ഫ്രാൻസിസ്പാപ്പാ റൊമാനിയൻ  ഓർത്തഡോക്ക്സ് സഭയുടെ സിനഡിനെ അഭിസംബോധനം ചെയ്തു കൊണ്ട്പാത്രിയാർക്കിന്‍റെ മന്ദിരത്തിൽ... ഫ്രാൻസിസ്പാപ്പാ റൊമാനിയൻ ഓർത്തഡോക്ക്സ് സഭയുടെ സിനഡിനെ അഭിസംബോധനം ചെയ്തു കൊണ്ട്പാത്രിയാർക്കിന്‍റെ മന്ദിരത്തിൽ... 

കത്തോലിക്കാ - ഓർത്തഡോക്ക്സ് സഭകള്‍ തമ്മിലുളള സൗഹൃദം

ഫ്രാൻസിസ്പാപ്പാ റൊമാനിയൻ ഓർത്തഡോക്ക്സ് സഭയുടെ സിനഡിനെ അഭിസംബോധനം ചെയ്തു കൊണ്ട്പാത്രിയാർക്കിന്‍റെ മന്ദിരത്തിൽ വച്ച് നടത്തിയ പാപ്പായുടെ പ്രഭാഷണം .

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാ - ഓർത്തഡോക്ക്സ് സഭകള്‍ തമ്മിലുളള ബന്ധം

റൊമാനിയൻ ഭാഷയിൽ ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഫ്രാൻസിസ്പാപ്പാ റൊമാനിയൻ  ഓർത്തഡോക്ക്സ് സഭയുടെ സിനഡിനെ പാത്രിയാർക്കിന്‍റെ    മന്ദിരത്തിൽ വച്ച്  പ്രഭാഷണം ആരംഭിച്ചത്. അപ്പോസ്തോലന്മാർ കൈമാറിയതും സഭകൾ കാത്തുസൂക്ഷിച്ചതുമായ സുവിശേഷപ്രഘോഷണങ്ങളുടെ ഹൃദയം കർത്താവിന്‍റെ  ഉത്ഥാനമാണ്. ഉയിർപ്പുനാളിൽ ഉത്ഥിതനെ കണ്ടാനന്ദിച്ച അപ്പോസ്തോലന്മാരെപ്പോലെ  ഞാനും നിങ്ങളുടെ മുഖത്ത് ഉത്ഥിതന്‍റെ പ്രതിച്ഛായ കണ്ടു സന്തോഷിക്കുന്നു.  20 വർഷം മുമ്പ് ഈ പരിശുദ്ധ സിനഡിന് മുന്നിൽ ജോൺ പോള്‍രണ്ടാമൻ പറഞ്ഞു, "നിങ്ങളുടെ സഭയിൽ കൊത്തിയിട്ടുള്ള ക്രിസ്തുവിന്‍റെ  മുഖം ധ്യാനിക്കുവാനാണ്   ഞാൻ വന്നിരിക്കുന്നത് ,  ഞാൻ ഈ സഹിക്കുന്ന മുഖം ആദരിക്കുവാനാണ് വന്നിരിക്കുന്നത്, നിങ്ങള്‍ക്ക് പുതിയ പ്രത്യാശ വാഗ്ദാനം ചെയ്യുന്നു." കർത്താവിന്‍റെ മുഖം എന്‍റെ സഹോദരരുടെ മുഖങ്ങളിൽ ദർശിക്കാൻ ഞാനും ഇവിടെ ഒരു തീർത്ഥാടകനായി വന്നിരിക്കുന്നു. നിങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ, നിങ്ങളുടെ സ്വാഗതത്തിനു ഞാൻ  നന്ദി പറയുന്നു.

ഉയിർത്തെഴുന്നേറ്റ യേശുവിന്‍റെ സാക്ഷികളായ അപ്പോസ്തോലന്മാരുടെ  കാലം മുതലേ വിശ്വാസത്തിന്‍റെ ചങ്ങല നമ്മെ ബന്ധിപ്പിക്കുന്നു, പ്രതേകിച്ച് ഇവിടെ വിശ്വാസം കൊണ്ടുവന്ന പത്രോസും,  അന്ത്രേയാസും തമ്മിലുള്ള ബന്ധവും, രക്തബന്ധവുംനമ്മെ ബന്ധിപ്പിക്കുന്നു.  (മാർ. 1 :16 -18) , അവർ ഈ കരയ്ക്കായി രക്തം ചിന്തുന്നതില്‍ അസാധാരണ സാഹോദര്യം കാണിച്ചു. അവർ  നമുക്ക് മുന്നോടിയായി നൂറ്റാണ്ടുകളായി  നിശബ്ദമായി   ഒഴുകുകയും,  ജീവൻ പകരുകയും, നമ്മുടെ യാത്രയിൽ നമ്മെ പരിപോഷിപ്പിക്കുകയും, താങ്ങുകയും ചെയ്തു കൊണ്ട് നിലനിൽക്കുന്ന   രക്തബന്ധ  സഹോദര്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു.  

