ഫ്രാന്‍സീസ് പാപ്പാ പരിശുദ്ധ കന്യകാനാഥയുടെ തിരുസ്വരൂപത്തിനു മുന്നില്‍ ഫ്രാന്‍സീസ് പാപ്പാ പരിശുദ്ധ കന്യകാനാഥയുടെ തിരുസ്വരൂപത്തിനു മുന്നില്‍ 

യേശുവിനെ അനുകരിക്കുക, അവിടത്തെ ഹിതാനുസാരം ജീവിക്കുക!

സെപ്റ്റംബര്‍ 12, പരിശുദ്ധ മറിയത്തിന്‍റെ തിരുനാമത്തിന്‍റെ തിരുന്നാള്‍ദിനം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ കന്യകാമറിയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു.

ബുധനാഴ്ച (11/09/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ വ്യാഴാഴ്ച (12/09/19) മറിയത്തിന്‍റെ പരിശുദ്ധതമ നാമത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഈ ആഹ്വാനം നല്കിയത്.

പരിശുദ്ധ മറിയത്തെ ഉറ്റുനോക്കുകയും അവളുടെ പുത്രനായ യേശുവിനെ പിന്‍ചെല്ലാനും അവിടത്തെ ഹിതാനുസാരം ജീവിക്കാനുമുള്ള പ്രചോദനം പരിശുദ്ധ ദൈവമാതാവില്‍ നിന്നു സ്വീകരിക്കുകയും ചെയ്യണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

പാപ്പാ അറബുഭാഷാക്കാരോട്

പൊതുകൂടിക്കാഴ്ചാവേളയില്‍ അറബുഭാഷാക്കാരെ സംബോധന ചെയ്ത പാപ്പാ എല്ലാവരോടും തങ്ങളില്‍ നിന്ന് വേറിട്ടു ചിന്തിക്കുന്നവരോടുമുള്ള സൗഹൃദത്തില്‍ വളരാന്‍ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.

അങ്ങനെ സൗഹൃദം പ്രബലപ്പെടുമ്പോള്‍ പരസ്പര ഐക്യദാര്‍ഢ്യം അഭിവൃദ്ധിപ്പെടുകയും അത് ചരിത്രത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഉപകരണമായി ഭവിക്കുകയും ചെയ്യുമെന്ന് പാപ്പാ തദ്ദവസരത്തില്‍ ഉദ്ബോധിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2019, 13:43