തിരയുക

ന്യൂയോര്‍ക്ക് “സോമോസ്” പരിപാലന സമൂഹം സംഘടിപ്പിച്ച "കുടിയേറ്റ കുടുംബവും അതിന്‍റെ ആരോഗ്യ ആവശ്യങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട സിമ്പോസിയത്തിൽ പങ്കെടുത്തവരുമായി പാപ്പാ... ന്യൂയോര്‍ക്ക് “സോമോസ്” പരിപാലന സമൂഹം സംഘടിപ്പിച്ച "കുടിയേറ്റ കുടുംബവും അതിന്‍റെ ആരോഗ്യ ആവശ്യങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട സിമ്പോസിയത്തിൽ പങ്കെടുത്തവരുമായി പാപ്പാ...  

പാപ്പാ:ആരോഗ്യ സംരക്ഷണം കുടിയേറ്റത്തിന്‍റെ അനിവാര്യമായ ഘടകം.

ആരോഗ്യ സംരക്ഷണം ഒരു സാർവത്രിക മനുഷ്യാവകാശമായും, സമഗ്ര മനുഷ്യവികസനത്തിന്‍റെയും, കുടിയേറ്റത്തിന്‍റെയും അനിവാര്യമായ മാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ന്യൂയോര്‍ക്ക് “സോമോസ്” പരിപാലന സമൂഹം സംഘടിപ്പിച്ച "കുടിയേറ്റ കുടുംബവും അതിന്‍റെ ആരോഗ്യ ആവശ്യങ്ങളും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട സിമ്പോസിയത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത പാപ്പാ, തന്‍റെ  ഹൃദയത്തോടു വളരെ ചേർന്ന് നിൽക്കുന്നതും  എല്ലാവരുടെയും മനസ്സാക്ഷിയെ  ചോദ്യം ചെയ്യുന്നതുമായ ഒരു  പ്രമേയമാണ് "കുടിയേറ്റ കുടുംബവും അതിന്‍റെ ആരോഗ്യ ആവശ്യങ്ങളും" എന്ന് അനുസ്മരിച്ചു. കുറേ വർഷങ്ങളായി, ന്യൂയോർക്ക് നഗരത്തിൽ, ദാരിദ്ര്യത്തിന്‍റെയും സാമൂഹിക അസ്വസ്ഥതയുടെയും അവസ്ഥയിൽ, സമൂഹത്തിന്‍റെ അതിർത്തികളിൽ  ജീവിക്കുന്നവരുടെ പരിചരണത്തിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി “സോമോസ്” പരിപാലന സമൂഹം സ്വയം സമർപ്പിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഈ സ്ഥാപനം രോഗികളോടും അവരുടെ കുടുംബാങ്ങങ്ങളോടും  അനുഭാവവും വിശ്വസനീയവുമായ സമീപനവും നൽകികൊണ്ട് വേറിട്ട് നിൽക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, അവരുടെ ജീവിതം പങ്കിടുന്നതിലൂടെയും അവരുടെ സംസ്കാരത്തിലേക്കും ഭാഷയിലേക്കും കൂടുതൽ അടുക്കുന്നതിലൂടെയും  നല്ല മനുഷ്യബന്ധം വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്നുവെന്നും വ്യക്തമാക്കി. പല സാമൂഹിക സാഹചര്യങ്ങളിലും തന്‍റെ ആധിപത്യം പുലർത്തുന്ന മലിന സംസ്കാരത്തെ പ്രതിരോധിക്ക​ണമെന്ന ലക്ഷ്യമാണ് നിങ്ങളുടെ ദൈനംദിന പ്രതിബദ്ധതയെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ഇന്ന്, ആരോഗ്യ സംരക്ഷണം ഒരു സാർവത്രിക മനുഷ്യാവകാശമായും സമഗ്ര മനുഷ്യവികസനത്തിന്‍റെയും, കുടിയേറ്റത്തിന്‍റെയും അനിവാര്യമായ മാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2019, 10:41