പ്രതിസന്ധികളില്‍ പതറരുത്! @pontifex
ആഗസ്റ്റ് 14-Ɔο തിയതി ബുധനാഴ്ച - വിശുദ്ധ മാക്സ്മില്യന്‍ കോള്‍ബെയുടെ അനുസ്മരണനാള്‍
രക്തസാക്ഷിയായ വിശുദ്ധ മാക്സ്മില്യന്‍ കോള്‍ബെയുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :
“ദൈവം നമ്മെ ഒരിക്കലും മറക്കുകയില്ലെന്ന് ഓര്‍മ്മിക്കാനുള്ള കൃപയ്ക്കായി ഓരോദിവസവും പ്രാര്‍ത്ഥിക്കാം. കാരണം അവിടുത്തെ അതുല്യരും പകരംവയ്ക്കാനാവാത്തവരുമായ പ്രിയ മക്കളാണ് നാം. ഇക്കാര്യം ഓര്‍ക്കുകയാണെങ്കില്‍ പ്രതിസന്ധികള്‍ക്കു കീഴ്പ്പെടാതെ ജീവിക്കാനുള്ള കരുത്തു നമുക്കു ലഭിക്കും.”
Let us ask for the grace to remember each day that we are not forgotten by God, and that we are His beloved children, unique and irreplaceable. Calling this to mind gives us the strength not to surrender before the adversities of life.
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
14 August 2019, 17:02