ചന്ദ്രനിലെ മനുഷ്യന്‍റെ ആദ്യത്തെ പാദമുദ്ര ചന്ദ്രനിലെ മനുഷ്യന്‍റെ ആദ്യത്തെ പാദമുദ്ര 

ചന്ദ്രനിലിറങ്ങിയത് ‘പൊതുനന്മയ്ക്ക് പ്രചോദനം’ നല്‍കുന്നു

ജൂലൈ 21 ആം തിയതി, ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത മാർപ്പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശത്തിനു ശേഷം വ്യക്തമാക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആദ്യമായി മനുഷ്യന്‍ ചന്ദ്രനിൽ കാലുകുത്തിയ അമ്പതാം വർഷത്തെ അനുസ്മരിച്ച പാപ്പാ ഈ ലക്ഷ്യം കൈവരിച്ചത് അതിലും വലിയ ലക്ഷ്യങ്ങളിലേക്കുള്ള പ്രവർത്തനത്തിന് പ്രചോദനമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.“അമ്പത് വർഷങ്ങള്‍ക്ക് മുമ്പ്, “മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി, അസാധാരണമായ ഒരു സ്വപ്നം നേടി.”എന്ന് ജൂലൈ 21 ആം തിയതി, ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ  തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത മാർപ്പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശത്തിനു ശേഷം  “മനുഷ്യരാശിക്കുള്ള ആ മഹത്തായ ചുവടുവെപ്പിന്‍റെ” ഓർമ്മകൾ “കൂടുതൽ വലിയ ലക്ഷ്യങ്ങളിൽ” എത്തിച്ചേരാനുള്ള ആഗ്രഹത്തിന് കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. “ദുർബലരർക്ക് കൂടുതൽ അന്തസ്സും ജനങ്ങൾക്കിടയിൽ കൂടുതൽ നീതിയും നമ്മുടെ പൊതു ഭവനത്തിന് കൂടുതൽ ഭാവിയും” ആയിരുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. ബഹിരാകാശ യാത്രയിൽ വളരെയധികം താല്പര്യം പ്രകടിപ്പിക്കുകയും വത്തിക്കാൻ നിരീക്ഷണാലയത്തിൽ ധാരാളം സമയം ചെലവഴിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വിശു‍ദ്ധ പോൾ ആറാമൻ മാർപ്പാപ്പയെന്ന് അനുസ്മരിച്ച പാപ്പാ,1969 ജൂലൈ 20ആം തിയതി രാത്രിയിൽ, നീൽ ആംസ്ട്രോംഗ് ആദ്യമായി ചന്ദ്രനില്‍ തന്‍റെ കാലുകുത്തിയ സംഭവത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കൊപ്പം കണ്ടുവെന്ന് ഓര്‍മ്മപ്പെടുത്തി. അമ്പത് വർഷത്തിനുശേഷം, ഇന്നത്തെ സമൂഹത്തിൽ ഏറ്റവും ദുർബലരായവരുടെ അവകാശങ്ങൾക്കുവേണ്ടിയും നമ്മുടെ പൊതു ഭവനത്തിന്‍റെ പരിപാലനത്തിനുമായി ഫ്രാൻസിസ് മാർപാപ്പാ തന്‍റെ പാപ്പാ സ്ഥാനത്തിന്‍റെ ഭൂരിഭാഗവും സമർപ്പിച്ചു. പല അവസരങ്ങളിലും, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും, ആവശ്യത്തിലായിരിക്കുന്ന കുടിയേറ്റക്കാർ, ദരിദ്രർ, രോഗികൾ, പ്രായമായവർ, നമ്മുടെ പൊതു ഭവനമായ പരിസ്ഥിതി എന്നിവയെ സഹായിക്കാനുള്ള തന്‍റെ ആഗ്രഹത്തെ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു. മനുഷ്യൻ ചന്ദ്രനില്‍ ഇറങ്ങിയ ചരിത്രപ്രമാരായ സംഭവത്തിന്‍റെ  അമ്പതാം വാർഷികത്തിന്‍റെ ഓർമ്മ ദിനത്തില്‍  ഭാവിയെക്കുറിച്ചുള്ള തന്‍റെ  പ്രതീക്ഷകളെ പങ്കുവച്ച പാപ്പാ ഈ നേട്ടങ്ങൾ തുടരാനും ലോകമെമ്പാടും ഈ ചരിത്രപരമായ നേട്ടത്തിൽ നിന്ന് പ്രചോദിതരാകാനും 50 വർഷങ്ങൾക്കുമുമ്പ് മനുഷ്യൻ നേടിയത് പോലെ മറ്റ് അസാധാരണമായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാന്‍ കഴിയട്ടെയെന്ന് പാപ്പാ പ്രത്യാശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2019, 15:13