Pope Francis visits the parish of San Giulio in Rome Pope Francis visits the parish of San Giulio in Rome 

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ഗവേഷണപഠനം

തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച വീഡിയോ സന്ദേശത്തെക്കുറിച്ച്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുട്ടികളുടെ സംരക്ഷണത്തിന് ഒരു ഗവേഷണ സ്ഥാപനം
ആഗസ്റ്റ് 15-Ɔο തിയതി, വ്യാഴാഴ്ച സ്വര്‍ഗ്ഗാരോപണ മഹോത്സവത്തിലാണ് കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചും കുട്ടികളുടെ ലൈഗീകപീഡനക്കേസുമായി  ബന്ധപ്പെട്ട വിഷയങ്ങളുടെ ഗവേണപഠനത്തിനുമായി ചിലിയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ച് ആരംഭിച്ച “ച്യൂദാ ട്രസ്റ്റ്” Ciuda Trust & Care Foundation സ്ഥാപനത്തിനാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്.

കുട്ടികളെ ശ്രദ്ധാപൂര്‍വ്വം പരിചരിക്കണം!
കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനം, കുട്ടികളെ ശ്രദ്ധാപൂര്‍വ്വം പരിചരിക്കുന്ന സ്ഥാപനമാണ് എന്നതിലുള്ള സന്തോഷം പാപ്പാ ആമുഖമായി രേഖപ്പെടുത്തി. കുട്ടികളെ ദുര്‍വിനിയോഗിക്കുകയും, കൗശലംകൊണ്ടു കീഴ്പ്പെടുത്തുകയും, അവരുടെ ഹൃദയങ്ങളെ മലീമസമാക്കുകയും ചെയ്യുന്നൊരു കാലഘട്ടമാണിതെന്ന് പാപ്പാ പ്രസ്താവിച്ചു. മറ്റു ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന യൂണിവേഴ്സിറ്റിയുടെ പശ്ചാത്തലത്തില്‍ മാനവികതയുടെ സമകാലീന പ്രശ്നത്തിലേയ്ക്കു ദൃഷ്ടിപതിക്കുന്ന ഈ പഠനത്തെയും പദ്ധതിയെയും സ്ഥാപനത്തെയും ശ്ലാഘിക്കുന്നതായി പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.

സ്ഥാപനത്തിന്‍റെ സൂത്രധാരകനു നന്ദി!
കുട്ടുകളുടെ സംരക്ഷണം എന്ന വലിയ സമൂഹിക പ്രതിബദ്ധതയുള്ള വിഷയം യൂണിവേഴ്സിറ്റിയില്‍ വളര്‍ത്തിയെടുക്കാന്‍ താല്പര്യം കാണിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും, എല്ലാ പദ്ധതികളും ഒരുക്കുകയുംചെയ്ത സാന്തിയാഗോയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ ആവോസ് ബ്രാക്കൊ കപ്പൂച്ചിനു സന്ദേശത്തില്‍ പ്രത്യേകം നന്ദിപറയുന്നുമുണ്ട്.


ഹ്രസ്വവീഡിയോ കാണുവാന്‍ 
https://drive.google.com/file/d/1iSTf5psUMVsygRxWrAB7P40KJInFz04i/view
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2019, 19:12