പീഡനങ്ങളില്‍ തകരാത്ത വിശ്വാസജീവിതം

അതുപോലെ തന്നെ ഇവിടെ പലയിടങ്ങളിലും, നിങ്ങൾ മരണത്തിന്‍റെയും, ഉയിപ്പി ന്‍റെയും കടന്നുപോകല്‍ അനുഭവിച്ചവരാണ്. ഈ രാജ്യത്തിന്‍റെ എത്ര മക്കൾ പല സഭകളിൽനിന്നും, ക്രിസ്തീയ സമൂഹങ്ങളിൽ നിന്നും പീഡാനുഭവത്തിന്‍റെ വെള്ളികളും, നിശബ്ദതയുടെ ശനികളും, പുനർജനനത്തിന്‍റെ  ഞായറുകളും അനുഭവിച്ചിട്ടുണ്ട്.  എത്ര രക്തസാക്ഷികളും,  വിശ്വാസപ്രഘോഷകരും ജനിച്ചിരിക്കുന്നു. ഈ അടുത്തകാലത്ത് വിവിധ ക്രിസ്തീയ സഭകളിൽ നിന്നുള്ള  എത്ര പേര്‍ ജയിലുകളിൽ തോളോടുതോളു ചേർന്നു പരസ്പരം പിന്തുണച്ചു. നമുക്കുമുന്നിലും യുവാക്കളുടെ മുന്നിലും ഇന്ന് അവരുടെ ജീവിതങ്ങൾ മാതൃകകളാകുന്നു.  അവർ സഹിച്ച്, ജീവിതം ഹോമിച്ചതു വലിച്ചെറിയാനുള്ള പൈതൃകമല്ല. അത് പങ്കുവയ്‌ക്കേണ്ടതും, നമ്മുടെ സഹോദരരോടൊപ്പം ചേർന്ന് നിൽക്കാൻ നമ്മെ വിളിക്കുന്ന ഒന്നാണ്. ദുഃഖത്തിലും സഹനത്തിലും, ഉയിർപ്പിലും  കർത്താവിനോടു ചേർന്ന്, "നാമും പുതിയജീവിതം നയിക്കേണ്ടതിനാണ്".(റോമാ 6.4)

25 വർഷം മുൻപ് നമ്മുടെ മുൻഗാമികൾ കണ്ടുമുട്ടിയത് ഒരു ഉയിർപ്പുകാലത്തിന്‍റെ  സമ്മാനമായിരുന്നു. ആ സംഭവം റൊമേനിയായിലുള്ള ഓർത്തോഡോക്ക്സ് സഭയും, കത്തോലിക്കരും തമ്മിലുള്ള ബന്ധം മാത്രമല്ല മൊത്തത്തിലുള്ള  ഓർത്തഡോക്ക്സ് - കത്തോലിക്കാ സംവാദം നവീകരിക്കാനുപകരിച്ചു. അതായിരുന്നു ആദ്യമായി  റോമിന്‍റെ ഒരു മെത്രാൻ ഓർത്തഡോക്ക്സ് ഭൂരിപക്ഷരാജ്യത്തെത്തുന്ന സംഭവം. അന്ന് ബുക്കാറെസ്റ്റിൽ മുഴങ്ങിയ " ഒന്നിക്കുക, ഒന്നിക്കുക " എന്ന ആർപ്പുവിളികൾ ആർക്കാണ് മറക്കാനാവുക. സാഹോദര്യത്തിന്‍റെ തിരിച്ചറിയലിലും,  പുനർജനനത്തിലും ഒന്നിച്ചുയാത്രചെയ്യാനുള്ള   സമയം അന്ന്  ആരംഭിച്ചത് ഇന്നും നമ്മെ ഒരുമിപ്പിക്കുന്നു.

