തിരയുക

Vatican News
  ത്രികാല പ്രാര്‍ത്ഥനാ പരിപാടിക്ക് ശേഷം പാപ്പാ വത്തിക്കാനില്‍ സന്നിഹിതരായ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ത്രികാല പ്രാര്‍ത്ഥനാ പരിപാടിക്ക് ശേഷം പാപ്പാ വത്തിക്കാനില്‍ സന്നിഹിതരായ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.   (Vatican Media)

ലോക കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനത്തില്‍ പാപ്പാ ദിവ്യബലി അര്‍പ്പിക്കും.

സെപ്റ്റംബര്‍ 22ആം തിയതി ഞായറാഴ്ച്ച, വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ പ്രഖ്യാപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റോമിലും ഇറ്റലിയിലും,ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും നിന്ന് തീർത്ഥാടകരായെത്തിയ  എല്ലാവരെയും സ്നേഹപൂർവ്വം അഭിവാദ്യം ചെയ്ത പാപ്പാ, സെപ്റ്റംബർ 29ന് ഞായറാഴ്ച ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായി ആചരിക്കപ്പെടുമെന്ന് അനുസ്മരിപ്പിച്ച പാപ്പാ അന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ദിവ്യബലി അര്‍പ്പിക്കുമെന്ന് ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരോടും അഭയാർഥികളോടുമുള്ള നമ്മുടെ അടുപ്പം പ്രാർത്ഥനയോടെ പ്രകടിപ്പിക്കുന്നതിന് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ  എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. കൂടാ‌തെ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രത്യേകിച്ച് വിവിധ സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംവാദത്തിന്‍റെ സന്ദേശവും എത്തിക്കാൻ. രാവിലെ റോമിലെ തെരുവുകളിലൂടെ സമാധാനത്തിന്‍റെ പാത Via Pacis ല്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുത്തവരെ പാപ്പാ പ്ര‌ത്യേകം അനുമോദിച്ചു. ജർമ്മനിയിലെ പോളിഷ് കത്തോലിക്കാ മിഷന്‍ സമൂഹത്തെയും അഭിവാദ്യം ചെയ്ത പാപ്പാ  പ്രോസിഡയിലെ വിശുദ്ധ ലിയോനാർഡ് ഗായകസംഘത്തിനും, ഫ്ലോറൻസിലെ സെറ്റിമെല്ലോയുടെ യുവസ്ഥിരീകരണ സ്ഥാനാർത്ഥികള്‍ക്കും, സെപ്റ്റംബർ 29ന് തങ്ങളുടെ സഭാ സ്ഥാപനത്തിന്‍റെ  രജത ജൂബിലി ആചരിക്കുന്ന സിസ്റ്റേഴ്സ് ഓഫ് ബ്യൂട്ടിഫുൾ ലവ് എന്ന സന്ന്യാസിനി സമൂഹത്തിനും പാപ്പാ തന്‍റെ അനുമോദനം അര്‍പ്പിച്ചു.

22 September 2019, 14:32