ദൈവാത്മാവിന്‍റെ ഉള്‍ക്കരുത്തുള്ള ക്രിസ്തുശിഷ്യന്‍

ഇന്തൊനേഷ്യയിലെ ദേശീയ മിഷണറി കോണ്‍ഗ്രസ്സിന് പാപ്പാ ഫ്രാന്‍സിസ് നല്കിയ ഹ്രസ്വ വീഡിയോ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സുവിശേഷനിധി ലഭിച്ചവര്‍
“ജ്ഞാനസ്നാനം സ്വീകരിച്ച് അയക്കപ്പെട്ടവര്‍” Baptized and Sent എന്ന സന്ദേശവുമായി തലസ്ഥാന നഗരമായ ജക്കാര്‍ത്തയിലെ അങ്കോളിലം മെര്‍കുറി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആഗസ്റ്റ് 1-Ɔ൦ തിയതി വ്യാഴാഴ്ചയാണ് ദേശീയ മിഷണറി കോണ്‍ഗ്രസ്സ് ആരംഭിച്ചത്. 4- Ɔ൦ തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കും. ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവില്‍ നവജീവന്‍ പ്രാപിച്ചവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. ക്രിസ്തു പ്രബോധിപ്പിച്ചതും പഠിപ്പിച്ചതുമായ സുവിശേഷമാകുന്ന നിധിയാണ് പരിശുദ്ധാത്മാവിലൂടെ ഓരോ ക്രൈസ്തവനും തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കുന്നത്. നല്ലൊരു കാര്യം അല്ലെങ്കില്‍ ഒരു വസ്തുത മനസ്സിലേറ്റിയ വ്യക്തി അതിനെക്കുറിച്ച് മറ്റുള്ളവരോടു പറയുകയും, അവരുമായി അത് പങ്കുവയ്ക്കും.

ജ്ഞാനസ്നാനം സ്വീകരിച്ചവര്‍, അയക്കപ്പെട്ടവര്‍...!
Baptized and sent

ഇത് ഓരോ ക്രൈസ്തവനും എന്നും അനുസ്മരിക്കേണ്ടതാണ്. അതിനാല്‍ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ എങ്ങനെ ജീവിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തി ജീവിതത്തില്‍ ക്രൈസ്തവന്‍ ഒരു പുളിമാവുപോലെ പ്രവര്‍ത്തിക്കണം. ക്രിസ്തുവിന്‍റെ സുവിശേഷം ജീവിതപരിസരങ്ങളില്‍ നമ്മിലൂടെ കിനിഞ്ഞിറങ്ങുമാറ് അതു ജീവിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവര്‍ സുവിശേഷ ചൈതന്യത്താല്‍ നിറഞ്ഞ് സദാ മുന്നോട്ടു ചരിക്കുന്നവരാണ്. അവര്‍ പിറകോട്ടു പോകുന്നില്ല. ക്രൈസ്തവന്‍ അയയ്ക്കപ്പെട്ടവനും മുന്നേറുന്നവനുമാണ്. വ്യക്തി ഉള്‍ക്കൊള്ളുന്ന സുവിശേഷപ്രഭയാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയായും വെളിച്ചം കാട്ടിയും ക്രൈസ്തവന്‍ ജീവിതയാത്രയില്‍ മുന്നേറണം.

പരിശുദ്ധാത്മാവു നല്കുന്ന ഉള്‍ക്കരുത്ത്
ക്രൈസ്തവര്‍, അങ്ങനെ മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമായി മുന്നേ നടക്കുന്നു. കാരണം അയാള്‍ അയക്കപ്പെട്ടവനാണ്. മുന്നോട്ടു പോകാനുള്ള പ്രേരണയും ഉള്‍ക്കരുത്തും നല്ക്കുന്നത് പരിശുദ്ധാത്മാവാണ്. ആകയാല്‍ പ്രിയ സഹോദരങ്ങളേ, ജ്ഞാനസ്നാനം സ്വീകരിച്ച് ലോകത്തിലേയ്ക്ക് അയക്കപ്പെട്ടവരായ നിങ്ങള്‍ എല്ലാവരും ധൈര്യപൂര്‍വ്വം മുന്നോട്ട്, മുന്നോട്ടു തന്നെ ചിരിക്കണം. യേശുവിനെ പോറ്റി വളര്‍ത്തിയ പരിശുദ്ധ കന്യാകാനാഥ ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിങ്ങളെ തുണയ്ക്കട്ടെ! തനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. ഉടനെ അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2019, 17:59