ഓർമ്മയുടെ ശക്തിയിൽ   ഒന്നുച്ചുള്ള യാത്ര

നമ്മെ അടച്ചുപൂട്ടി നിഷ്ക്രിയരാക്കുകയും സഹിപ്പിക്കുകയും അടിച്ചേല്‍പിക്കുകയും ചെയ്ത കഴിഞ്ഞകാലങ്ങളിലെ തിന്മകളുടെയും തെറ്റുകളുടെയും, മുൻവിധികളുടേയും,  വിമര്‍ശനങ്ങളുടെയും ഓർമ്മയല്ല, മറിച്ച് നമ്മുടെ വേരുകളുടെ ഓർമ്മയിൽ, സുവിശേഷം ധൈര്യത്തോടും, പ്രവാചകാത്മകതയോടും കൂടെ   പ്രസംഗിച്ചു പുതിയ ജനങ്ങളെയും സംസ്കാരങ്ങളെയും കാണുകയും വെളിച്ചത്തെ പകരുകയും ചെയ്ത; ഒരേ സ്വർഗ്ഗം പങ്കുവയ്ക്കുന്ന ആദ്യനൂറ്റാണ്ടുകളിലെ രക്തസാക്ഷികളുടെയും, പിതാക്കന്മാരുടെയും വിശ്വാസപ്രഘോഷകരുടെയും, അനുദിനം വിശ്വാസം ജീവിച്ച് സാക്ഷ്യപ്പെടുത്തിയ ധാരാളം സാധാരണ മനുഷ്യരുടെയെയും ഓർമ്മ. നമ്മുടെ വേരുകൾ നല്ലതും, തീർച്ചയാർന്നതുമാണ്, അതിന്‍റെ വളര്‍ച്ചയിൽ വളവുകളും, തിരിവുകളും ഉണ്ടായിട്ടുണ്ടെന്നിരുന്നാലും, നമുക്ക് ദൈവത്തിനു നന്ദി പറയാം.

 ദൈവസ്വരം ശ്രവിച്ചുകൊണ്ടു   നമുക്കൊരുമിച്ച് യാത്രചെയ്യാം എമ്മാവൂസിലേക്കുപോയ ശിഷ്യരെ പോലെ,നമ്മോടൊപ്പം നടക്കുന്ന കർത്താവിനൊപ്പം സംഭവിച്ചതെല്ലാം , നമ്മുടെ ആകാംഷകളും, മടികളും  , ചോദ്യങ്ങളും   പ്രത്യേകിച്ച് ഇക്കാലഘട്ടങ്ങളിലെ പെട്ടെന്നുള്ള സാമൂഹീക സാംസ്കാരിക വ്യതിയാനങ്ങളുടെ അനുഭവങ്ങളും അനേകായിരങ്ങൾ പ്രത്യാശയ്‌ക്കു വകയില്ലാതെ പുറംതള്ളപ്പെട്ടുനിൽക്കുന്ന സാങ്കേതീക സാമ്പത്തീക വളർച്ചയെന്നു പേരുചൊല്ലുവിളിക്കുന്ന ആഗോളവത്കരണം ദുർബലമാക്കുന്ന പാരമ്പര്യമൂല്യങ്ങളും,  ബലഹീനമാക്കുന്ന സാമൂഹീകസാന്മാര്‍ഗ്ഗീക ജീവിതവും  ചർച്ചചെയ്തു ക്രിസ്തുവിനെ ശ്രവിക്കാൻ ശ്രമിക്കാം.  സ്വാർത്ഥപരമായ വെറുപ്പി ന്‍റെ സംസ്കാരത്തിന്‍റെ പിടിയിൽ വീഴാതിരിക്കാൻ പരസ്പരം സഹായിക്കേണ്ടിയിരിക്കുന്നു.  പലപ്പോഴും പെട്ടെന്നുള്ള  സത്വര വികസനത്തിന്‍റെ വേഷം കെട്ടല്‍ വെറും അലക്ഷ്യവും ഉപരിപ്ലവവുമായി സമൂഹത്തിന്‍റെ അടിസ്ഥാന കോശമായ കുടുംബത്തെ നശിപ്പിക്കുന്ന ഒന്നാണത്. നമ്മുടെ സുവിശേഷ പ്രഘോഷണം തളരാതിരിക്കുന്നതിനും,നമ്മുടെ ഹൃദയം കത്തിജ്വലിക്കാനും നമ്മുടെ സഹോദരീസഹോദരരോടൊത്ത് ഒരിക്കൽ കൂടെ കർത്താവിനെ ശ്രവിക്കേണ്ടതുണ്ട്.

