്നതിനും,  പുറത്തുള്ള  സൗഹൃദങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനും, ‌ ലോകമെമ്പാടുമുള്ള യുവജങ്ങളെയും, പ്രായമായവരെയും, സ്ത്രീ, പുരുഷന്മാരെയും നിങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

ഇന്നത്തെ സംസ്കാരം ചിലപ്പോൾ കായിക പ്രവർത്തനങ്ങളെ തെറ്റായ പാതയിലേക്ക് നയിച്ചേക്കാം. പക്ഷേ നിർദ്ദിഷ്ടമായ ലക്ഷ്യം നിറവേറ്റുന്നതിനും അരാജകത്വത്തിലേക്കിറങ്ങുന്നതിനെ ഒഴിവാക്കുന്നതിനും നിയമങ്ങളുണ്ടെന്ന് നാം ഓർമ്മിക്കണമെന്നും കായികതാരങ്ങൾ നിയമങ്ങൾ അനുസരിക്കുക മാത്രമല്ല, എതിരാളികളോടു നീതി പാലിക്കുകയും ചെയ്യുമ്പോൾ എല്ലാ മത്സരാർത്ഥികൾക്കും കായിക വേദിയിൽ സ്വതന്ത്രമായി കളിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കി. പങ്കെടുക്കുന്ന എല്ലാവർക്കും ഈ കായിക വിനോദത്തെ ഉൾക്കൊള്ളുന്നതിനും, സുരക്ഷിതമായ ഒരു സമൂഹം ഉറപ്പാക്കുന്നതിനുമായി നിങ്ങളുടെ പ്രത്യേക ദൗത്യം തുടരാൻ നിങ്ങളെയും നിങ്ങളുടെ ഫെഡറേഷനെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2019, 16:06