തിരയുക

Vatican News
Bishop elect of Srikakulam Andhra Pradesh, in Vatican in May 2019. Bishop elect of Srikakulam Andhra Pradesh, in Vatican in May 2019. 

ഫാദര്‍ വിജയകുമാര്‍ രായരാല ശ്രീകക്കുളത്തിന്‍റെ മെത്രാന്‍

ആന്ധ്രാപ്രദേശിലെ ശ്രീകക്കുളം രൂപതയ്ക്കു പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനെ നിയോഗിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

“പീമെ” മിഷന്‍ സ്ഥാപനത്തിലെ വൈദികന്‍
മെത്രാന്‍ സ്ഥാനമേല്ക്കും

വിദേശ മിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ (P.I.M.E. - Pontifical Institute for Foreign Missions) ഇന്ത്യയുടെ മേലധികാരിയായി സേവനംചെയ്തിരുന്ന ഫാദര്‍ വിജയകുമാര്‍ രായരാലയെയാണ് പാപ്പാ ശ്രീകക്കുളത്തിന്‍റെ മെത്രാനായി നിയോഗിച്ചത്. മുന്‍മെത്രാന്‍ ബിഷപ്പ് ഇന്നയ ചിന്ന അട്ടാഗത്തെ 2018 ഡിസംബറില്‍ വത്തിക്കാനില്‍ സമര്‍പ്പിച്ച സ്ഥാനത്യാഗം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 16-Ɔ൦ തിയതി കര്‍മ്മലനാഥയുടെ തിരുനാളില്‍ ഫാദര്‍ വിജയകുമാര്‍ രായരാലയെ ശ്രീകക്കുളത്തിന്‍റെ മെത്രാനായി നിയമിച്ചത്.  54 വയസ്സുകാരന്‍‍ ഫാദര്‍ വിജയകുമാര്‍ രായരാല വിജയവാടയ്ക്കടുത്തുള്ള കമ്മാം സ്വദേശീയും, അതേ രൂപതാംഗവുമാണ്. 

സഭാജീവിതത്തിലെ നാള്‍വഴികള്‍
1965-ല്‍ കമ്മാമില്‍ ജനിച്ചു.
1990-ല്‍ ആന്ധ്രായിലെ ഏലൂരിലുള്ള P.I.M.E. മിഷന്‍ സെമിനാരിയില്‍ ചേര്‍ന്നു.
1991-93 പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനം നടത്തി.
1993-98 ഇറ്റലിയില്‍ മോണ്‍സയിലുള്ള P.I.M.E. രാജ്യാന്തര സെമിനാരിയില്‍നിന്നും ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി.
1998-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
2000-03 നേപ്പിള്‍സിലെ സാന്‍ ലൂയിജി യൂണിവേഴ്സിറ്റിയില്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം നടത്തി.
2003-06 പാപ്പാ ന്യൂ ഗ്വിനിയായില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.
2006-08 ബോംബെയിലെ കുഷ്ഠരോഗീ കേന്ദ്രത്തിന്‍റെ സഹഡയറക്ടറായി സേവനംചെയ്തു.
2008-14 കുഷ്ഠരോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
2014 വിദേശമിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ മിഷന്‍ സ്ഥാപനത്തിന്‍റെ ഇന്ത്യയിലെ മേലധികാരിയായി സ്ഥാനമേറ്റു.
 

17 July 2019, 18:11