ക്രിസ്തു നമ്മെ എളിമയുള്ളവരും നിസ്വാര്‍ത്ഥരുമാകാന്‍ ക്ഷണിക്കുന്നു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സെപ്റ്റംബര്‍ 1ആം തിയതി ഞായറാഴ്ച്ച, റോമിലും, ഇറ്റലിയിലും നല്ല ചൂടനുഭവപ്പെട്ടിട്ടും പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു.പ്രാദേശിക സമയം കൃത്യം12 മണിക്ക് ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ത്രികാല പ്രാർത്ഥനയും, സന്ദേശവും നൽകുവാൻ അപ്പോസ്തോലിക അരമനയില്‍ പതിവുള്ള ജാലകത്തിലൂടെ പ്രത്യക്ഷനാകുന്നത്. എന്നാൽ സെപ്റ്റംബർ ഒന്നാം തിയതി ത്രികാല പ്രാർത്ഥന പരിപാടിക്ക് പാപ്പാ 25 മിനിറ്റ് വൈകിയാണ് എത്തിയത്. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. പാപ്പായും കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ ആദ്യം കാലതാമസത്തിന് ക്ഷമ ചോദിച്ചു. വത്തിക്കാൻ എലിവേറ്ററിൽ കുടുങ്ങിയതിനാലാണ് താൻ വൈകിയതെന്നും അഗ്നിശമന വകുപ്പിന്‍റെ സഹായത്തിനായി കാത്തിരിക്കേണ്ടിവന്നുവെന്നും പാപ്പാ വിശദ്ധീകരിച്ചു. വോൾട്ടേജിൽ കുറവുണ്ടായതിനാൽ എലിവേറ്റർ പ്രവർത്തനരഹിതമായെന്നും അഗ്നിശമന പ്രവർത്തകർ വന്ന് പ്രശ്നം പരിഹരിച്ചതായും പാപ്പാ വ്യക്തമാക്കി. ദൈവത്തിനും അഗ്നിശമന പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടാണ് പാപ്പാ ത്രികാല പരിപാടി ആരംഭിച്ചത്.
പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!
ഈ ഞായറാഴ്ച്ചയുടെ സുവിശേഷ ഭാഗത്തിൽ (ലൂക്കാ 14:1,7-14) ഒരു ഫരിസേയപ്രമാണിയുടെ വീട്ടിൽ വിരുന്നിനെത്തിയ ക്രിസ്തുവിനെ നാം കാണുന്നു. വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്ന അതിഥികൾ പ്രഥമസ്ഥാനം ലഭിക്കുന്നതിനായി വ്യഗ്രതയോടെ ഓടുന്നതിനെ ക്രിസ്തു കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. വിരുന്നിന് ക്ഷണിക്കപ്പെടുന്നവസരത്തിൽ മാത്രമല്ല നമ്മുടെ ഈ കാലഘട്ടത്തിൽ പോലും പ്രഥമസ്ഥാനത്തിനായി വ്യഗ്രതയോടെ ഓടുന്ന ഈ മനുഷ്യരുടെ മനോഭാവം എല്ലായിടത്തും വളരെ വ്യാപകമായിരിക്കുന്നു.സാധാരണമായി, മറ്റുള്ളവരെക്കാൾ തങ്ങളുടെ ശ്രേഷ്ഠത ഉറപ്പിക്കാനാണ് പ്രഥമ സ്ഥാനത്തിനായി നമ്മള്‍ തിരയുന്നുത്. വാസ്തവത്തിൽ, ഈ ഓട്ടം സിവിൽ മറ്റും സഭാ സമൂഹത്തിലും നടക്കുന്നു. ഈ മനോഭാവം സാഹോദര്യത്തെ നശിപ്പിക്കുന്നു. ഈ മനോഭാവമുള്ള വ്യക്തികള്‍ എപ്പോഴും ഉന്നത സ്ഥാനത്തെ ലക്ഷ്യം വച്ചാണ് കയറിക്കൊണ്ടിരിക്കുന്നത്. അവർ സാഹോദര്യത്തെ മുറിപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവത്തെ അഭിമുഖികരിച്ച ക്രിസ്തു രണ്ടു ഉപമകളെ കുറിച്ച് സംസാരിക്കുന്നു.
“ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്‌ഥാനത്തുപോയി ഇരിക്കും.” (ലൂക്കാ.14 :7-14) ഇത് അപകീർത്തിയാണ്. നാം ലജ്ജയോടെ അവസാനസ്ഥാനത്തു ചെന്നിരിക്കേണ്ടി വരും.
ഇങ്ങനെ ലജ്ജിതരാകാതിരിക്കാന്‍ യേശു നമുക്കു അതിനു വിരുദ്ധമായ ഒരു മനോഭാവം സ്വന്തമാക്കാൻ നമ്മെ പഠിപ്പിക്കുന്നു. “അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്‌ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോടു, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും.” (ലൂക്കാ.14 :10). അതിനാൽ, മറ്റുള്ളവര്‍ക്ക് ശ്രദ്ധയും പരിഗണനയും നല്‍കുവാന്‍ നാം സ്വയം മുൻകൈയെടുക്കുകയും മറ്റുള്ളവര്‍ നമുക്ക് അവ നൽകുകയും ചെയ്യട്ടെ. താഴ്‌മയുടെ പാതയെ കുറിച്ച് നാം പഠിക്കണം! കാരണം ഇത് ഏറ്റവും ആധികാരികമാണ്, ഇത് ആധികാരിക ബന്ധങ്ങളെയും നമുക്ക് പ്രഥാനം ചെയ്യുന്നു. യഥാർത്ഥത്തിലുള്ള വിനയം, വ്യാജമായ വിനയമല്ല. അത് സത്യസന്ധമായ വിനയമാണ്. രണ്ടാമത്തെ ഉപമയിൽ, നമ്മെ ക്ഷണിക്കുകയും നമുക്ക് ആഥിതേയം നല്‍കുകയും ചെയുന്ന വ്യക്തിയോടു യേശു പറയുന്നു. “നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്‍റെ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരു പക്ഷേ, അവര്‍ നിന്നെ പകരം ക്‌ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും.എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.” (ലൂക്കാ.14 :13-14). ഇവിടെയും ക്രിസ്തു പിതാവായ ദൈവത്തിന്റെ യുക്തിയെ പൂർണ്ണമായി പ്രകടമാക്കി കൊണ്ട് ഒഴുക്കിനെതിരെ പോകുന്നു. ഈ ഒഴുക്കിനെതിരെ സഞ്ചരിക്കാനുള്ള താക്കോൽ എന്താണ്? അതിന്‍റെ ഉത്തരം ഒരു വാഗ്‌ദാനമാണ്. അത് നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.(ലൂക്കാ.14 :14) എന്ന വാഗ്ദാനമാണ്.
നിങ്ങളെ കാത്തിരിക്കുന്നു എന്നതിനെ പ്രതി എനിക്ക് പ്രതിഫലം ലഭിക്കും എന്നതും ക്രിസ്തീയതയല്ല. എളിമയെന്നത് ഔദാര്യമായി നല്കുന്നതതാണ്. എന്നാൽ മനുഷ്യൻ കൈമാറുന്നവയിൽ എന്തൊക്കെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മനുഷ്യന്‍റെ കൈമാറ്റം ബന്ധങ്ങളെ നശിപ്പിക്കുകയും അതിനെ വാണിജ്യമാക്കുകയും ചെയ്യുന്നു. ഒരു ബന്ധത്തിലേക്ക് വ്യക്തിപരമായ താൽപ്പര്യങ്ങൾ അവതരിപ്പിക്കുമ്പോള്‍ അത് ഉദാരവും സൗജന്യവുമായതായിരിക്കണം.
നിസ്വാർത്ഥമായ ദാനശീലത്തിലേക്കും, കൂടുതൽ സന്തോഷത്തിലേക്കുള്ള വഴി തുറക്കാനും, സ്വർഗ്ഗീയ വിരുന്നിലേക്കുമാണ് യേശു നമ്മെ ക്ഷണിക്കുന്നത്. "വിനീതയും, സൃഷ്ടിയെക്കാൾ ഉന്നതയും" (DANTE, Paradise, XXXIII, 2),ആയ കന്യാമറിയം നാം ആയിരിക്കുന്നത് പോലെ നമ്മെ തന്നെ നാം സ്വയം തിരിച്ചറിയാനും, നാം എളിയവരാണെന്നും, തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ സന്തോഷപൂർവ്വം നൽകുവാനും നമ്മെ സഹായിക്കുന്നു. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.