തിരയുക

Mons. Kodithuwakku Kankanamalage, monsignore Indunil, Sri Lanka Mons. Kodithuwakku Kankanamalage, monsignore Indunil, Sri Lanka 

മതാന്തരസംവാദത്തിനായുള്ള കൗണ്‍സിലിനു ശ്രീലങ്കന്‍ സെക്രട്ടറി

മോണ്‍സീ‍ഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നയെ മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പാപ്പാ ഫ്രാന്‍സിസ് നടത്തിയ നിയമനം
മോണ്‍സീ‍ഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നേ കൊടുത്തുവക്കു കങ്കമലാഗ എന്നാണ് അദ്ദേഹത്തിന്‍റെ പൂര്‍ണ്ണനാമം. ജൂലൈ 3- Ɔο തിയതി ബുധനാഴ്ചയാണ് പാപ്പായുടെ നിയമനം വത്തിക്കാന്‍ പുറത്തുവിട്ടത്. 53 വയസ്സുകാരന്‍ മോണ്‍സീഞ്ഞോര്‍ ഇന്ദുനീല്‍ ജനകരത്നെ വത്തിക്കാന്‍റെ അതേ ഓഫീസില്‍ ഉപകാര്യദര്‍ശിയായി ജോലിചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ സെക്രട്ടറി, സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്.

ശ്രീലങ്കയിലെ ബദൂള്ള രൂപതാംഗം
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു ബുദ്ധമതക്കാരിയുടെയും ശ്രീലങ്കന്‍ സ്വദേശി പിതാവിന്‍റെയും പുത്രനായി 1966-ല്‍ ജനിച്ച മോണ്‍. ഇന്ദുനീല്‍ കനകരത്നേ ക്യാന്‍ഡിക്ക് അടുത്ത സഭാപ്രവിശ്യയായ ബദൂള്ള രൂപതാംഗമാണ്. 2000-മാണ്ടില്‍ പൗരോഹിത്യം സ്വീകരിച്ചതില്‍പ്പിന്നെ റോമില്‍വന്ന് ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ മിസ്സിയോളജിയില്‍ (Missiology)  ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കിയശേഷം, അവിടെത്തന്നെ മിസ്സിയോളജിയുടെ അദ്ധ്യാപകനായി ജോലിചെയ്യവെയാണ്, 2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16- Ɔമന്‍ ഡോക്ടര്‍ ഇന്ദുനീലിനെ മതാന്തര സംവാദങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപകാര്യദര്‍ശിയായി നിയോഗിച്ചത്.

പോള്‍ ആറാമന്‍ പാപ്പായുടെ സ്ഥാപനം
ഇതര മതങ്ങളുമായി സംവാദം വളര്‍ത്തുന്നതിന് 1964-ലെ പെന്തക്കൂസ്താനാളില്‍ വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പാ സ്ഥാപിച്ചതാണ് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Council for Inter-religious Dialogue).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2019, 17:18