താബോര്‍ മലയില്‍ യേശുവിന്‍റെ രൂപാന്തരീകരണം-ഒരു ചിത്രകാരന്‍റെ ഭാവനയില്‍ താബോര്‍ മലയില്‍ യേശുവിന്‍റെ രൂപാന്തരീകരണം-ഒരു ചിത്രകാരന്‍റെ ഭാവനയില്‍ 

യേശുവിന്‍റെ രൂപാന്തരീകരണം!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശുവിന്‍റെ രൂപാന്തരീകരണം: ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്‍റെ മിന്നൊളി എന്ന് മാര്‍പ്പാപ്പാ.

യേശുവിന്‍റെ രൂപാന്തരീകരണത്തിരുന്നാള്‍ ദിനത്തില്‍, അതായത്, ചൊവ്വാഴ്ച (06/08/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

“രൂപാന്തരീകരണത്തില്‍ യേശു പുനരുത്ഥാനത്തിന്‍റെ മഹത്വം നമുക്കു കാണിച്ചുതരുന്നു: ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്‍റെ അചിരദര്‍ശനം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.             

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2019, 12:42