ഫ്രാന്‍സിസ് പാപ്പാ  സിമ്പേത്തോ ആശപത്രി നിവാസികള്‍ക്കൊപ്പം... ഫ്രാന്‍സിസ് പാപ്പാ സിമ്പേത്തോ ആശപത്രി നിവാസികള്‍ക്കൊപ്പം... 

മൊസാംബിക്ക് ജനതയ്ക്ക് പാപ്പാ നന്ദി അര്‍പ്പിച്ചു.

മപൂത്തോയിലെ ദേശീയ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ സമാപനത്തില്‍ പാപ്പാ നൽകിയ കൃതജ്ഞതാ പ്രസംഗം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

എന്‍റെ സന്ദർശനത്തിന്‍റെ ഈ സമാപന സന്ദര്‍ഭത്തിൽ,  ഈ യാത്ര സാധ്യമാക്കാൻ വളരെയധികം പരിശ്രമിച്ച എല്ലാ വ്യക്തികൾക്കും സംഘടനകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മപുത്തോ അതിരൂപതയ്ക്കും, അതിരൂപത മെത്രാപോലീത്തായായ മോണ്‍. ഫ്രാൻസിസ്കോ ചിമോയോയോയ്ക്കും അദ്ദേഹം നല്‍കിയ  സാഹോദര്യം നിറഞ്ഞ ആതിഥ്യമര്യാദയ്ക്കും നന്ദി പറയുന്നു. മെത്രാന്മാര്‍ക്കും ദൈവജനത്തിനും നന്ദി. വ്യക്തിപരമായും വിവിധ സർക്കാർ സ്ഥാപനങ്ങളിലൂടെയും രാജ്യത്തിന്‍റെ സുരക്ഷാ സേനകളിലൂടെയും എനിക്ക് നല്‍കിയ വലിയ പരിഗണനയ്ക്ക് പ്രസിഡന്‍റ് ഫിലിപ്പ് ന്യുസിക്ക് പ്രത്യേകമായി നന്ദിയര്‍പ്പിക്കുന്നു. സംഘാടകസമിതി അംഗങ്ങളുടെയും, നിരവധി സന്നദ്ധപ്രവർത്തകരുടെയും ത്യാഗത്തിനും അവിശ്രാന്തമായ പ്രവർത്തനത്തിനും അഭിവാദ്യം ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും നന്ദി പറയുന്നു.

മൊസാംബിക്കിലെ പ്രിയ സഹോദരീസഹോദരന്മാരേ!  ഈ ആഘോഷങ്ങളിലും സമ്മേളനങ്ങളിലും പങ്കുചേരുന്നതിന് നിങ്ങൾ ഏറ്റെടുത്ത ത്യാഗത്തെ ഞാൻ മനസ്സിലാക്കുന്നു. അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിനെത്തുടർന്ന് സന്നിഹിതരാകാൻ കഴിയാത്ത എല്ലാവരെയും അനുസ്മരിക്കുന്നു. പ്രിയ സഹോദരീസഹോദരന്മാരേ! നിങ്ങളുടെ പിന്തുണ ഞാന്‍ അനുഭവിച്ചു. നിങ്ങൾക്ക് പ്രതീക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. ഈ ദിവസങ്ങളിൽ ഇത് വ്യക്തവും സ്പഷ്ടവുമായിരുന്നു. ദയവായി, പ്രത്യാശ മുറുകെ പിടിക്കുക; ഐക്യത്തോടെ തുടരുന്നതിനേക്കാൾ ശ്രേഷ്ടമായ മാർഗ്ഗം പ്രത്യാശയിൽ ഇല്ല. അതിനാൽ അത് നിലനിർത്തുന്നതിനുള്ള എല്ലാ കാരണങ്ങളും മൊസാംബിക്കിലെ അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ഭാവിയിലേക്ക് നിരന്തരം ഏകീകരിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!  പരിശുദ്ധകന്യാമറിയം നിങ്ങളെ സംരക്ഷിക്കട്ടെ! ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്. ഈ വാക്കുകളിൽ പാപ്പാ തന്‍റെ വാക്കുകൾ ഉപസംഹരിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2019, 12:25