ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ ചര്‍ച്ചാവേദിയുടെ (SECAM) സുവര്‍ണ്ണ ജൂബിലി മുദ്ര ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ ചര്‍ച്ചാവേദിയുടെ (SECAM) സുവര്‍ണ്ണ ജൂബിലി മുദ്ര 

സുവിശേഷം ജീവിതത്തിലാകമാനം വ്യാപിക്കണം!

സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാന്‍ നമുക്കു സാധിക്കണമെങ്കില്‍ അതു നമ്മുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നിറയണം- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും കത്തോലിക്കാമെത്രാന്മാര്‍ക്ക്  പ്രഷിത ശിഷ്യര്‍ എന്ന നിലയിലുള്ള തങ്ങളുടെ സുവിശേഷവത്ക്കരണ ദൗത്യം ശക്തിപ്പെടുത്താന്‍ കഴിയട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

സെക്കാം (SECAM) എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന, ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ ചര്‍ച്ചാവേദിയുടെ (SYMPOSIUM OF EPISCOPAL CONFRENCES OF AFRICA AND MADAGASCAR) അമ്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

സുവിശേഷം നമ്മുടെ ജീവിതത്തിന്‍റെ  എല്ലാ മാനങ്ങളിലും നിറയണമെന്നും അങ്ങനെ സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാന്‍ നമുക്കു സാധിക്കണമെന്നും പാപ്പാ പറയുന്നു.

1969-ലാണ് സെക്കാമിന് (SECAM)  തുടക്കം കുറിക്കപ്പെട്ടത്.     

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2019, 10:17