അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ക്ക് പാപ്പായുടെ സന്ദേശം അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ക്ക് പാപ്പായുടെ സന്ദേശം 

സന്യാസ ഭവനങ്ങൾ ദൈവാനുഭവത്തിന്‍റെ സ്ഥലമെന്നു ഫ്രാൻസിസ് പാപ്പാ.

സന്യാസ ഭവനങ്ങൾ ആന്തരികതയിൽ നിന്നും, സഹോദരങ്ങളുടെ കൂട്ടായ്മയിൽ നിന്നും രൂപപെട്ട ദൈവാനുഭവത്തിന്‍റെ സ്ഥലമാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ 13ആം തിയതി, റോമിൽ ആരംഭിച്ച അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളോടു സന്യാസ ജീവിതത്തിന്‍റെ ഉത്തരവാദിത്വത്തെയും വെല്ലുവിളികളെയും കുറിച്ച് പ്രഭാഷണം നടത്തിയവസരത്തിൽ സന്യാസ ഭവനങ്ങൾ ദൈവാനുഭവം ജീവിക്കാൻ സഹായിക്കുന്ന സ്ഥലങ്ങളാണെന്നു വ്യക്തമാക്കി. സമർപ്പിതരോടു ആവശ്യപ്പെടുന്ന ആദ്യത്തെ, അടിസ്ഥാന വെല്ലുവിളി  അവരെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ വിട്ടുവീഴ്ചയോ സങ്കോചമോ ഇല്ലാതെ വ്യക്തവും ധീരവുമായ രീതിയിൽ ദൈവത്തെ ഈ ലോകത്തിന് കാണിക്കാൻ കഴിയുന്നതിന് ദൈവാനുഭവത്തെ ഒരുമിച്ച് ചേർക്കണമെന്നും ഇത് ഒരു വലിയ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി.

ഉത്ഥിതനെയും അവന്‍റെ ആത്മാവിന്‍റെയും സാന്നിധ്യത്തെ വ്യക്തമായി കാണിക്കുന്ന ഒരു സമൂഹജീവിതത്തിലൂടെ, സഭയുടെ ഊഷ്മളവും, ജീവസ്സുറ്റതും,ദൃശ്യവുമായ ഉപവിക്കു സാക്ഷ്യം വഹിക്കാൻ അഗസ്റ്റീനിയന്‍ സഭാംഗങ്ങളെ  ദൈവം വിളിച്ചിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. അവരുടെ നിയമാവലിയിൽ  വ്യക്തമായി വിശദീകരിക്കുന്നതുപോലെ ഉപവിയിലെ ഐക്യം വിശുദ്ധ അഗസ്റ്റിന്‍റെ അനുഭവത്തിന്‍റെയും ആത്മീയതയുടെയും കേന്ദ്രബിന്ദുവും എല്ലാ അഗസ്റ്റീനിയൻ ജീവിതത്തിന്‍റെയും അടിത്തറയുമാണ്, പാപ്പാ വ്യക്തമാക്കി. നിങ്ങളുടെ ഹൃദയം എല്ലായ്പ്പോഴും ദൈവത്തിന്‍റെ  സമീപത്തായിരിക്കട്ടെ!  സമൂഹത്തിലെ ഓരോ അംഗവും ഓരോ ദിവസവും തന്‍റെ ആദ്യത്തെ വിശുദ്ധ നിയോഗം ദൈവത്തെ അന്വേഷിക്കുന്നതിലേക്ക് നയിക്കുന്നതിലായിരിക്കണം. ഉദാരവും അപ്പോസ്തലികവുമാണെങ്കിലും ദൈവത്തിനായുള്ള അന്വേഷണം മറ്റ് ഉദ്ദേശ്യങ്ങളാൽ മറയ്ക്കാൻ കഴിയില്ല. കാരണം അത് അവരുടെ ആദ്യത്തെ പ്രേഷിതത്വമാണെന്ന് പാപ്പാ വെളിപ്പെടുത്തി. ദൈവാനുഭവത്തെ ഒരുമിച്ച് ലോകത്തിന് സജീവമായി കാണിക്കാൻ കഴിയുന്ന തരത്തിൽ സന്യാസ സമൂഹങ്ങളിൽ ജീവിക്കുക! ഇതാണ്   ഇന്നത്തെ  വെല്ലുവിളിയും ഉത്തരവാദിത്തവും എന്ന് പാപ്പാ ഉത്ബോധിപ്പിച്ചു. യേശുവിന്‍റെ അമ്മയും സഭയുടെ തിളക്കമാർന്ന വ്യക്തിത്വവുമായ മറിയം  അവരോടൊപ്പം ഉണ്ടായിരിക്കുകയും അവരെ  എപ്പോഴും സംരക്ഷിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിക്കുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2019, 15:53