തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (AFP or licensors)

മെത്രാന്മാര്‍, സമാഗമ സംസ്കൃതിയുടെ ശില്പികളാകുക

നിരവധിപ്പേര്‍ അക്രമത്തിന്‍റെ ചുഴിയിലും പ്രതികാരനടപടികളുടെ ദൂഷിതവലയത്തിലും പെട്ടുപോകുകുയും പര്സ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വേളയില്‍ സ്നേഹത്തിന്‍റെ സുവിശേഷത്തിന്‍റെ സൗമ്യരായ വിതക്കാരായി നാം മാറണമെന്നതാണ് കര്‍ത്താവിന്‍റെ അഭീഷ്ടമെന്ന് ഫ്രാന്‍സീസ് പാപ്പാ .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിരവധിയായ അസമത്വങ്ങളും പിളര്‍പ്പുകളും സമാധാനത്തിനു ഭീഷണി ഉയര്‍ത്തുന്ന ഇക്കാലഘട്ടത്തില്‍ സംഭാഷണത്തിന്‍റെ വിദഗ്ദ്ധ പ്രവര്‍ത്തകരും അനുരഞ്ജനത്തിന്‍റെ  പരിപോഷകരും സമാഗമസംസ്കൃതിയുടെ ശില്പികളുമായിത്തീരാന്‍ മെത്രാന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

യുറോപ്പിലുള്ള പൗരസ്ത്യകത്തോലിക്കാ മെത്രാന്മാരുടെ, റോമില്‍ സംഘടിപ്പിക്കപ്പെട്ട, വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത, ഭാരതത്തില്‍ നിന്നുള്ളവരുള്‍പ്പെടുന്ന നാല്പതോളം പേരെ ശനിയാഴ്ച  (14/09/19) രാവിലെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ ഇതെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്.

നിരവധിപ്പേര്‍ അക്രമത്തിന്‍റെ ചുഴിയിലും പ്രതികാരനടപടികളുടെ ദൂഷിതവലയത്തിലും പെട്ടുപോകുകുയും പര്സ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വേളയില്‍ സ്നേഹത്തിന്‍റെ  സുവിശേഷത്തിന്‍റെ സൗമ്യരായ വിതക്കാരായി നാം മാറണമെന്നതാണ് കര്‍ത്താവിന്‍റെ അഭീഷ്ടമെന്നും പാപ്പാ പറഞ്ഞു.

കൂട്ടായ്മയുടെ അരൂപിയില്‍ മുന്നേറാന്‍ പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

 

14 September 2019, 12:37