തിരയുക

തുടർച്ചയായ സംഘര്‍ഷങ്ങളാൽ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമനനുഭവിക്കുന്ന വെനിസ്വേലയിലെ ജനം തുടർച്ചയായ സംഘര്‍ഷങ്ങളാൽ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമനനുഭവിക്കുന്ന വെനിസ്വേലയിലെ ജനം 

വെനിസ്വേലാ ജനങ്ങൾക്കായി പാപ്പായുടെ പ്രാർത്ഥന

ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തവസരത്തില്‍ ഫ്രാന്‍സിസ് പാപ്പാ വെനിസ്വേലയിലെ പ്രിയപ്പെട്ട ജനങ്ങളോടു തന്‍റെ സാമീപ്യം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തുടർച്ചയായ സംഘര്‍ഷങ്ങളാൽ ദുരിതമനുഭവിക്കുന്ന വെനിസ്വേലയിലെ ജനങ്ങള്‍ക്കു വേണ്ടിയും, സംഘര്‍ഷങ്ങളില്‍ ഉൾപ്പെട്ട കക്ഷികളെ പ്രചോദിപ്പിക്കാനും പ്രബുദ്ധരാക്കാനും, അങ്ങനെ എത്രയും വേഗം ഒരു കരാറിലെത്താനും മുഴുവൻ രാജ്യത്തിന്‍റെയും നന്മയ്ക്കായി ജനങ്ങളുടെ കഷ്ടപ്പാടുകളിലേക്ക് ഇറങ്ങി വരാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ തന്നോടൊപ്പം പങ്കുചേരാൻ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് നിക്കോളാസ് മഡുറോ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കണമെന്നും വെനസ്വേലൻ മെത്രാൻമാർ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. നിയമവിരുദ്ധവും പരാജിതവുമായ ഒരു ഗവൺമെന്‍റിന്‍റെ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ച്, വെനിസ്വേലാ യഥാര്‍ത്ഥ ഭരണഘടനയിലേക്കുള്ള തിരിച്ചുവരവിനായി നിലവിളിക്കുന്നു. ആ മാറ്റം നിയമവിരുദ്ധമായി അധികാരം പ്രയോഗിക്കുന്ന ഒരാളുടെ പിന്‍മാരലിനും റിപ്പബ്ലിക്കിന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പും ആവശ്യപ്പെടുന്നുവെന്ന്  മെത്രാന്മാർ ജൂലൈ 11ന് തങ്ങളുടെ പൊതുസമ്മേളനത്തിന്‍റെ അവസാനത്തിൽ പുറത്തിറക്കിയപ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു.

മഡുറോയുടെ സോഷ്യലിസ്റ്റ് ഭരണത്തിൻ കീഴിൽ, വെനസ്വേലയെ അക്രമവും സാമൂഹിക പ്രക്ഷോഭവും ബാധിച്ചു. ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം, ഉയർന്ന തൊഴിലില്ലായ്മ എന്നിവ ​ഇന്നും വെനിസ്വേലയിലെ ജനങ്ങളെ വേട്ടയാടുന്നു. 2015 മുതൽ 4 ദശലക്ഷത്തിലധികം വെനിസ്വേലക്കാരാണ് കുടിയേറിയത്. യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ജൂലൈ 4 ലെ റിപ്പോർട്ടനുസരിച്ച് നിരവധി നിയമവിരുദ്ധമായ കൊലപാതകങ്ങൾ ഉൾപ്പെടെ വിവിധതരം മനുഷ്യാവകാശ ലംഘനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്ന് മെത്രാന്മാർ വ്യക്തമാക്കിയിരുന്നു. ഈ സഹ്രാചര്യങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് പാപ്പാ വെനിസ്വേലയിലെ ജനങ്ങള്‍ക്കായി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടത്.

ആശംസകളും അഭിവാദ്യങ്ങളും

തുടര്‍ന്ന് റോമിൽ നിന്നും, ഇറ്റലിയില്‍ നിന്നും ലോകത്തിന്‍റെ  വിവിധ ഭാഗങ്ങളിൽ നിന്നും വന്ന കുടുംബങ്ങളെയും, ഇടവക കൂട്ടായ്മകളെയും, സംഘനലങ്ങളെയും പാപ്പാ തന്‍റെ ആശംസ അറിയിച്ചു. പമ്പ്ലോനാ, റ്റുഡേലാ എന്നീ രൂപതകളിൽ നിന്നെത്തിയ

യുവജനങ്ങളെയും, ‘REGNUM CHRISTI’ സംഘടിപ്പിച്ച പരിശീലകര്‍ക്കായുള്ള കോഴ്സില്‍ പങ്കെടുക്കാനെത്തിയവരെയും പൊതുസമ്മേളനം നടക്കുന്ന നസ്രത്തിലെ തിരുക്കുടുംബം എന്ന പേരിലറിയപ്പെടുന്ന സന്യാസിനി സഭാംഗങ്ങളെയും ബർഗ്ഗാമോവിലെ ബൊള്‍ഗാരേ എന്ന സ്ഥലത്തുനിന്നും സ്ഥൈര്യലേപനം സ്വീകരിച്ചെത്തിയ യുവജനങ്ങളെയും പാപ്പാ തന്‍റെ അനുമോദനം അറിയിച്ചു. റേഡിയോ മരിയായുടെ വർഷന്തോറുമുള്ള CZESTOCHOWA യുടെ തീർത്ഥാടനത്തിലേക്ക് പോളണ്ടിൽ നിന്നുമെത്തിയ എല്ലാ വിശ്വാസികളെയും പാപ്പാ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് എല്ലാവർക്കും നല്ല ദിനം ആശംസിച്ചു കൊണ്ടും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചു കൊണ്ടും ത്രികാല പ്രാർത്ഥന പരിപാടി അവസാനിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2019, 16:04