Pope Francis in the Basilica of Mary Major, at the feet of Salus Populi Romani. Pope Francis in the Basilica of Mary Major, at the feet of Salus Populi Romani. 

ആഫ്രിക്ക യാത്രയ്ക്കുമുന്‍പ് മാതൃസന്നിധിയിലൊരു പുഷ്പാര്‍ച്ചന

ആഫ്രിക്കന്‍ പ്രേഷിതയാത്രയ്ക്കു മുന്‍പ് പാപ്പാ ഫ്രാന്‍സിസ് അനുഗ്രഹം തേടി മാതൃസന്നിധിയിലെത്തി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

മേരിയന്‍ ചിത്രത്തിരുനടയില്‍
സെപ്തംബര്‍ 3-Ɔο തിയതി ചൊവ്വാഴ്ച രാവിലെയാണ് റോമിലെ മേരി മേജര്‍ ബസിലിക്കയിലുള്ള, Salus Populi Romani, “റോമിന്‍റെ രക്ഷിക” എന്ന അപരനാമത്തില്‍ അറിയപ്പെടുകയും റോമാനിവാസികള്‍ വണങ്ങിപ്പോരുകയും ചെയ്യുന്ന  പരിശുദ്ധ കന്യകാനാഥയുടെ ചെറിയ അള്‍ത്താരയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയത്. ഇത് വളരെ പുരാതനമായ ഒരു മേരിയന്‍ വര്‍ണ്ണനാചിത്രമാണ്. ചൊവ്വാഴ്ച  പ്രാദേശിക സമയം രാവിലെ 10.30-ന് ബസിലിക്കയില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസ്  20 മിനിറ്റോളം ഏകനായും മൗനമായും കന്യകാനാഥയുടെ ചിത്രത്തിരുനടയില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു.

മൂന്നു രാജ്യങ്ങളിലെ  സന്ദര്‍ശനം
ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേയ്ക്കുള്ള തന്‍റെ 31-Ɔമത് രാജ്യാന്തര പര്യടനത്തിന്‍റെ ഫലപ്രാപ്തിക്കുവേണ്ടിയും, അന്നാടുകളിലെ ജനങ്ങളെയുമായിരുന്നിരിക്കണം പാപ്പാ  മാതൃസന്നിധിയില്‍  സമര്‍പ്പിച്ചത്.

ഒരാഴ്ച നീളുന്നത്
സെപ്തംബര്‍ 4, ബുധനാഴ്ച ആരംഭിക്കുന്ന മൊസാംബിക്ക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിങ്ങനെ മൂന്നു രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര സെപ്തംബര്‍ 10-ന് ചൊവ്വാഴ്ച സമാപിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 September 2019, 11:30