St Ignatius of Loyola, founder of the Jesuit Society St Ignatius of Loyola, founder of the Jesuit Society 

ഈശോസഭയുടെ സ്ഥാപകനെ ഓര്‍ത്ത് @pontifex

ജൂലൈ 31-Ɔ൦ തിയതി ബുധനാഴ്ച

ഈശോസഭാ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയെ അനുസ്മരിച്ചായിരുന്നു പാപ്പായുടെ ട്വിറ്റര്‍ സന്ദേശം. കാരണം പാപ്പാ ഫ്രാന്‍സിസ് ഒരു ഈശോസഭാ പുത്രനാണ് :

“നാം ഇന്ന് അനുസ്മരിക്കുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലയോള ഒരു യുവയോദ്ധാവായിരിക്കെ തന്‍റെതന്നെ മഹത്വത്തെക്കുറിച്ചു ചിന്തിച്ചാണു ജീവിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം ദൈവമഹത്വത്തിലേയ്ക്ക് ആകൃഷ്ടനായി, കാരണം അതാണ് ജീവിതത്തിന് അര്‍ത്ഥം നല്കിയത്.”

As a young soldier, St Ignatius of Loyola, whom we remember today, thought of his own glory. But then he was attracted by the glory of God, which gave meaning to his life.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു. ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിനജീവിതത്തെ പ്രചോദിപ്പിക്കുന്ന സാരോപദേശങ്ങളാണ് പാപ്പാ തന്‍റെ സംവാദകരുമായി എന്നും പങ്കുവയ്ക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2019, 10:05