തിരയുക

Vatican News
ജീവിതത്തിലെ കുരിശുകള്‍ വഹിക്കുമ്പോള്‍ ദൈവം നമ്മോടൊപ്പമുണ്ടാകും! ജീവിതത്തിലെ കുരിശുകള്‍ വഹിക്കുമ്പോള്‍ ദൈവം നമ്മോടൊപ്പമുണ്ടാകും!  (AFP or licensors)

ജീവിതഭാരം താങ്ങാന്‍ ദൈവത്തിന്‍റെ കരങ്ങള്‍!

പാപ്പായുടെ ട്വീറ്റ്- സഹായകനായ പരിശുദ്ധാരൂപി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തോടു ചേര്‍ന്നുനിന്നാല്‍ നമ്മുടെ ജീവിതഭാരം ചുമക്കാന്‍ അവിടത്തെ സഹായമുണ്ടാകുമെന്ന് മാര്‍പ്പാപ്പാ ഉറപ്പേകുന്നു. 

ഈ ശനിയാഴ്ച (17/08/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ വസ്തുത എടുത്തുകാട്ടിയിരിക്കുന്നത്.

"നാം ദൈവത്തോടുകൂടെ ആയിരുന്നാല്‍ ജീവിത ഭാരം നമുക്കൊറ്റയ്ക്ക് വഹിക്കേണ്ടി വരില്ല: നമുക്ക് ശക്തി പകരാനും പ്രചോദനമേകാനും ഭാരം താങ്ങാനും പരിശുദ്ധാരൂപി വരും" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

 

 

17 August 2019, 13:01