ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ തീവണ്ടി ഗതാഗത വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്നവരും ജീവനക്കാരും അടങ്ങിയ പ്രതിനിധി സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍, 16/09/2019 ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ തീവണ്ടി ഗതാഗത വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്നവരും ജീവനക്കാരും അടങ്ങിയ പ്രതിനിധി സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍, 16/09/2019 

തീവണ്ടി ഗതാഗത സൗകര്യവും വികസനവും!

സമൂഹത്തിന്‍റെ വികസനത്തിന് സംഭാവനയേകുന്ന സുപ്രധാന ഘടകങ്ങളില്‍ ഒന്നായ തീവണ്ടി ഗതാഗതത്തെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഗാതാഗത മേഖലയിലും പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും സാമൂഹ്യ-സാമ്പത്തിക വികസനത്തിലും  മൗലികപ്രാധാന്യമര്‍ഹിക്കുന്നതാണ് ഒരു രാജ്യത്തിന്‍റെ തീവണ്ടിയാത്രാ സംവിധാനം, അഥവാ, റെയില്‍ വേ എന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ റെയില്‍ വേ വിഭാഗത്തിന്‍റെ മേധാവികളും ജീവനക്കാരുമടങ്ങിയ നാനൂറോളം പ്രതിനിധികള്‍ക്ക് തിങ്കളാഴ്ച (16/09/2019) വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അവരുടെ പ്രവര്‍ത്തന മേഖല, സമൂഹം മൊത്തത്തില്‍ വ്യാപിക്കുന്നതാണെന്ന് അനുസ്മരിച്ച പാപ്പാ പരിസ്ഥിതി സൗഹൃദമാം വിധം ഈ ഗതാഗതരംഗത്തുണ്ടായിരിക്കുന്ന വികസനത്തില്‍ സംതൃപതി രേഖപ്പെടുത്തുന്നു.

പ്രാന്തപ്രദേശങ്ങളിലേക്കും എത്തുന്ന തീവണ്ടിയാത്രാ സംവിധാനത്തില്‍ ഒരു പ്രദേശവും ഒഴിവാക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2019, 14:01