ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച (21/08/19)  പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ പ്രഭാഷണം നടത്തുന്ന അവസരത്തില്‍ വേദിയിലേക്ക് അപ്രതീക്ഷിതമായി കയറയി രോഗിയായ ബാലിക, പാപ്പായുടെ സമീപത്ത്, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച (21/08/19) പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയില്‍ പ്രഭാഷണം നടത്തുന്ന അവസരത്തില്‍ വേദിയിലേക്ക് അപ്രതീക്ഷിതമായി കയറയി രോഗിയായ ബാലിക, പാപ്പായുടെ സമീപത്ത്, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ 

ക്ലേശിതര്‍ക്കായി പ്രാര്‍ത്ഥിക്കുക!

വേദനിക്കുന്നവര്‍ക്കായി നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ? ആത്മശോധന ചെയ്യുക- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വേദനിക്കുന്നവരുമായി കണ്ടുമുട്ടുമ്പോഴെല്ലാം അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ബുധനാഴ്ച (21/08/19) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ച ഫ്രാന്‍സീസ് പാപ്പാ, തന്‍റെ പ്രസംഗവേളയില്‍ വേദിയിലേക്കു കയറുകയും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും തന്‍റെ അടുത്തേക്കു വരുകയും ചെയ്ത രോഗിയായ ബാലികയെപ്പറ്റി സുചിപ്പിച്ചുകൊണ്ട് പ്രഭാഷണാനന്തര അഭിവാദ്യമദ്ധ്യേ സംസാരിക്കുകയായിരുന്നു.

ആ ബാലികയ്ക്ക് അവള്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയാനകുന്നില്ലെന്നു പറഞ്ഞ പാപ്പാ  ആ കൊച്ചു സുന്ദരിക്കുവേണ്ടിയും അവളുടെ മാതാപിതാക്കള്‍ക്കുവേണ്ടിയും ആ കുടുംബത്തിനുവേണ്ടിയും താന്‍ പ്രാര്‍ത്ഥിച്ചുവെന്ന്  വെളിപ്പെടുത്തി.

ആ ബാലികയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചോ എന്ന് സ്വയം ചോദിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2019, 13:23