തിരയുക

Vatican News

സമുദ്രങ്ങള്‍ സംരക്ഷിക്കാനുള്ള ആഹ്വാനം പാപ്പാ ആവര്‍ത്തിച്ചു

സെപ്തംബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ ദൈര്‍ഘ്യമുള്ള നവമായ വീഡിയോ ഭാഷ്യം പുനര്‍പ്രസിദ്ധീകരണം ചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഴക്കടലിലെ ജൈവവൈവിധ്യങ്ങള്‍

സെപ്തംബര്‍ 1-ന് പ്രസിദ്ധപ്പെടുത്തിയ “സമുദ്രങ്ങള്‍ സംരക്ഷിക്കാം,” എന്ന പാപ്പായുടെ നിയോഗത്തിന്‍റെ ദൈര്‍ഘ്യമുള്ള പതിപ്പ് 3 മിനിറ്റും 53 സെക്കന്‍റുമാണ്. ആഴിയെ സംബന്ധിച്ച മനോഹരമായ ദൃശ്യബിംബങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും, പതിവുള്ള ഓഫിസ് സെറ്റിങ്ങില്‍നിന്നും പാപ്പാ ഫ്രാന്‍സിസിനെ പ്രകൃതി രമണീയമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചുകൊണ്ടും, സന്ദേശത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുമാണ് സെപ്തംബര്‍ നിയോഗം – പരിഷ്കരിച്ച പതിപ്പ് 19-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പുറത്തുവിട്ടത്.

ലാ മാക്കിയും വത്തിക്കന്‍റെ മാധ്യമവകുപ്പും
“ലാ മാക്കി”, (La Machi) അര്‍ജന്‍റീനിയന്‍ പരസ്യക്കമ്പനിയും വത്തിക്കാന്‍ മാധ്യമ വകുപ്പം കൈകോര്‍ത്താണ് പ്രതിമാസം പാപ്പായുടെ നിയോഗങ്ങളുടെ ഹ്രസ്വവീഡിയോ പുറത്തുവരുന്നത്.

വീഡിയോയിലെ പാപ്പായുടെ വാക്കുകള്‍ :
അടിക്കുറിപ്പുകള്‍ പരിഭാഷപ്പെടുത്തിയത്

1. ഹെലോ, എന്‍റെ ഹൃദയത്തില്‍ തിങ്ങിനില്ക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യം നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നു. അത് സമുദ്രങ്ങളെക്കുറിച്ചാണ്.

2. ഭൂമിയുടെ സിംഹഭാഗവും സമുദ്രമാണ്, ജലമാണ്. അവയിലുള്ള വൈവിധ്യമാര്‍ന്ന ജീവികളുടെ വംശനാശം ഇന്നിന്‍റെ ഭീഷണിയാണ്. അതിനു വിവിധ കാരണങ്ങളുമുണ്ട്.

3. നാം എടുക്കുന്ന രണ്ടു ശ്വാസോച്ഛ്വാസങ്ങളില്‍ ഒന്നിന് സമുദ്രത്തോടു കടപ്പെട്ടിരിക്കുന്നുവെന്ന് മറന്നുപോകരുത്!

4. ഒരുമാസം മുന്‍പ് എതാനും മത്സ്യത്തൊഴിലാളികളുമായി ‍താന്‍ കൂടിക്കാഴ്ച നടത്തിയതായി പാപ്പാ പറഞ്ഞു. അവര്‍ പറഞ്ഞത്, കഴിഞ്ഞ മാസം 6 ടണ്‍ പ്ലാസ്റ്റിക്ക് തങ്ങളുടെ വലയില്‍ കുടുങ്ങിയെന്നാണ്. കടലിന്‍റെ മരണമാണിത്. അതിലെ ജീവജാലങ്ങളുടെയും മരണമാണ്. അത് എന്‍റെയും...!

5. ദൈവം മനുഷ്യകുലത്തിനു തന്ന സ്നേഹത്തിന്‍റെ പദ്ധതിയാണ് സൃഷ്ടി!

6. നീതിനിഷ്ഠമല്ലാത്ത സമുദ്രത്തിന്‍റെ ഉപയോഗത്തെ നേരിടാന്‍ ബഹുമുഖങ്ങളായ രീതിയില്‍ നാം പരിശ്രമിച്ചെങ്കിലേ ഈ വെല്ലുവിളിയെ നേരിടാനാകൂ. അല്ലെങ്കില്‍ നമ്മുടെ നിലനില്പ് അപകടത്തിലാണ്.

7. പൊതുഭവനമായ ഭൂമിയോടുള്ള അനുഭാവം നമ്മുടെ വിശ്വാസത്തില്‍നിന്നും വളരേണ്ടതാണ്.
 

19 September 2019, 18:26