യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു. യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്നു. 

ദൈവത്തിന്‍റെ വിസ്മയ പ്രവര്‍ത്തനങ്ങള്‍!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവിടത്തേക്കായി ഹൃദയം തുറന്നുകൊടുക്കാന്‍ സന്നദ്ധരായവരിലാണെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (02/08/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“നീതിമാനെന്ന് സ്വയം കരുതുന്നവരിലൂടെയല്ല, പ്രത്യുത, ദൈവാശ്രയബോധം പുലര്‍ത്തുകയും അവിടത്തേക്കു ഹൃദയം തുറന്നുകൊടുക്കാന്‍ സന്നദ്ധരായിരിക്കുകയും ചെയ്യുന്നവരിലൂടെയാണ് ദൈവം വിസ്മയങ്ങള്‍ തീര്‍ക്കുന്നത്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2019, 12:07