എമ്മാവൂസ് അനുഭവം സ്വന്തമാക്കാൻ പ്രാര്‍ത്ഥനാനിരതരാകാം

എമ്മാവൂസിലെ പോലെ യാത്രാവസാനിപ്പിക്കേണ്ടത്, നമ്മോടൊപ്പം നിൽക്കാൻ കർത്താവിനോടു നിരന്തരം പ്രാർത്ഥിച്ചുകൊണ്ടാണ്. അപ്പം മുറിച്ച് തന്നെതന്നെ വെളിപ്പെടുത്തിയ കർത്താവ് നമ്മെ ഉപവിയിലേക്കും, പരസ്പര സേവനത്തിനും, "ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതിനു" മുന്നേ   "ദൈവത്തെ നൽകാൻ" സാധിക്കുന്ന നിഷ്‌ക്രിയമല്ലാത്ത ഒരു നന്മയാകാനും, എഴുന്നേറ്റു പുറപ്പെടാൻ ഒരുക്കമുള്ള, സജീവവും സഹകരണപൂർണ്ണവുമായ ഒരു സേവനം പ്രദാനം ചെയ്യാനും ക്ഷണിക്കുന്നു. പല റൊമേനിയന്‍ ഓർത്തഡോക്ക്സ് സമൂഹങ്ങളിലും ഇതിനുള്ള അതിവിഷ്ടമായ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. പലയിടത്തും കത്തോലിക്കാസഭയും, ഓർത്തഡോക്ക്സ്  സഭയും അപരിചിതരല്ലെന്നും, സഹോദരീസഹോദരരാണെന്നും സുഹൃത്തുക്കളാണെന്നുമുള്ള  പരസ്പര വിശ്വാസവും സൗഹൃദവും വളർന്നു പ്രായോഗീക പ്രകടനങ്ങളിൽ ദർശിക്കാൻ കഴിയുന്നുണ്ട്.

പുത്തൻ പെന്തക്കോസ്തായിലേക്കുള്ള സഹയാത്ര

ഉയിർപ്പിൽ നിന്നും പെന്തക്കോസ്തയിലേക്കുള്ള ഒരു വഴിയാണ് നമ്മുടെ മുന്നിലുള്ളത്. 20   വർഷം മുൻപ് ഇവിടെ ഉദിച്ച   ഒരുമയുടെ ഒരു പെസഹാ പുലരിയിൽനിന്നും നമ്മൾ ഒരു പെന്തക്കോസ്തയിലേക്കു പുറപ്പെട്ടു. നമ്മൾ സഹോദരീ സഹോദരരാണെന്ന ഒരു ഉറപ്പിൽ തോളോടുതോള്‍ ചേർന്ന്, ഒരേ കർത്താവിന്‍റെ ഉയർപ്പിലുള്ള വിശ്വാസത്തിൽ അടിയുറച്ച് നമ്മുടെ യാത്ര പുനരാരംഭിച്ചു. ഉയിർപ്പുമുതൽ പെന്തക്കോസ്താ വരെ ദൈവ മാതാവായ പരിശുദ്ധ അമ്മയുടെ സംരക്ഷണയിൽ   ഒരുമിച്ചുവന്നു പരസ്പരം പരിശുദ്ധാത്മാവിന്‍റെ  മാര്‍ഗ്ഗദര്‍ശനം തേടുന്ന സമയമാണ്.പരിശുദ്ധാതമാവ് വൈവിധ്യങ്ങളിൽ നിന്ന്  മനോഹരമായ സ്വരലയം  വരുത്തി ഐക്യം വരുത്തി നമ്മെ നവീകരിക്കട്ടെ.

പ്രിയ സഹോദരരെ, പരിശുദ്ധത്രീത്വത്തിന്‍റെ സ്‌തുതിക്കായും നമ്മുടെ നന്മയെ പ്രതിയും, യേശുവിനെ കണ്ടെത്താൻ നമ്മുടെ സഹോദരരെ സഹായിക്കാം. നിങ്ങൾക്ക്    കത്തോലിക്കാസഭയുടെയും,  എന്‍റെയും  സ്നേഹവും,നന്ദിയും സൗഹൃദവും പ്രാർത്ഥനയും  വാഗ്ദാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2019, 14:17