ഫ്രാന്‍സീസ് പാപ്പാ ആദിവാസികളുമൊത്ത്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 30/05/2018 ഫ്രാന്‍സീസ് പാപ്പാ ആദിവാസികളുമൊത്ത്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 30/05/2018 

തദ്ദേശ ജനതയും സൃഷ്ടിയുടെ പരിപാലനവും!

ആദിവാസികള്‍ക്കായുള്ള ദിനാചരണം, പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സൃഷ്‌ടിയുടെ പരിപാലനം നമെല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് ആദിവാസികള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നുവെന്ന് മാര്‍പ്പപ്പാ.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം ആഗസ്റ്റ് 9-ന് “ആദിവാസികളുടെ ദിനം” ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ വെള്ളിയാഴ്ച (09/08/19)  “തദ്ദേശജനതയുടെ ദിനം” (#IndigenousPeoplesDay) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സൃഷ്ടിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ എല്ലാവരുടെയും ചുമതലയാണെന്ന് തദ്ദേശജനതകള്‍ അവരുടെ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പരമ്പരാഗത അറിവിന്‍റെയും വൈവിധ്യങ്ങളാല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

“നാട്ടു ഭാഷകള്‍” എന്നതാണ് ഇക്കൊല്ലത്തെ ആദിവാസിദിനാചാരണത്തിന്‍റെ ആദര്‍ശ പ്രമേയം

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2019, 12:39