യേശുവുമായുള്ള സമാഗമം സാക്ഷ്യത്തിന്റെ സ്രോതസ്സ്!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സാക്ഷ്യം നല്കുതിനെക്കുറിച്ച് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.
വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുന്നാള്‍ദിനമായിരുന്ന തിങ്കളാഴ്ച (22/07/19) വിശുദ്ധ മേരി മഗ്ദലിന്‍ എന്ന ഹാഷ്ടാഗോടു കൂടി (#SaintMaryMagdalene) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സാക്ഷ്യവഹിക്കലിനെക്കുറിച്ചുള്ള ആശയം പങ്കുവച്ചിരിക്കുന്നത്.
“ജീവിക്കുന്ന യേശുവുമായുള്ള നേര്‍ക്കാഴ്ചയില്‍ നിന്നാണ് സാക്ഷ്യം ജന്മംകൊള്ളുന്നത്. പ്രത്യാശയുടെ പ്രേഷിതയായ വിശുദ്ധ മഗ്ദലന മറിയമേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
ഹൃദയജ്ഞാനത്തെക്കുറിച്ചായിരുന്നു പാപ്പായുടെ ഞായറാഴ്ചത്തെ (21/07/19) ട്വീറ്റ്.
ഞായറാഴ്ച (21/07/19) ലത്തീന്‍ റീത്തിന്റെ ആരാധനാക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം 10:38-42 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സഹോദരിമാരായ മാര്‍ത്തയും മറിയവും യേശുവിനെ ഭവനത്തില്‍ സ്വീകരിക്കുകയും മാര്‍ത്ത വീട്ടുകാര്യങ്ങളില്‍ വ്യാപൃതയായും വ്യഗ്രചിത്തയുമായിരിക്കുകയും മറിയമാകട്ടെ യേശുവിന്റെ പാദാന്തികത്തില്‍ ഇരുന്നു അവിടത്തെ ശ്രവിക്കുകയും ചെയ്ത സംഭവം ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിന് ആധാരം.
പാപ്പായുടെ ആ സന്ദേശം ഇപ്രകാരമായിരുന്നു:
“ഹൃദയത്തിന്റെ ജ്ഞാനം അടങ്ങിയിരിക്കുന്നത് മനനവും പ്രവര്‍ത്തനവും തമ്മില്‍ സമന്വയിപ്പിക്കാന്‍ അറിയുന്നതിലാണ്. മാര്‍ത്തയുടെ കരങ്ങളോടും മറിയത്തിന്റെ ഹൃദയത്തോടും കൂടി നമുക്ക് ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനുള്ള അനുഗ്രഹം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: