ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ കായികാഭ്യാസ സംയുക്തസമിതിയുടെ എഴുപതോളം പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാന്‍, ശനി, 28/09/2019 ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ കായികാഭ്യാസ സംയുക്തസമിതിയുടെ എഴുപതോളം പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാന്‍, ശനി, 28/09/2019 

കായികവിനോദം ലാഭത്തിന്‍റെ യുക്തിയുടെ സ്വാധീനലാകുന്ന അപകടം!

കായിക പരിശീലനം ശാരീരിക പുഷ്ടി മാത്രം ലക്ഷ്യംവയ്ക്കുന്നതല്ല, അതിനെ, ധീരതയും ഭാവാത്മകതയും ശുഭാപ്തിവിശ്വാസവുമുള്ള ഒരു ജീവിതത്തിന്‍റെ മാതൃകയായി കാണണം, ഫ്രാന്‍സീസ പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കായിക വിനോദങ്ങള്‍ വ്യക്തിയുടെ സമഗ്രപുരോഗതിയും സാമൂഹ്യമൈത്രിയും പരിപോഷിപ്പിക്കണമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ കായികാഭ്യാസ സംയുക്തസമിതിയുടെ എഴുപതോളം പ്രതിനിധികളെ ശനിയാഴ്ച (28/09/19) വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

കായിക പരിശീലനം ശാരീരിക പുഷ്ടി മാത്രം ലക്ഷ്യംവയ്ക്കുന്നതല്ലെന്നും അതിനെ, ധീരതയും ഭാവാത്മകതയും ശുഭാപ്തിവിശ്വാസവുമുള്ള ഒരു ജീവിതത്തിന്‍റെ മാതൃകയായി കാണണമെന്നും പാപ്പാ പറഞ്ഞു.

വിശ്വസ്തതയോടും നീതിയോടുമുള്ള സ്നേഹം, സ്വാതന്ത്ര്യവും ഐക്യദാര്‍ഢ്യവും അന്വേഷിക്കല്‍ തുടങ്ങിയ ജീവിതമൂല്യങ്ങള്‍ ഊട്ടിവളര്‍ത്താന്‍ ഇത് പുതിയ തലമുറകളെ സഹായിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ന് കായികവിനോദ മേഖല ലാഭത്തിന്‍റെ യുക്തിയുടെയും കടുത്ത പ്രകോപനത്തിന്‍റെയും അക്രമ മനോഭാവത്തിന്‍റെയും സ്വാധീനത്തില്‍ പെട്ടുപോകുന്ന അപകടകരമായ വ്സതുതയും പാപ്പാ ചൂണ്ടിക്കാട്ടി

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2019, 13:47